Image

ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

Published on 17 October, 2023
ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

അജിത് ചേട്ടായിടെ കുഞ്ഞു നോവൽ എന്ന് തോന്നിപ്പിക്കുന്ന "ഏതോ. നാട്ടിലെ ആരൊക്കെയോ ചിലർ " എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ പേര് വായിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു. എന്താവോ ഈ പുസ്തകത്തിനു ഇങ്ങനെ ഒരു പേര്? ഒരു കാര്യം ഉറപ്പാണ് എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്ന ട്വിസ്റ്റ്‌ നിറഞ്ഞ പുസ്തകം തന്നെയാണ് മനസ്സ് പറഞ്ഞത് സത്യം ആണെന്ന് തെളിയിച്ചു. എല്ലാ കഥയിലെ കഥാപാത്രങ്ങളും ഏതോ നാട്ടിലെ ചിലരാണ്.

ഓരോ കഥയും വായിക്കുമ്പോഴും
വായനക്കാരന് കഥ എങ്ങോട്ടാ പോകുന്നത് എന്ന് പോലും പിടി കൊടുക്കാതെ ആദ്യാവസാനം വരെ എഴുത്തുകാരൻ നല്ല രീതിയിൽ പറഞ്ഞു പോയിട്ടുണ്ട്.

കഥയുടെ അകതാളി ലേക്ക് നമുക്ക് ഒന്ന് കടന്ന് ചെല്ലാം..

1. പപ്പന്റെ സൈക്കിളുകൾ

ഗ്രാമത്തിൽ ഇത് പോലെ പപ്പൻ ചേട്ടൻ ഉണ്ടാകും. സൈക്കിൾ കൊണ്ട് ജീവിക്കുന്ന നന്മ നിറഞ്ഞ മനുഷ്യൻ. ആരോടും പരാതിയോ പരിഭവമില്ലാതെ കാശ് ചോദിക്കാതെനാട്ടിലെ എല്ലാവർക്കും സൈക്കിൾ കൊടുക്കുന്ന പപ്പൻ ചേട്ടൻ. പാവം മനുഷ്യൻ. സ്വന്തം സൈക്കിളിൽ ഉണ്ടായിരുന്ന ഡൈനമോ ഉണ്ണിയുടെ സൈക്കിളിൽ വച്ചു കൊടുത്ത മനുഷ്യന് കുഞ്ഞുങ്ങളോട് ഉള്ള വാത്സല്യം നിറഞ്ഞു നിൽക്കുന്നു.
"ഇടക്കൊപ്പോഴെങ്കിലും വീടിനു പുറത്തെ ചുമരിൽ ചാരി വച്ച എന്റെ സൈക്കിളിൽ നോക്കുമ്പോൾ അതിന്റെ പിൻ ചക്രം മാത്രം കറങ്ങുന്നത് പോലെ തോന്നും. അതിലുരഞ്ഞു കത്തുന്ന ഡയനാമോയുടെ അരണ്ട വട്ടത്തിൽ പപ്പേട്ടൻ വന്നു ചോദിക്കും.'എന്താ ണ്ടാ ഉണ്ണിയെ '?" വരികളിൽ പപ്പൻ ചേട്ടന് ഉണ്ണിയോടുള്ള വാത്സല്യവും എത്രത്തോളം പറഞ്ഞു തരാൻ പോലും വാക്കുകൾ കിട്ടുന്നില്ല. നന്മയുടെ പ്രതിരൂപമാണ് പപ്പൻ ചേട്ടൻ.

 2.മുനിത്തൊടിയിലെ ദൈവം

 പൂശാരിയപ്പൻ ആയ കിട്ടപ്പന്റെ കഥയാണ്. കാളിയമ്മ ക്കും കിട്ടപ്പനും അറിയാം താൻ എങ്ങനെയാണ് മുനി ത്തൊടിയിലെ ദൈവം ആയത് എന്ന്. അത് അവർ രണ്ട് പേരിലും മാത്രം ഒതുങ്ങുന്ന രഹസ്യമാണ്. നാട്ടിൽ എന്ന് പറയുമ്പോൾ ഞാൻ ഒക്കെ ജനിക്കുന്നതിനു മുൻപ് ഒരു കാലത്തു ഉണ്ടായിരുന്ന ഒരു കാലത്തിന്റെ കഥയാണിത്. വായിക്കുന്നവന് അത്ര പെട്ടെന്ന് പിടി കിട്ടാത്ത ട്വിസ്റ്റ് ഇതിലുണ്ട്.

3. റിട്ടയേർഡ് ഗുണ്ട 

ആ നാട്ടിൽ കുട്ടികൾ എല്ലാവരും മുട്ടായി മാമൻ എന്ന് വിളിക്കുന്ന 'മാമൻ കുഞ്ഞേപ്പ് ' അയാളുടെ കഥ ആർക്കും അറിയില്ല. എവിടെ നിന്നോ വന്നു കൂടിയ വരത്തൻ . ആർക്കും അറിയാത്ത ആ മാമന്റെ ഭൂതകാലം അയാൾ മരിച്ചപ്പോ തന്നെ തീർന്നു. ആർക്കും അറിയാത്ത കഥയിലെ കുറ്റവാളി. ആർക്കും ഒന്നും പിടി കിട്ടാത്ത ആളാണ് മുട്ടായി മാമൻ. വായനക്കാർ ഒട്ടും പ്രതീക്ഷിക്കാതെ കഥ അവസാനിക്കുമ്പോൾ ഒന്നൂടെ ആ കഥ നമ്മെ ഓർമിപ്പിക്കുന്നു. ചെയ്തിന്റെ പാപം നമ്മൾ തന്നെ അനുഭവിക്കണം എന്നത്.

4. പാമ്പിച്ചി 

എല്ലാ നാട്ടിലും ഉണ്ടാകും ബ്രോക്കറും ജ്യോതിഷ്യവും അവർ ഇല്ലെങ്കിൽ എന്തോന്ന് ആഘോഷം എന്നു പറഞ്ഞത് പോലെയാണ് അവരുടെ കാര്യവും. ഈ കാലത്തുമുണ്ട് രൂപവും ഭാവവും മാറി എന്ന് മാത്രം. കുമാരി പാമ്പിച്ചി ആയത് ചിലരുടെ കുറുക്കൻ ബുദ്ധി കൊണ്ട് ആണെങ്കിലും കുമാരി ആ നാട്ടിലെ പാമ്പിച്ചി ആയി. അവസാനം വാൾ എടുത്തവൻ വാളാൽ ആയി.ആ ട്വിസ്റ്റ്‌ വായിക്കുമ്പോൾ പോലും പെട്ടെന്ന് വായനക്കാരന് മനസ്സിലാക്കി എടുക്കാൻ പ്രയാസം തന്നെയാണെന്ന് പറയാതെ വയ്യ.

5. പേർഷ്യകാരൻ

ഈ കഥയിലും വായന ക്കാരന് ഒരു പിടിയും കൊടുക്കാതെ ട്വിസ്റ്റ്‌ ആണ്. അത് രവിയുടെ സുഹൃത്ത് ആയ രവിക്ക് പോലും മനസ്സിലായില്ല. അത് മനസിലാക്കി എടുത്തത് മാമചൻ മാത്രമാണ്. "അതാണ് അതിന്റെ ശരി" എന്നതിൽ തന്നെയുണ്ട് മാമച്ചൻ മനസ്സിലാക്കിയ ആ കാര്യവും.
 ഈ കഥ വായിച്ചു തീർക്കുമ്പോൾ വായനക്കാരന് സംശയം ഉണ്ടാകും അത് വായനക്കാരന് വിട്ടു കൊടുത്തിരിക്കുന്നു.

6. പങ്കി പുരാണം

കഥയോ ജീവിതമോ എന്ന് വായിച്ചു തീർന്നപ്പോൾ മനസ്സിൽ ഒരു ചോദ്യം വന്നു. ആ ചോദ്യം ചിലപ്പോ ഉത്തരം ഇല്ലാത്ത എന്തോ ഒന്നായി തോന്നി. പങ്കിയുടെ കഥയാണ് ആ നാട്ടിലെ എല്ലാവർക്കും അറിയുന്ന കഥയിലെ ഒരുവൾ. അവളെ കുറിച്ച് എഴുത്തുകാരൻ പറയുന്നുണ്ടല്ലോ? നിങ്ങളും വായിച്ചു നോക്കി അറിയേണ്ട കാര്യമാണിത്

7. കൊക്കാളി വേല

വർഷങ്ങൾക്ക് ശേഷം ഉള്ള ആ നാട്ടിലെ കൊടിയെറിയ കൊക്കാളി വേല. നാട്ടിൻ പുറത്തെ വേലയെ കുറിച്ച് എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. അതിൽ ഇടയിൽ ഉസ്മാൻ എന്ന പണക്കാരൻ ആണ് വേല നടത്തുന്നത്. അതിലും ട്വിസ്റ്റ്‌ വച്ചിട്ടുണ്ട് നമ്മളെ എഴുത്തുകാരൻ. ഞാൻ ആ ട്വിസ് പൊളിക്കുന്നില്ല.

8. തുരങ്കം

ചരിത്രത്തിന്റെ നാഴിക കല്ലുകളാണ് ഇവിടെ തുറയ്ക്ക പ്പെടുന്നത് എങ്കിലും, ഉസ്മാൻ എങ്ങനെയാ പണക്കാരൻ ആയതിന്റെ രഹസ്യം ഇവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നത്. സേതുവിന് മാത്രം അറിയാവുന്ന രഹസ്യം. ഈ കഥ വായിച്ചു തീർന്നപ്പോൾ എന്റെ ഉള്ളിൽ ഒരു സംശയം? ഈ കഥ എങ്ങനെയാ സേതു അറിഞ്ഞത്? എന്തായാലും, ഉസ്മാൻ പണക്കാരൻ ആയ കഥ അറിഞ്ഞാലോ അത് തന്നെ ആശ്വാസം.

9. കാളീ തന്ത്രം

ഈ കഥയിൽ പറയുന്നത് ശരിയാണ്. വാഴ്ത്തി പാടിയവർ തന്നെ തിരിച്ചടി തരും എന്ന്. അവനവൻ ചെയ്യുന്ന പാപത്തിന്റെ ശമ്പളം അവനവന് കാലം കരുതി വയ്ക്കും എന്നത് നമ്മുക്ക് ഓർമ്മപ്പെടുത്താൽ കൂടിയാണ് ഈ കഥ. ഓരോ വിശ്വസത്തെയും മുതൽ എടുക്കുന്ന പൂരാശിന്മാർ എല്ലായിടത്തും ഉണ്ടാകും. ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കഥ

10. 65 മോഡൽ അമ്പാസിഡർ മാർക്ക് 2

ആ നാട്ടിലെ കാറുക്കാരനായ സേതു പേർഷ്യ യിൽ നിന്ന് തിരികെ നാട്ടിലേക്ക് വരുമ്പോൾ താൻ ഓടിച്ചിരുന്ന 65 മോഡൽ അമ്പസിഡർ മാർക്ക് 2 ആ കാറിൽ കൊറേ നാളുകൾക്ക് ശേഷം ഇരിക്കുമ്പോൾ ആ കാറിൽ എത്രയധികം സംഭവങ്ങളാണ് സേതു വിന്റെ മുന്നിൽ മിന്നി മറഞ്ഞത്. ആ കാർ തനിക്ക് സ്വന്തമായ ആ ഓർമ്മയിലൂടെ കടന്ന് പോകുന്നുണ്ട്. ആർക്കും പിടി കിട്ടാത്ത ചിലത് ഒക്കെ സേതുവിനും അറിയാം. ഈ കഥ കാറിന്റെയും സേതു വിന്റെയും കഥ അല്ല ആ നാട്ടിലെ മനുഷ്യരുടെ കഥ കൂടിയാണ്..

ഏതോ നാട്ടിലെ ആരൊക്കെയോ ചിലരുടെ കഥയാണ്. ഈ കഥകളിൽ മരിച്ചവർക്കും ജീവിച്ചവർക്കും ഈ കഥയിൽ കഥയുണ്ട്. ഏതോ നാട്ടിലെ കഥയിലെ കഥകളിൽ ചിലരുടെ കഥയാണ്. ചിലരുടെ കഥകൾ ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും ഒരു മാറ്റവും ഇല്ലാതെ.. ഏതോ നാട്ടിൽ ഉള്ളവരുടെ കഥ പറഞ്ഞ അജിത് ചേട്ടായിക്ക് നന്ദി.

സ്നേഹത്തോടെ,

 രേഷ്മ ലെച്ചൂസ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക