Image

നവയുഗം അല്‍ഹസ്സ ഷുഖൈഖ് യൂണിറ്റ് ഓണഘോഷം സംഘടിപ്പിച്ചു.

Published on 02 October, 2023
നവയുഗം അല്‍ഹസ്സ ഷുഖൈഖ് യൂണിറ്റ് ഓണഘോഷം സംഘടിപ്പിച്ചു.

അല്‍ഹസ്സ:  നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ഷുഖൈഖ് യൂണിറ്റ് സംഘടിപ്പിച്ച വിപുലമായ ഓണാഘോഷപരിപാടികള്‍ അല്‍ഹസ്സ പ്രവാസികള്‍ക്ക് നല്ലൊരു അനുഭവമായി.

ഷുഖൈഖ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ഓണാഘോഷപരിപാടികള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് നടന്ന ഗംഭീരമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി.  ലത്തീഫ് മൈനാഗപ്പള്ളി  കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

നവയുഗം സാംസ്‌കാരികവേദി എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡുകളും ഈ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി.

 
നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി മതിലകം, നിസാം കൊല്ലം, ഗോപകുമാര്‍, ബിജു വര്‍ക്കി, ഷിബുകുമാര്‍, തമ്പാന്‍ നടരാജന്‍, ശരണ്യ ഷിബു, മഞ്ജു അശോക്, മീനു അരുണ്‍ എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

 
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജന്‍, സുനില്‍ വലിയാട്ടില്‍, സുശില്‍ കുമാര്‍, നാസര്‍ മസര്‍യ്യ, ഷുഖൈഖ് യൂണിറ്റ് ഭാരവാഹികളായ ജലീല്‍, സിയാദ് പള്ളിമുക്ക്, സുന്ദരേശന്‍, ഷിബു താഹിര്‍, സുരേഷ് മടവൂര്‍, സുധീര്‍, സുജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക