Image

ദന്തഡോക്ടറും മുല്ലപല്ലും (നർമകഥ: ബിനി മൃദുൽ, കാലിഫോർണിയ)

Published on 17 October, 2023
ദന്തഡോക്ടറും മുല്ലപല്ലും (നർമകഥ: ബിനി മൃദുൽ, കാലിഫോർണിയ)

ആരെങ്കിലും നമ്മളെ പറ്റി നല്ലത് പറഞ്ഞാൽ ചെറുതായെങ്കിലും സന്തോഷിക്കാതിരുന്നിട്ടുണ്ടോ?

തീർച്ചയായും ഇല്ലെന്നായിരിക്കും ഉത്തരം.

ചിലപ്പോ നല്ലത് പറഞ്ഞവരോട്  " Thank you! You made my day"  എന്ന് പറയാറുണ്ട്.  അത് പോലെ കടന്നു പോയ ഒരു ദിവസത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. തിരക്ക് പിടിച്ച ഓഫീസ് ദിവസം. മണി 3.00 ആയി. ഒരു ഡെന്റൽ അപ്പോയിന്മെന്റ് എടുത്തു വച്ചിട്ട്, തിരക്ക് കാരണം 2 തവണ മാറ്റിയതാണ്. ഇനിയും മാറ്റേണ്ട എന്ന് കരുതി അന്നത്തേക്ക്  കട അടച്ചു .

സമയത്ത് തന്നെ എത്തിയേലും 25 mints  കഴിഞ്ഞിട്ടും വിളിക്കാത്തത് കാരണം ഇനിയിവർ IST ടൈമിൽ ആണോ ഓടി കൊണ്ടിരിക്കുന്നതാതെന്ന സംശയം ഇല്ലാതിരുന്നില്ല. അങ്ങനെ 30 മിനുട്ടിനുള്ളിൽ ഡോക്ടർ വന്നെത്തി. കുഞ്ഞി കണ്ണുള്ള ഒരു  ഡോക്ടർ ചെറുക്കൻ. ഈ ഡയലോഗ് ഞാൻ വീട്ടിൽ പറഞ്ഞാൽ " Amma, you are a racist" എന്ന് പിള്ളേര് പറയും.

ഡോക്ടർ ചെറുക്കൻ നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ പറഞ്ഞു എന്റെ പല്ല് നോക്കാൻ ആരംഭിച്ചു.

" oh my god" ഡോക്ടർ ചെറുക്കന്റെ ആശ്ചര്യം കലർന്ന ഓഹ് മൈ ഗോഡ് കേട്ടപ്പോ കാര്യം അത്ര പന്തിയല്ല എന്ന് തോന്നി. പൊതുവെ എന്റെ പല്ലിനു വല്യ കുഴപ്പമൊന്നുമില്ലാത്തതാ.. ഇന്നെന്തു പറ്റിയെന്നറിയാൻ ഞാൻ ഡോക്ടറിനെ ഒന്ന് നോക്കി.

ഡോക്ടർ ചെറുക്കൻ തുടർന്നു

" oh my god...O M G.. I have never seen such a good teeth in my life..  എന്തായാലുംഅത്ര  മോശമല്ല എന്നറിഞ്ഞപ്പോൾ ആശ്വാസം! ഡോക്ടർ തുടർന്നു. " Either you got a good teeth history in your family or you are maintaining your teeth that good!"

ആഹാ. കൊള്ളാലോ ഡോക്ടർന്റെ ആദ്യത്തെ omg കേട്ടപ്പോ ഞാൻ ഒന്ന് പേടിച്ചേലും പിന്നെ ചെറുക്കന്റെ പുകഴ്ത്തൽ കേട്ട് ഞാൻ തല കുലുക്കി..

"No cavities, no fillings, no bad tooth, no braces, wisdom tooth also looks good"

Just keep doing what you are doing"

എന്തായാലും ഡോക്ടർന്റെ കമന്റ്സ് കേട്ട്  ഞാൻ ഹാപ്പി. ഒരു 10 അടി കൂടെ ഉയരത്തിൽ പൊങ്ങി താഴെ ഇറങ്ങി 😁. 25 mint വെയിറ്റ് ചെയ്‌തേൽ എന്താ!

പണ്ട് പല്ല്. ക്ലീൻ ചെയ്യുന്നതിനെ പറ്റി അച്ഛൻ ഉപദേശിക്കുന്നതിനെ ഞാൻ നന്ദിയോടെ സ്മരിച്ചു. 

അച്ഛനു എഴുപത്തിയെഴാം വയസ്സിലും നല്ല മുല്ലപ്പൂ പോലത്തെ പല്ല് ആയിരുന്നു.

ഇനിയിപ്പോ എന്നെ കാണുമ്പോ മുല്ലപ്പൂ പോലത്തെ പല്ലാണോ എന്ന് ആരും തുറിച്ചു നോക്കേണ്ട. . കുറെ ചക്ക പല്ലുണ്ട് 😁 

എന്തായാലും പറഞ്ഞു വരുന്നത്   നമ്മുടെ സംസാര രീതിയെ പറ്റിയാണ്.

നല്ലത് പറയാൻ ഉള്ള ഒരു അവസരവും പാഴാ ക്കാതിരിക്കുക.  ഡോക്ടർ പറഞ്ഞ ഒരു വാക്കിൽ ഞാൻ  സന്തോഷിച്ചു. കുറച്ചു ദിവസത്തേക്ക് പിള്ളേരോട് പറഞ്ഞ് അഹങ്കരിക്കാൻ ഒരു കാര്യമായി.  നമ്മുടെ ഒരു വാക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കുമെങ്കിൽ എന്ത് കൊണ്ട് അത് ചെയ്തു കൂടാ?ഒരു നല്ല വാക്ക് പറഞ്ഞാൽ നഷ്ടപ്പെടാൻ ഒന്നുമില്ല.  അത് കേൾക്കുന്ന ആളിനു സന്തോഷം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. നമ്മളിൽ പലരും ഓർക്കാതെ പോകുന്നതും  ഇതൊക്കെ തന്നെയല്ലേ. ഇതു പോലെ എല്ലാരും ചിന്തിച്ചിരുന്നേൽ ലോകം എത്ര മനോഹരമായേനെ!

Quote for the day:

"Praise  in public and criticize in private"

PS: ഇനി അടുത്ത കാലത്ത് എന്റെ പല്ലിനു എന്തേലും പറ്റിയാൽ ഇത് വായിച്ചവരുടെ കണ്ണ് കൊണ്ടതാണെന്ന് ഞാൻ പറയും 😂!

 

Join WhatsApp News
latha 2023-10-17 18:00:48
onnu chiriche paalu kanana
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക