
വാഷിംഗ്ടണ്‍: യു.എസില്‍ 2022ല്‍ മണിക്കൂറിന് 15 ഡോളറില്‍ കുറവ് വേതനം ലഭിച്ച 5 കോടി 19 ലക്ഷം ജോലിക്കാര്‍ ഉണ്ടായിരുന്നുവെന്ന് ഓക്‌സ്ഫാം അമേരിക്ക നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇവരില്‍ ഒരു വലിയ വിഭാഗം ഫെഡറില്‍ മിനിമം വേജ് ആയ ഏഴ് ഡോളര്‍ 25 സെന്റ് ഒരു മണിക്കൂറിന് എന്ന നിരക്കില്‍ വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നു.
ടെക്‌സസില്‍ ജോലി ചെയ്യുന്ന ഹിസ്പാനിക്കുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. 54.2% ഹിസ്പാനിക്ക് തൊഴിലാളികള്‍(31 ലക്ഷം പേര്‍) 15 ഡോളറോ അതില്‍ താഴെയോ മണിക്കൂറിന് ലഭിക്കുന്ന ജോലിയാണ് ചെയ്യുന്നത്. രാജ്യത്തെ മുഴുവന്‍ ഹിസ്പാനിക് ജോലിക്കാരില്‍ 46.1 % ന് ലഭിക്കുന്ന ശരാശരി വരുമാനം 15 ഡോളറോ അതില്‍ താഴെയോ ആണ്. ഇതില്‍ അല്പം ഭേദമാണ് ടെക്‌സസിലെ ഹിസ്പാനിക് തൊഴിലാളികള്‍.
ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്‍ കണക്കുകള്‍ അനുസരിച്ച് ഹിസ്പാനിക് തൊഴിലാളികളുടെ സാന്ദ്രത ധാരാളമായി ഉള്ളത് വിദ്യാഭ്യാസം, ആരോഗ്യം(18%), നിര്‍മ്മാണം(15.9%), ഹോള്‍സെയില്‍ ആന്റ് റീട്ടെയില്‍(13.2%) പ്രൊഫഷ്ണല്‍ ആന്റ് ബിസിനസ് സര്‍വീസസ്(10.5%), ലീഷര്‍ ആന്റ് ഹോസ്പിറ്റാലിറ്റി(10.3%) എന്നീ അഞ്ച് മേഖലകളിലാണ്. ഇംഗ്ലീഷ്, സ്പാനിഷ് എന്നീ രണ്ട് ഭാഷകള്‍ സംസാരിക്കുവാന്‍ കഴിയുന്നത് ഇവരില്‍ ഒരു വിഭാഗത്തിന് മുതല്‍ക്കൂട്ടാണ്. പ്രധാന ന്യൂനപക്ഷ ആനുകൂല്യം ഇവര്‍ക്ക് എല്ലാവര്‍ക്കും ലഭിക്കുന്നതിനാല്‍ ഇവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ല. സാമ്പത്തികാവസ്ഥയുടെ ഈ അഞ്ച് മേഖലകളിലെ തൊഴിലുകളാണ് രാജ്യത്തിന്റെ സ്പന്ദനം നിലനിര്‍ത്തുന്നതെന്ന് ഓക്‌സ്ഫാം അമേരിക്കയുടെ സീനിയര്‍ റിസര്‍ച്ചര്‍ കെയ്റ്റ്‌ലിന്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.
മറുവശത്ത് വെളുത്ത വര്‍ഗക്കാരില്‍ 26.1% ഏഷ്യന്‍ വംശജര്‍ക്കും ടെക്‌സസില്‍ മണിക്കൂറിന് 15 ഡോളറിനോ അതില്‍ കുറവിനോ ജോലി ചെയ്യേണ്ടിവരുന്നു എന്നാണ് ടെക്‌സസിലെ കണക്കുകള്‍ പറയുന്നത്.
വിവിധ വംശക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ വ്യത്യസ്ത വേതന നിരക്കുകളെ തൊഴില്‍പരമായ വേര്‍പെടുത്തല്‍ എന്ന് ഹേന്‍ഡേഴ്‌സണ്‍ വിശേഷിപ്പിക്കുന്നു. ചില വ്യവസായങ്ങള്‍ സാമ്പത്തികാവസ്ഥയുടെ വ്യക്തമായി നിര്‍വചിക്കപ്പെട്ട വിഭാഗങ്ങളായതിനാല്‍ കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജോലി നല്‍കേണ്ടിവരികയും കുറഞ്ഞ വേതനം നല്‍കേണ്ടിവരികയും ചെയ്യുന്നു. തൊഴിലാളികള്‍ ധാരാളമായി ലഭ്യമായ മേഖലകളില്‍ വേതനം കുറച്ചു നല്‍കുന്നതായും വിശദീകരിച്ചു. ഇതാണ് ടെക്‌സസില്‍ ഹിസ്പാനിക് ജോലിക്കാര്‍ക്ക് സംഭവിക്കുന്നത്.
ടെക്‌സസില്‍ 56,92,294 തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് മണിക്കൂറിന് 15 ഡോളറാണ്. ഇവര്‍ മൊത്തം വര്‍ക്ക് ഫോഴ്‌സിന്റെ 39.8% വരും. ഒരു ജീവനക്കാരന്‍ ഒരു മണിക്കൂറിന് 15 ഡോളര്‍ നിരക്കില്‍ ഒരാഴ്ച 40 മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മാസം മൊത്തം വേതനം 2,400 ഡോളറും ഒരു വര്‍ഷം 28,880 ഡോളറും ഒരു മണിക്കൂറിന് 13 ഡോളര്‍ നിരക്കില്‍ വേതനം ഉള്ള ഒമര്‍കാസ്റ്റിലോ എന്ന വെനീസ് വേലന്‍ വംശജനായ ജോലിക്കാരന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും 80 മണിക്കൂര്‍ ജോലി ചെയ്തതിന് മൊത്തം 1,040 ഡോളര്‍ ലഭിക്കുന്നു. ഇതില്‍ നിന്ന് നികുതിയും മറ്റ് നിര്‍ബന്ധ കിഴിവുകളും ഉണ്ടാകുന്നു. ഞാന്‍ നന്നായി ആഴ്ചയില്‍ 40 മണിക്കൂറും പണിയെടുക്കുന്നു. എനിക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ലഭിക്കുന്നത് ഒരു ചെറിയ ചെക്കാണ്, കാസ്റ്റിലോ പറയുന്നു. കാര്‍പേമെന്റ് നടത്താന്‍ കഴിയാത്തത് മൂലം 30 മിനിട്ട് ദിവസവും രാവിലെ നടന്ന് ബസ്‌റൂട്ടിലെത്തുന്നു എന്നും പരാതിപ്പെട്ടു. കാസ്റ്റിലോയ്ക്ക് സ്വന്തം വരുമാനത്തില്‍ നിന്ന് ഒറ്റയ്ക്ക് ഒരു നോര്‍ത്ത് ടെക്‌സസ് അപ്പാര്‍ട്ട്‌മെന്റിന്റെ വാടക നല്‍കാന്‍ കഴിയുകയില്ല. അതിനാല്‍ ഒരു സിംഗിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് മറ്റൊരാളുമായി പങ്കിടുന്നു. ഡാളസില്‍ ഒരു സിംഗിള്‍ ബെഡ്‌റൂമിന്റെ വാടകപ്രതിമാസം ശരാശരി 1,300 ഡോളറാണ്. മണിക്കൂറിന് 15 ഡോളര്‍ വേതനം ലഭിക്കുന്ന ഒരാളുടെ വരുമാനത്തിന്റെ 55% വരും ഇത്.
തങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു ലിവിംഗ് വേജ് അല്ല എന്ന് കാസ്റ്റിലോയും മറ്റ് പലരും പറയുന്നു.