Image

കേരളത്തിലും ഹമാസിന്റെ ബ്രാഞ്ച് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 15 October, 2023
കേരളത്തിലും ഹമാസിന്റെ ബ്രാഞ്ച് (ലേഖനം: സാം നിലമ്പള്ളില്‍)

ഇസ്രായേലില്‍ കടന്നുകയറിയ ഹമാസ് കാപാലികന്മാര്‍ നാല്‍പതോളം കുഞ്ഞുങ്ങളെ ശിരഛേദം ചെയ്തതായിട്ടാണ് കേള്‍ക്കുന്നത്. കൂടാതെ അനേകം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ക്രൂരമായി
കൊലചെയ്യുകയും ഉണ്ടായി. കൊച്ചുകുട്ടികളുടെ തലയറുക്കാന്‍ ഈ പൈശചിക മനസുള്ളവര്‍ക്ക് എങ്ങനെ കൈപൊങ്ങിയെന്നത് അതിശയമായിരിക്കുന്നു. മഹായുദ്ധങ്ങളില്‍പോലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കരുതെന്നത് ആധുനികയുഗത്തില്‍ എല്ലാരാജ്യങ്ങളും സ്വീകരിച്ചിട്ടുള്ള തത്വമാണ്. യുദ്ധമുഖത്തില്‍നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാറിനില്‍കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടേ രാജ്യങ്ങള്‍ ആക്രമണം തുടങ്ങാറുള്ളു. ഗാസയുടെ വടക്കുഭാഗത്തുനിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് കൊടുത്തത് തീവ്രവാദികളല്ലാത്ത സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന മനുഷ്യത്തപരമായ പരിഗണനകൊണ്ടാണ്. ഹമാസ് തീവ്രവാദികള്‍ ചെയ്തതുപോലെ വേലിപൊളിച്ച് അകത്തുകടന്ന് ഒരോവീട്ടിലുംകയറി ഉറങ്ങിക്കിടന്ന സാധാരണക്കാരെ വെടിവച്ച്‌കൊന്ന നീചകൃത്യംചെയ്യാന്‍ ഇസ്രായേലിന് ആകില്ല. 

ഹമാസിന് ജ്യൂതരോടുള്ളതുപോലുള്ള വിദ്വേഷവും വെറുപ്പും ഇസ്രായേലിന് പാലസ്റ്റീനോടും അവിടുത്തെ ജനങ്ങളോടും ഇല്ല. ഇസ്രായേലിന് അവരോടുള്ള കാരുണ്യവും അനുകമ്പയും കൊണ്ടാണ് ഇത്രനാളും അവര്‍ക്കുള്ള ജീവനോപാധികള്‍ നല്‍കിക്കൊണ്ടിരുന്നത്. ഇസ്രായേല്‍ നല്‍കിക്കൊണ്ടിരുന്ന വെള്ളവും, ഭക്ഷണവും ഇലക്ട്രിസിറ്റിയും മരുന്നുകളുമാണ് പാലസ്റ്റീന്‍ ജനതയുടെജീവന്‍ നിലനിറുത്തി പോന്നിരുന്നത്. എന്നാല്‍ ഹമാസാകട്ടെ ഇറാനും ഖത്തറും മറ്റുംനല്‍കുന്ന പണം ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാനുള്ള ആയുധങ്ങള്‍ വാങ്ങാനും നിര്‍മ്മിക്കാനുമാണ് ഉപയോഗിച്ചിരുന്നത്.

പാലസ്റ്റീന്‍ദേശത്ത് ഇസ്രായേലിന്റെ അധിനിവേശം എന്നാണ് മുസ്‌ളീംരാജ്യങ്ങള്‍ പ്രശ്‌നത്തെ വിശേഷിപ്പിക്കുന്നത്. യധാര്‍ഥത്തില്‍ പാലസ്റ്റീനെന്ന ഊഷരഭൂമിയിലേക്കുവന്ന യഹൂദര്‍ അവിടെതാമസിച്ചിരുന്ന അറബികളില്‍നിന്നും സ്ഥലംവിലക്കുവാങ്ങിയാണ് താമസംതുടങ്ങിയത്. തങ്ങള്‍വിറ്റസഥലം തിരികെ വേണമെന്ന് ആവശ്യപ്പെടുന്നത് എവിടത്തെ ന്യായമാണ്. ഊഷരഭൂമിയെ കഠിനാധ്വാനംകൊണ്ട് യഹൂദര്‍ ഫലഭൂയഷ്ടമാക്കി കൃഷിചെയത് സമ്പന്നമാക്കിയപ്പോഴാണ് അറബികള്‍ക്ക് അസൂയമൂത്തത്. അങ്ങനെയാണ് ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള നിരന്തര യുദ്ധങ്ങള്‍ അറബികള്‍ തുടങ്ങുന്നതും തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയതും. തോറ്റോടിയ അറബികളുടെ സ്ഥലങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്ത് രാജ്യത്തിന്റെ വിസ്തൃിതി വര്‍ര്‍ധിപ്പിച്ചതില്‍ അവരെ കുറ്റംപറയാമോ. 

 കഠിനാധ്വാനംകൊണ്ടും അറബികള്‍ക്കില്ലാത്ത ബുദ്ധിശക്തികൊണ്ടും ഇസ്രായേലെന്ന കൊച്ചുരാജ്യം ഇന്ന് ലോകത്തിലെ വന്‍ശക്തിയാണ്. അവരെ തോല്‍പിക്കാന്‍ സാദ്ധ്യമല്ലെന്ന് ഈജിപ്തും ചല മുസ്‌ളീം രാജ്യങ്ങളും മനസിലാക്കിയതിന്റെ ഫലമാണ് ഇസ്രായേലിന്റെ നിലനില്‍പ് അവര്‍ അംഗീകരിച്ചത്. അക്കാര്യം ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഇറാനും ഖത്തറും കയ്പുനീര്‍ കുടിക്കുമ്പോള്‍ മാത്രമെ സത്യംമനസിലാക്കത്തുള്ളു.

ഹമാസിനെ പാലസ്റ്റീന്‍ പോരാളികള്‍ എന്നാണ് ഇന്‍ഡ്യയിലെ കോണ്‍ഗ്രസ്സും കേരളത്തിലെ കമ്മ്യൂണിസററ് സുഡാപ്പികളും വാഴ്ത്തുന്നത്. ഇസ്രായേലിനെ ഉന്മൂലനം ചെയ്യുകമാത്രമല്ല ലോകംമൊത്തം ഇസ്‌ളാം ഭരണത്തിനുകീഴില്‍ കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു ഹമാസുകാരന്‍ പറയുകയുണ്ടായി. ഇസ്‌ളാമൊഴികെ ഒരുമതവും ഭൂമിയില്‍ ഉണ്ടാകില്ല. ജനാധിപത്യം ഉണ്ടാകില്ല. ഇസ്‌ളാമിക നിയമങ്ങളായ ശരീയത്തായിരിക്കം ഭരണഘടന. ക്രസ്ത്യാനികളെയും ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും  ഒന്നുകില്‍ കൊന്നൊടുക്കുകയോ അല്ലെങ്കില്‍ സുന്നത്ത്‌ചെയ്ത് തൊപ്പിയിടീക്കയോ ചെയ്യും. എം എ ബേബിയും ചെന്നിത്തലയും തലയില്‍ വട്ടത്തൊപ്പിയുംവച്ച് മുണ്ട് ഇടത്തോട്ടുടുത്ത് നടക്കുന്നത് ആലോചിച്ച് നോക്കിക്കേ. എന്തുരസമായിരിക്കും ആ കാഴ്ച്ചകാണാന്‍. രാഹുല്‍ ഗാന്ധി പാന്റ്‌സ് ഇടുന്നതുകൊണ്ട് വട്ടത്തൊപ്പിമാത്രം വെച്ചാല്‍ മതിയാകും. ജോഡോക്കാലത്തെ താടിയുകൂടിവെച്ചാല്‍ അസ്സല്‍ മുസലിയാരായി.

ഹമാസ് നേതാവിന്റെ ആഖ്വാനംകേട്ട് കേരളത്തിലെ സുഡാപ്പികള്‍ പലസ്ഥലങ്ങളിലും പ്രകടനങ്ങള്‍ നടത്തുകയും ഇസ്രായേലിനെ തെറിവിളിക്കയും ചെയ്തത് മനോരമയും മാതൃഭൂമിയുമൊന്നും റിപ്പോര്‍ട്ടുചെയ്തില്ല. സബ്‌സ്‌ക്രിപ്ഷന്‍ ചോരാതെ നോക്കണമല്ലോ. എന്തായാലും ആ ഭനല്ലനാളെ' ആഗതമാകുന്നതിനുവേണ്ടി കാത്തിരിക്കാം.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക