
വാഷിംഗ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കും തോറും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള സ്വാധീനം പതുക്കെ തിരിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ട്രമ്പിന്റെ ദാക്കളും ഇതുവരെ പുലര്‍ത്തിയിരുന്ന അകല്‍ച്ച ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. ട്രമ്പിന് വിജയസാധ്യത തെളിഞ്ഞാല്‍ ഇവര്‍ കൂട്ടത്തോടെ പിന്തുണയ്ക്കും എന്ന് ഉറപ്പാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രമ്പ് വിരുദ്ധരില്‍ പലര്‍ക്കും മനസ്സുമാറി തുടങ്ങിയിട്ടുണ്ട്. ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയം പോലും തങ്ങള്‍ക്കാര്‍ക്കും നിയന്ത്രിക്കാനാവില്ല എന്ന തിരിച്ചറിവ് പലരിലും ഉണ്ടായിക്കഴിഞ്ഞതായാണ് സൂചനകള്‍. അക്രമാസക്തമെന്ന് തോന്നുന്ന വാക്‌ധോരണിയും നാല് കോടതികളുടെ കുറ്റം കണ്ടെത്തലും ട്രമ്പിനെ പിടിച്ചു നിറുത്താനാവില്ല എന്ന് മനസ്സിലാക്കിയ ആന്റെ ട്രമ്പ് വിഭാഗം ട്രമ്പിന് ഒരു പകരക്കാരനെ കണ്ടെത്തുവാനുള്ള ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ്. ജിഓപിയുടെ അടിത്തറയ്ക്ക് ട്രമ്പിനെ തള്ളാനാവില്ല എന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ക്ലബ്ബ് ഫോര്‍ ഗ്രോത്ത് എന്ന യാഥാസ്ഥിതിക സംഘടനയുമായി ബന്ധമുള്ള വിന്‍ ഇറ്റ് ബാക്ക് എന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) തുറന്നു പറഞ്ഞത് തങ്ങള്‍ ആറ് മില്യന്‍ ഡോളര്‍ ട്രമ്പ് വിരുദ്ധ സന്ദേശങ്ങള്‍ക്കായി വെറുതെ കത്തിച്ചുകളഞ്ഞു എന്നും ഇത്‌കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല എന്നുമാണ്. മറ്റൊരു പിഎസി, റിപ്പബ്ലിക്കന്‍ അക്കൗണ്ടബിലിറ്റി,(മുമ്പ് ട്രമ്പിന് വോട്ടു ചെയ്യുകയും ഇപ്പോള്‍ ട്രമ്പിനും അപ്പുറത്തേയ്ക്ക് ചിന്തിക്കുകയും ചെയ്യുന്ന സംഘം) അയോവ പ്രൈമറിയില്‍ ഒരു മില്യന്‍ ഡോളര്‍ ട്രമ്പിനെതിരായ പ്രചരണങ്ങള്‍ക്ക് ചെലവഴിച്ചു. ഇനി തങ്ങളുടെ സംഘടന ട്രമ്പിനെതിരെ പ്രചരണം നടത്തില്ല എന്ന് പ്രധാന ഭാരവാഹി സാങ ലോംഗ് വെല്‍ പറഞ്ഞു. ട്രമ്പിനെ എതിര്‍ത്തിരുന്ന ജോര്‍ജിയ ഗവര്‍ണ്ണര്‍ ബ്രയാന്‍ കെമ്പ് ട്രമ്പിന് പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിച്ചാല്‍ താന്‍ പിന്തുണയ്ക്കും എന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞു.
ജൂലൈയ്ക്കു ശേഷം ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസിന്റെ ജനപിന്തുണ തുടര്‍ച്ചയായി താഴുന്നതായാണ് കാണുന്നത്. പ്രൈമറിയിലും ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പിലും ഡിസാന്റിസിനെ കൈ അയച്ച് സഹായിച്ച രണ്ട് വലിയ ദാതാക്കള്‍ തങ്ങളുടെ പിന്തുണ ഇനി വേണ്ടെന്ന് തീരുമാനിച്ചു. ഹോട്ടല്‍ വ്യവസായി റോബര്‍ട്ട് ബിഗെലോ ഡിസാന്റിസിനെ പിന്തുണയ്ക്കുള്ള നെവര്‍ ബായ്ക്ക ഡൗണ്‍ പിഎസിയുടെ ദാതാവായിരുന്നു. ഇനി സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് ബിലോയും പിസിയും തീരുമാനിച്ചു. സിറ്റഡെല്‍ സിഇഒയും ബില്യണെയറുമായ കെന്‍്ഗ്രിഫിന്‍ മുമ്പ് നമ്മുടെ രാജ്യത്തെ മെച്ചമായി സേവിക്കുവാന്‍ ഡിസാന്റിസിനേ കഴിയൂ എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഡിസാന്റിസിനെ പിന്തുണയ്ക്കില്ല എന്നാണ് പറയുന്നത്.
മുമ്പ് ട്രമ്പ് ഡിസാന്റിസിനെ തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വംശജയായ എതിരാളി നിക്കി ഹേലിയെ ലക്ഷ്യം വച്ചാണ് വിമര്‍ശനങ്ങള്‍ തൊടുത്ത് വിടുന്നത്. നിക്കിയെ ബേര്‍ഡ് ബ്രെയിന്‍ 'ഹേലി' എന്നാണ് ട്രമ്പ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ട്രമ്പിനെ തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള ഏക സ്ഥാനാര്‍ത്ഥി ഡിസാന്റിസാണെന്ന് ഡിസാന്റിസിന്റെ വക്താവ് ആന്‍ഡ്രൂറോമിയോ പറഞ്ഞു.
റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരായി ട്രമ്പിനെ പിന്തുണച്ച് രംഗത്ത് വരുന്നു. ഒഹായോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫ്രാങ്ക് ലാറോസ് ഇത് വരെ ട്രമ്പ് വിരുദ്ധനായിരുന്നു. ഇപ്പോള്‍ പരസ്യമായി ട്രമ്പിന് പിന്തുണ നല്‍കുന്നതായി പ്രസ്താവിച്ചു. ട്രമ്പുമായി ന്യൂജേഴ്‌സിയിലെ ബെഡ് മിന്‍സ്റ്റര്‍ ഗോള്‍ഫ് ക്ലബ്ബില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കന്‍ ഓപ്പര്‍ച്യൂണിറ്റി അലയന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന മെഗാസ്‌പോണ്‍സര്‍മാരുടെ സംഘടന ഡാലസില്‍ ഹേലിയും ഡിസാന്റിസും തമ്മില്‍ ഒരു സംവാദം അടുത്ത മാസം നടത്തും.
ഈ മാസാവസാനം ലാസ് വേഗസില്‍ റിപ്പബ്ലിക്കന്‍ ജയിഷ്‌കോ അലിഷനില്‍ മിക്കവാറും എല്ലാ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളും പങ്കെടുക്കുമെന്ന് കരുതുന്നു. പിന്നീട് മയാമിയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാമത്തെ ഡിബേറ്റ് നടക്കും. ഈ ഡിബേറ്റിലും താന്‍ പങ്കെടുക്കുകയില്ലെന്ന് ട്രമ്പ് വ്യക്തമാക്കി.