Image

ഒരു പെരുമഴക്കാലം.... (ദേവു ഉമാ പട്ടേരി)

Published on 05 October, 2023
ഒരു പെരുമഴക്കാലം.... (ദേവു ഉമാ പട്ടേരി)

നിറഞ്ഞൊഴുകുന്ന പാടങ്ങളും നീർച്ചാലുകളും...
സമയം നാലുമണി കഴിഞ്ഞെങ്കിലും സന്ധ്യാനേരത്തിന്റെ പ്രതീതി....

മനസ്സു പ്രക്ഷുബ്ധമാണ്...
ആരൊ കൊളുത്തിവിട്ട വാക്ശരങ്ങൾ
മറ്റുള്ളവർ കൂടി ഏറ്റെടുത്തപ്പോൾ അതൊരു വലിയ മാലപടക്കം പൊട്ടിത്തെറിച്ച് ശിരസ്സ് ചിന്നഭിന്നമായപോലെ ....
ആരോ എന്ന് പറയാനാവുമോ...
ഇല്ല...
കൂടെ കൂട്ടേണ്ടവർ...
ഒരുമിച്ചു കൊണ്ട് നടക്കേണ്ടവർ...
ജീവിതത്തിലെ ഒറ്റപ്പെടലുകളിൽ താങ്ങായി നിൽക്കേണ്ടവർ....

തനിക്ക് ചുറ്റും പ്രിയപ്പെട്ടവരുടെ ഒരു ശത്രു പാളയം ഒരുങ്ങുവാണ്...
നേരത്തെ മനസ്സിലായ കാര്യമാണെങ്കിലും തന്റെ നിഴൽവെട്ടം അടുത്തുണ്ടെന്നു മനസ്സിലാവുമ്പോൾ ഒരോ തവണയും പുതിയ കുറ്റങ്ങൾ കണ്ടെത്തി ഒറ്റപ്പെടുത്താൻ വെമ്പൽ കൊള്ളുന്നവർ....

ബന്ധങ്ങൾക്ക് മഹത്വം കണ്ടിരുന്നവൾ ഇന്നു പേടിയോടെയാണ് അവരെ നോക്കി കാണുന്നത്...
അടുത്തതായി തന്റെ പോസ്റ്റുമോർട്ടത്തിനായി ഏത് അവയവമാണ് അവർ കുത്തിക്കീറാൻ പോകുന്നതെന്ന ഉൽക്കണ്ടയോടെ തള്ളി നീക്കുന്ന ദിനരാത്രങ്ങൾ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക