Image

കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (KUDA) ജനറൽ ബോഡി യോഗo 2023-2024 ലേക്കുള്ള കമ്മിറ്റി രൂപികരിച്ചു

Published on 04 October, 2023
കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (KUDA) ജനറൽ ബോഡി യോഗo 2023-2024 ലേക്കുള്ള കമ്മിറ്റി രൂപികരിച്ചു
ജലീബ്‌ :  കുവൈറ്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) വാർഷിക ജനറൽബോഡി യോഗം  ഒക്ടോബർ രണ്ടു തിങ്കളാഴ്ച  ഹൈഡൈൻ ഹാളിൽ ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ  രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി 2023-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.  യോഗത്തിൽ അഡ്വക്കറ്റ്  മുഹമ്മദ് ബഷീർ സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു,
 
ജിയേഷ് അബ്ദുൽ കരീം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു എക്സിക്യൂട്ടീവ് യോഗ തീരുമാന പ്രകാരം കഴിഞ്ഞകാലങ്ങളിലെ  തുടർച്ചയെന്നോണം അഞ്ച് ജില്ലകളിലെ പ്രതിനിധികളെയാണ് കൺവീനർ കമ്മിറ്റിയിലേക്ക്  ശുപാർശ ചെയ്തത് .
ജനറൽ കൺവീനറായി കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡണ്ട്  അലക്സ് പുത്തൂരിനെ ഐക്യഖണ്ഡേന തെരെഞ്ഞെടുത്തു. കൺവീനർമാരായി,  ഹമീദ് മധൂർ (കാസർഗോഡ്  എക്സ്പാട്രിയേറ്റ്സ്  അസ്സോസിയേഷൻ ), നജീബ് പി. വി (കോഴിക്കോട് ജില്ലാ അസ്സോസിയേഷൻ ), സേവിയർ ആൻറണി (ഫ്രണ്ട്‌സ് ഓഫ്  കണ്ണൂർ) ബിനോയ് ചന്ദ്രൻ (ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ), എന്നിവരെ   തെരെഞ്ഞെടുത്തു.

ഓരോ ജില്ലയിൽ നിന്നും പ്രസിഡണ്ട് സെക്രട്ടറി എന്നിവർ എക്സിക്യുട്ടിവ് അംഗങ്ങളായും, ജനറൽ ബോഡിയിലേക്ക്  പ്രസിഡണ്ട് ,സെക്രട്ടറി ,ട്രഷറർ മുൻ പ്രസിഡണ്ട് , മുൻ സെക്രട്ടറി , അഥവാ അതത്  ജില്ല പ്രസിഡണ്ട് നിർദേശിക്കുന്ന  അഞ്ച് പോരായിരിക്കും ജനറൽ ബോഡിയിൽ ഉൾപ്പെടുക എന്ന് തീരുമാനമായി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക