
വാഷിംഗ് സംസ്ഥാനം : യു.എസ് റെഗുലേറ്റേഴ്‌സായ ഫെഡറല്‍ ട്രേഡ് കമ്മീഷനും 17 സംസ്ഥാനങ്ങളും ഇകോമേഴ്‌സ് വ്യവസായ ഭീമന്‍ ആമസോണിനെതിരെ അവരുടെ സ്വന്തം തട്ടകത്തിലും പുറത്തും വിലക്കയറ്റം നടത്തുകയും അവര്‍ക്ക് സാധനങ്ങളും സേവനങ്ങളും നല്‍കുന്നവരില്‍ നിന്ന് അധിക വില ഈടാക്കുന്നതുമായി ആരോപിച്ച് വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആമസോണിന്റെ പ്രധാന ആസ്ഥാനം വാഷിംഗ്ടണില്‍ ആയതിനാലാണ് ഇവിടെ കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ ഇടപാടുകളിലേക്കും കമ്പനി നടത്തിയ നിയമപരമായ വെല്ലുവിളികളിലേക്കും കഴിഞ്ഞ 30 വര്‍ഷങ്ങളായി നടത്തുന്ന അന്വേഷണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
എഫ്.ടി.സിയും കേസില്‍ കക്ഷികളായി ചേര്‍ന്നിട്ടുള്ള സംസ്ഥാനങ്ങളും ആരോപിക്കുന്നത് ആമസോണ്‍ ഫെഡറല്‍ സംസ്ഥാന ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ്. കോടതി ഒരു പെര്‍മെന്റ് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ മൂലം ആമസോണിനെ നിയമവിരുദ്ധമായ നടപടികളില്‍ നിന്നും കുത്തക മേധാവിത്വത്തില്‍ നിന്നും വിലക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ആമസോണ്‍ ആന്റി കോമ്പറ്റീറ്റിവ് പ്രാക്ടീസിലൂടെ വില്‍പനക്കാര്‍ ആമസോണ്‍ ഇതര സൈറ്റുകളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തടയുന്നു. ഇതേ ആരോപണം കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയ സംസ്ഥാനംആമസോണിനെതിരെ ഫയല്‍ചെയ്ത കേസില്‍ ഉന്നയിച്ചിരുന്നു. മറ്റു സൈറ്റുകളില്‍ കുറഞ്ഞവിലയ്ക്ക് ഉല്‍പന്നങ്ങളുടെ പരസ്യം വരുന്നത് ആമസോണ്‍ തമസ്‌കരിക്കുന്നു എന്നും കേസ് ആരോപിക്കുന്നു. വില്‍പനക്കാരുടെ മേല്‍ ഭാരിച്ച ഫീസ് ആമസോണ്‍ ചുമത്തുന്നത് മൂലം അവര്‍ക്ക് വര്‍ദ്ധിച്ച വിലയില്‍ മാത്രമേ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയുന്നുള്ളൂ. ഇത് ആമസോണില്‍ ഉല്‍പന്നങ്ങള്‍ക്ക് വില കുറവാണെന്ന് വരുത്തിത്തീര്‍ക്കുന്നു.
ആമസോണ്‍ തങ്ങളുടെ അധികാരം മുതലെടുത്ത് ലാഭം വര്‍ദ്ധിക്കുകയും സാധനങ്ങളുടെ വില കൂട്ടുകയും സേവനങ്ങളുടെ നിലവാരം കുറയ്ക്കുകയും ചെയ്യുന്നത് അമേരിക്കയിലെ മില്യന്‍ കണക്കിന് കുടുംബങ്ങളെയും ലക്ഷക്കണക്കിന് കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. എഫ്.ടി.സി ചെയര്‍മാന്‍ ലിന ഖാന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ കമ്പ്യൂട്ടര്‍ സെര്‍ച്ച് അനുഭവം നിലവാരം കുറഞ്ഞതാക്കാന്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ പെയ്ഡ് അഡ്വര്‍ടൈസ്‌മെന്റുകളിലൂടെ ആമസോണ്‍ മാനിപ്പുലേറ്റ് ചെയ്യുന്നതായും ലോ സ്യുട്ട് ആരോപിക്കുന്നു. ആന്റി മോണോപ്പൊളി സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ സെല്‍ഫ് റിലയന്‍സ് വില്‍പ്പനക്കാര്‍ ആമസോണിനു നല്‍കുന്ന കമ്മീഷന്‍ 2014ല്‍ 19 ശതമാനമായിരുന്നത് 2020ല്‍ 35 ശതമാനമായി എന്ന് വെളിപ്പെടുത്തി. ചില കണക്കുകള്‍ പറയുന്നത് ഇകോമേഴ്‌സ് വിപണിയുടെ 40 ശതമാനത്തോളം ആമസോണ്‍ നിയന്ത്രിക്കുന്നു എന്നാണ്. ആമസോണ്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന സ്വതന്ത്ര, സ്വകാര്യ, ചെറുകി,ട മദ്ധ്യവില്പനകള്‍ക്ക് ആമസോണ്‍ ബില്യണുകള്‍ റഫറന്‍സ് സേവന ഫീസുകളായി നേടുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ വലിപ്പം അനുസരിച്ച് ആമസോണ്‍ വില്‍പ്പനക്കാരുടെയും അവരുടെ ഉല്‍പ്പന്നങ്ങളുടെയും വിസിബിലിറ്റി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു.
ഏബ്രഹാം തോമസ്
English Summary : The FTC and 17 US states filed Law suit against Amazon