Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

വിപിന്‍ മാങ്ങാട്ട് Published on 03 October, 2023
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിവരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് ഔട്ട്‌റീച് സെല്‍ സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ താമരകുളം ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ഔട്ട്‌റീച് സെല്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ അഡ്വ.മുത്താര രാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം തന്‍സീര്‍ കണ്ണനാകുഴി, പൊതുപ്രവര്‍ത്തകന്‍ രതീഷ് കുമാര്‍ കൈലാസം, ഉണ്ണികൃഷ്ണപിള്ള, അനില്‍ രൂപകല, സൂര്യ സുനില്‍, കലേഷ് കുമാര്‍, അമിത, ആരിഫ,റെജി, സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക