Image

കെ.പി.എ നബിദിനാഘോഷം സംഘടിപ്പിച്ചു.

Published on 28 September, 2023
കെ.പി.എ നബിദിനാഘോഷം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈനിലെ ബുദൈയയിലെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളോടൊപ്പം നബിദിനാഘോഷം സംഘടിപ്പിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  കെപിഎ പ്രസിഡന്റ് ശ്രീ നിസ്സാര്‍  കൊല്ലം നബിദിന സന്ദേശം കൈമാറി.  സെന്‍ട്രല്‍കമ്മറ്റി അംഗം സജീവ് ആയൂര്‍,   രഞ്ജിത്ത് ആര്‍ പിള്ള,  പ്രശാന്ത് പ്രബുദ്ധന്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി ലേബര്‍ ക്യാമ്പിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഭക്ഷണപ്പൊതികള്‍ കൈമാറി.  കെ പി എ സല്‍മാനിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബിജു ആര്‍ പിള്ള, സെക്രെട്ടറി വിഷ്ണു വേണുഗോപാല്‍, ട്രെഷറര്‍ റെജിമോന്‍ ബേബികുട്ടി, വൈസ് പ്രസിഡന്റ് സന്തോഷ്,  ജോയിന്റ്  സെക്രെട്ടറി സുജിത് സുന്ദരേശന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

കെ.പി.എ നബിദിനാഘോഷം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക