Image

മൊസാദിന്റെ മുഖത്തേറ്റ അടി ( ലേഖനം. സാം നിലമ്പള്ളില്‍)

Published on 10 October, 2023
മൊസാദിന്റെ മുഖത്തേറ്റ അടി ( ലേഖനം. സാം നിലമ്പള്ളില്‍)

ശത്രു എവിടെപ്പോയി ഒളിച്ചാലും അവന്റെ മടയില്‍കയറി ഉന്മൂലനംചെയ്യുന്നതാണ് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ രീതി. ബര്‍ലിന്‍ ഒളിംബിക്‌സില്‍ ഇസ്രായേല്‍ കായികതാരങ്ങളെ കൊന്ന പി എല്‍ ഒ ഭീകരന്മാരെ പിന്‍തുടര്‍ന്നുചെന്ന് അവരുടെ ഒളിയിടങ്ങളില്‍ കയറി വകവരുത്തിയ ചരിത്രമാണ് മൊസാദിനുള്ളത്. പിന്നീട് ഉഗാണ്ടയിലെ എന്റബി വിമാനത്താവളത്തില്‍ പറന്നിറങ്ങി വിമാനറഞ്ചികളെ പരലോകത്തേക്കയച്ച് ഇസ്രായേല്‍ പൗരന്മാരെ രക്ഷപെടുത്തിയത് ലോകം വാഴ്ത്തിയ സംഭവമാണ്. അര്‍ജന്റീനയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഹോളോകോസ്റ്റ് ഭീകരന്‍ ഐക്മാനെ ആരാജ്യം അറിയാതെ കടത്തിക്കൊണ്ടുവന്ന് വിചാരണചെയത് തൂക്കിലേറ്റിയ സാഹസികമായ സംഭവങ്ങള്‍വരെ ഇസ്രായേല്‍ ചാരസംഘത്തിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി അലങ്കരിക്കുന്നു. തങ്ങളറിയതെ ഒരീച്ചപോലും ഇസ്രായേലിലേക്ക് കടന്നുവരത്തില്ല എന്ന അമിതവിശവാസത്തിനാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ആയിരക്കണക്കിന് ഹമാസ് ഭീകരന്മാര്‍ അതിര്‍ത്തിവേലികള്‍ തകര്‍ത്ത് ഇരച്ചുകയറിയിട്ടും മൊസാദും പോലീസും അറിഞ്ഞില്ലെന്നത് അവിശ്വനീയം. ഇത് ഇസ്രേലിനെപറ്റിയുള്ള ലോകരാജ്യങ്ങളുടെ മതിപ്പിന് ക്ഷതംവരുത്തിയിരിക്കയാണ്.

ഏതുപോലീസുകാരനും ഒരബദ്ധംപറ്റുമെന്ന് പറയുന്നതുപോലെയാണ് ഇസ്രായേലിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരുനിമിഷത്തെ അലസത., അല്ലെങ്കില്‍ തങ്ങളെ ചൊറിയാന്‍ ആരുംവരില്ലെന്ന ഉറച്ച വിശ്വാസം. ഇരുപത്തിനാല് മണിക്കൂറും ജാഗരൂകരായി കഴിയേണ്ട രാജ്യമാണ് ഇസ്രായേല്‍. നാലുപാടും ശത്രുക്കളാല്‍ ചുറ്റപ്പെട്ട ചെറിയരാജ്യം. 

ഇതുപോലെ ശത്രുക്കളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഇസ്രായേലിന്റെ സുഹൃത്തായ ഇന്‍ഡ്യ. രാജ്യം അപകടത്തില്‍ ആയപ്പോഴൊക്കെ സഹായവും പിന്‍തുണയുമായി ഓടിയെത്തിയ രാജ്യം ഇസ്രായേലാണ്. 62ല്‍ ചൈന ഇന്‍ഡ്യയെ ആക്രമിച്ചപ്പോള്‍ നെഹ്‌റുവിന്റെ കയ്യില്‍ ബ്രിട്ടീഷുകാര്‍ ഗന്ധിശിഷ്യന്മാരെ വെടിവെയ്ക്കാനുപയോഗിച്ച പഴഞ്ചന്‍ തോക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായ റഷ്യ അന്നുപറഞ്ഞത് ചൈന തങ്ങളുടെ സഹോദരരാജ്യമാണെന്നാണ്. അമേരിക്കപോലും സോഷ്യലിസ്റ്റായ നെഹ്‌റുവിനെ സഹായിക്കാന്‍ മടിച്ചുനിന്നപ്പോള്‍ ഒരുകപ്പല്‍നിറയെ ആയുധങ്ങളുമായി ഓടിയെത്തിയ രാജ്യമാണ് ഇസ്രായേല്‍. പക്ഷേ, നന്ദികേടിന്റെ പര്യായമായ നെഹ്‌റു പറഞ്ഞത് ആയുധങ്ങള്‍ കൊണ്ടുവരുന്ന കപ്പലില്‍ ഇസ്രായേലിന്റെ കൊടി പാറിക്കരുതെന്നാണ്.  എന്നിട്ടും ആരാജ്യം ഇന്‍ഡ്യയെ സഹായിച്ചു. ഇപ്പോള്‍ ഹമാസ് ഭീകരന്മാര്‍ ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ആദ്യം പ്രതികരിച്ചരാജ്യം ഇന്‍ഡ്യയാണ്. ഭീകരതയെ അപഹസിക്കയും ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പകടിപ്പിക്കയും ചെയ്ത നരേന്ദ്ര മോദി നെഹ്‌റുകാട്ടിയ നന്ദികേടിന് പരിഹാരം ചെയ്തതാണ്.

പരുക്ക്പറ്റിയെങ്കിലും ഇനിയൊരിക്കലും ഗാസയില്‍നിന്ന് റോക്കറ്റ് വിക്ഷേപിക്കാന്‍ ഹമാസിന് ആകില്ലെന്ന് ഇസ്രായേല്‍ ഉറപ്പുവരുത്തുമെന്ന് നിസംശയം പറയാം. അതിര്‍ത്തികടക്കാനും റോക്കറ്റ് വ്വിക്ഷേപിക്കാനും അവിടെ ജനവാസം ഉണ്ടാകില്ലന്നത് ഉറപ്പാണ്. മതഭ്രാന്തുപിടിച്ച ഒരുകൂട്ടം ബുദ്ധിശൂന്യര്‍ വരുവാരായ്കകള്‍ ആലോചിക്കാതെ കുഴിച്ചകുഴിയില്‍ അവര്‍തന്നെ വീഴുന്നകാഴ്ച്ച ദിവസങ്ങള്‍ക്കുള്ളില്‍ കാണാന്‍കഴിയും.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സ് എന്ന നപുംസകപാര്‍ട്ടിയും തങ്ങള്‍ ഈലോകത്തല്ല എന്നുഭാവിച്ചാണ് കഴിയുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് താത്വികചിന്തകനായ എം എ ബേബിയും അവരുടെ കേരളത്തിനുവെളിയിലെ ഒരേയൊരു കമ്മ്യൂണിസ്റ്റുകാരനായ യെച്ചൂരിയും പ്രതികരിച്ചുകണ്ടു.  ഇസ്രായേല്‍ എല്ലാദിവസവും ഒരോ പാലസ്റ്റീന്‍കാരനെ വെടിവച്ചുകൊല്ലുന്നതിന്റെ പ്രതികാരമായിട്ടാണ് ഹമാസ് സഹാക്കള്‍ അക്രമം കാണിച്ചതെന്നാണ് ബേബി പറഞ്ഞത്. അയാളില്‍നിന്ന് അങ്ങനെയല്ലാതെ ഒരുപ്രതികരണം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ആരെയാണ് ഇസ്രായേല്‍ വെടവച്ചുകൊല്ലുന്നതെന്ന് ബേബിക്ക് അറിയാഞ്ഞിട്ടല്ല. പോലീസിനുനേരെ കല്ലെറിയുന്നവരെയും വെടിവയക്കുന്നവരെയുമാണ് കൊല്ലുന്നത്, അല്ലതെ നിരപരാധികളെയല്ല. ഭീകരന്മാര്‍ക്ക് ഉമ്മകൊടുക്കാന്‍ ഇസ്രായേലിനാകില്ല. യെച്ചൂരി സഹാവ് പറഞ്ഞത് മുസ്‌ളീംരാജ്യങ്ങളില്‍നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ ഇസ്രായേല്‍ വിട്ടുകൊടുക്കണമെന്നാണ്. ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുമെന്ന് പറഞ്ഞല്ലേ നാസര്‍ സഹാവും കൂട്ടരും യുദ്ധത്തിന് പുറപ്പെട്ടത്.  അപ്പോള്‍ അവരില്‍നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ എങ്ങനെയാണ് സഹവേ വിട്ടുകൊടുക്കുക. മുസ്‌ളീം വോട്ടുകള്‍ നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടാണ് അഘിലേന്ത്യ തലത്തില്‍ പപ്പുമുതല്‍ താഴേതട്ടില്‍ വി ഡി  സതീശന്‍വരെ ഇസ്രായേലില്‍ നടന്ന ഭീകരാക്രമണം അറിഞ്ഞതായി ഭാവിക്കാത്തത്. അവര്‍ മൂഢസ്വര്‍ഗത്തില്‍തന്നെ ജീവിക്കട്ടെ.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
Mary 2023-10-11 00:36:12
Trump Niece Blames Her Uncle For Likely Passing On Israel's National Security Secrets To Hamas: 'Why Is He Still Allowed To Roam Free'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക