
വാഷിംഗ്ടണ്‍: യു.എസ്. ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി രാജി വച്ചൊഴിഞ്ഞപ്പോള്‍ ആ ഒഴിവിലേയ്ക്ക് പല പേരുകള്‍ പലരുടെയും കേട്ടു തുടങ്ങി. കൂട്ടത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ പേരും വലതു പക്ഷസജീവ പ്രവര്‍ത്തകയായ ജോര്‍ജിയ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മാര്‍ ജൊറി ടെയിലര്‍ ഗ്രീനും മറ്റ് ചിലരും മുന്നോട്ടു വച്ചു.
സ്പീക്കര്‍ സഭാംഗം ആയിരിക്കണമെന്ന് ഭരണഘടന പറയുന്നില്ല. എന്നാല്‍ നാല് കേസുകളില്‍ കുറ്റാരോപിതനായ ട്രമ്പിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെടും. തനിക്ക് സ്പീക്കറാകാന്‍ ആഗ്രമില്ലെന്ന് ആദ്യമേ പറഞ്ഞ ട്രമ്പ് പാര്‍ട്ടിയില്‍ വിഘടിച്ചു നില്‍ക്കുന്ന വിഭാഗങ്ങളെ ഒന്നിപ്പിക്കുവാന്‍ താല്‍ക്കാലികമായി സ്പീക്കര്‍ പദവി ഏറ്റെടുക്കുവാന്‍ തയ്യാറാണെന്ന് പ്രതികരിച്ചു. ട്രമ്പിനെതിരായി ഒരു വിഭാഗം ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ട്. അത്രയും ഇല്ലെങ്കിലും ഗണ്യമായ ഒരു വിഭാഗം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഉണ്ട്. സമര്‍ത്ഥനായ ഒരു ഡീല്‍ മേക്കറായി അറിയപ്പെട്ടിരുന്ന ട്രമ്പ് ഇപ്പോള്‍ വിഭാഗീയതയുടെ വക്താവായി മാറിക്കഴിഞ്ഞു എന്നാരോപിക്കുന്നവരുണ്ട്. സ്വീക്കറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കസേര ഒഴിയേണ്ടി വരും എന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ട്രമ്പിന്റെ സാധ്യത ഇവര്‍ നിര്‍ദ്ദാക്ഷണ്യം തള്ളിക്കളയുന്നു.
ഈ സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് സ്പീക്കര്‍ സ്ഥാനത്തെത്തുവാന്‍ സാധ്യതയുള്ളവരെക്കുറിച്ച് പ്രതിപാദിക്കാം. ജിം ജോര്‍ദാന് മുമ്പ് പാര്‍ട്ടിയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒന്‍പതാമത് തവണയും ഒഹായോവില്‍ നിന്നുള്ള പ്രതിനിധി ജോര്‍ദ്ദാന്‍ ഒരു ശക്തികേന്ദ്രമാണ്. ഹൗസ് ജുഡീഷറി കമ്മറിയുടെ ചെയര്‍മാനും ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി അംഗങ്ങവുമായ ഈ 59 കാരന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അംഗങ്ങളുടെ പിന്തുണ തേടാന്‍ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയെ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കില്ല എന്നുറപ്പാണ്. പ്രോട്രമ്പ്, ആന്റി ബൈഡന്‍ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ജോര്‍ദ്ദാന്‍ ഉക്രെയിന് അധിക സഹായം നല്‍കുന്നതിനെ എതിര്‍ത്ത് വോ്ട്ടു ചെയ്തിരുന്നു.
സ്റ്റീവ് സ്‌കാലിസ്(57) 2019 മുതല്‍ മക്കാര്‍ത്തിയുടെ നമ്പര്‍ ടൂ ആയിരുന്നു. ഏറെ നാളായി സ്‌കാലിസിന് സ്പീക്കറാകാന്‍ മോഹമുണ്ട് എന്ന് ക്യാപിറ്റോള്‍ ഹില്ലില്‍ ഏവര്‍ക്കും അറിയാം. ലൂസിയാനയില്‍ 2008 മുതല്‍ പ്രതിനിധിയാണ്. ജൂണ്‍ 2017ല്‍ തനിക്കെതിരെ നടന്ന വധശ്രമത്തില്‍ ഇടുപ്പിന് വെടിയേറ്റു. തോക്ക് അവകാശങ്ങള്‍ക്ക് വേണ്ടി പരസ്യമായി നിലകൊണ്ടിട്ടുണ്ട്. ഓഗസ്റ്റില്‍ തനിക്ക് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ക്യാന്‍സര്‍ രോഗം ഉണ്ടെന്ന് സ്വയം വെളിപ്പെടുത്തി. ഹൗസ് റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സ് സജീവാംഗം, സോഫിസ്റ്റിക്കേറ്റഡ് പൊളിറ്റിക്കള്‍ ഓപ്പറേഷനുകളിലും പ്രസിദ്ധന്‍. യാഥാസ്ഥിതികനായതിനാല്‍ ജോര്‍ജ്ജാനെപോലെ തന്നെ ധാരാളം എതിരാളികള്‍. സ്വീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കും എന്ന് അറിയിച്ചുകഴിഞ്ഞു.
കെവിന്‍ ഹേണ്‍, 61 താരതമ്യേനെ പുതുമുഖമാണ്. ഒക്കലഹോമയില്‍ നിന്നുള്ള പ്രതിനിധി. 218 വോട്ടുകള്‍ നേടി ഹേണിന് സ്പീക്കര്‍ സ്ഥാനം ഉറപ്പിക്കുവാന്‍ കഴിയുമോ എന്ന സംശയം നിരീക്ഷകര്‍ പങ്ക് വയ്ക്കുന്നു.
പാട്രിക് മക് ഹെന്റി ഇപ്പോള്‍ സ്പീക്കര്‍ പ്രോ ടെമ്പോറേ ആണ്. മക്കാര്‍ത്തി നല്‍കിയ 10 പേരുകളില്‍ ആദ്യത്തേത്. 47 കാരനായ ഹെന്റി നോര്‍ത്ത് കാരലിനയെ 2005 മുതല്‍ പ്രതിനിധീകരിക്കുന്നു. ഹൗസ് ഫൈനാന്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ ആണ്. 'ബോ ടൈ' ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നു. മക്കാര്‍ത്തി അനുയായി. ഫെഡറല്‍ ഫണ്ടിംഗിന് സ്റ്റോപ്പ് ഗ്യാപ്പിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ മക്കാര്‍ത്തിക്കൊപ്പം പ്രവര്‍ത്തിച്ചു. ഭരണഘടന ആരായിരിക്കണം സ്പീക്കര്‍ എന്ന് കാര്യമായി വിശദീകരിക്കുന്നില്ല. സഭ അതിന്റെ സ്പീക്കറിനെ തിരഞ്ഞെടുക്കും. എന്ന് പറയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും' എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. കഴിഞ്ഞ ജാനുവരിയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉണ്ടായപ്പോള്‍ ട്രമ്പിന്റെ പേര് ഉയര്‍ന്നത് പോലെയാണ് ഇത്തവണയും ട്രമ്പിന്റെ പേര് ഉയര്‍ന്നു വന്നത്. എന്നാല്‍ ഹൗസ് റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സിന്റെ നിയമങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ട് എന്ന് കണ്ടെത്തിയ വ്യക്തികള്‍ക്ക് നേതൃപദവി വഹിക്കാനാവില്ല എന്ന് പറയുന്നുണ്ട്.
ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ സഭാംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്പീക്കര്‍ നോമിനിയെ കണ്ടെത്താനാണ് സാധ്യത. ഈ യോഗത്തില്‍ ട്രമ്പും പങ്കെടുക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.