
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പോലെ, ഗ്യാസ് സ്‌റ്റേഷനുകളിലെ വില വിവരപട്ടിക പോലെ ദിനംപ്രതി മാറി മറിയുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും മുന്‍ പ്രസിഡന്റും എതിര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുമുള്ള റിപ്പബ്ലിക്കന്‍ നേതാവുമായ ഡോണള്‍ഡ് ട്രമ്പിന്റെയും ജനപ്രിയതയുടെ ഗ്രാഫുകള്‍. സാധാരണ കാണാറുള്ളത് പോലെ അഭിപ്രായ സര്‍വേ നടത്തുന്ന ഏജന്‍സികളുടെ പ്രത്യേക താല്‍പര്യങ്ങള്‍, സര്‍വ്വേയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍, അവരോട് ചോദ്യങ്ങളുടെ സ്വഭാവം എന്നിവയെല്ലാം സര്‍വ്വേ ഫലങ്ങളെ ബാധിക്കുന്നു. ഇവയ്‌ക്കെല്ലാം ഓരോ സര്‍വ്വേയ്ക്കും എടുക്കുന്ന സമയത്തിനും വലിയ പ്രാധാന്യമുണ്ട്. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയ രണ്ട് സര്‍വേകളില്‍ ബൈഡന്‍ മൂന്ന് പോയിന്റിന് എതിരാളി ട്രമ്പിനെക്കാള്‍ മുന്നിലാണെന്നും തൊട്ടടുത്ത സര്‍വേയില്‍ ഏറ്റവും കുറഞ്ഞ ജനപ്രിയത 37 പോയിന്റുമായി പിന്നിലാണെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതും ഏറ്റവും പുതിയ സിഎന്‍ബിസി ഓള്‍ അമേരിക്ക ഇക്കണോമിക് സര്‍വേ ഒക്ടോബര്‍ 11നും 15നും ഇടയില്‍ നടത്തിയതാണെന്നും അവകാശപ്പെട്ടു. ബൈഡന്റെ ഡിസ് അപ്രൂവല്‍ റേറ്റിംഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 58% ആണെന്നും തുടര്‍ന്ന് പറഞ്ഞു. ആര്‍ക്ക് വോട്ടു ചെയ്യും എന്ന ചോദ്യത്തിന് 45% ബൈഡന്റെ പേരും 43% ട്രമ്പിന്റെ പേരും പറഞ്ഞു. ബൈഡന്റെ പ്രചരണസംഘം പ്രതീക്ഷിച്ചത് പോലെ 71 മില്യന്‍ ഡോളറുമായി സാമ്പത്തികത്തില്‍ മുന്നിലാണ്. ട്രമ്പിന് 45.5 മില്യന്‍ ഡോളര്‍ മാത്രമേ ശേഖരിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ഏറ്റവും പുതിയ യു.എസ്. സുപ്രീംകോടതി ട്രമ്പിന് ആശ്വാസം നല്‍കേണ്ടതാണ്. എന്നാല്‍ ഉടനെ തന്നെ ട്രമ്പിനെതിരായി മറ്റൊരു കേസ് ഉയര്‍ന്നു വന്നിരിക്കുകയാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ട്രമ്പിന് അയോഗ്യത വിധിക്കണം എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന്റെ എതിരാളിയായ ജോണ്‍ ആന്തണി കാസ്‌ട്രോയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. വളരെ ദുര്‍ബലവും അടിസ്ഥാനരഹിതവുമാണ് കേസ് എന്ന് യു.എസ്. സുപ്രീം കോടതി പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട്, മൂന്ന് സംഭവ വികാസങ്ങള്‍ ബൈഡന് സഹായകമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. നിര്‍ഭാഗ്യകരമാണെങ്കിലും രണ്ട് യുദ്ധങ്ങള്‍-റഷ്യന്‍-ഉക്രെയിന്‍, ഇസ്രേയല്‍-ഹമാസ് യുദ്ധങ്ങള്‍ ബൈഡനെ ഒരു വലിയ അളവു വരെ സഹായിക്കും. രണ്ടാമത്തെ ഘടകം അന്തരിച്ച റോബര്‍ട്ട് എഫ് കെന്നഡിയുടെ മത്സരരംഗപ്രവേശം ആണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ കെന്നഡി സ്വതന്ത്രനായി മത്സരിക്കും എന്നറിയിച്ചു. എന്നാല്‍ ഒരു മൂനനാം പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി അംഗീകാരം നേടുക വിഷമകരമാണ്. നിബന്ധനകള്‍ അനുസരിച്ച് ആവശ്യമായ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രാതിനിധ്യം ഉണ്ടായിരിക്കുകയും വേണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോസ് പെറോ ജൂനിയര്‍ മൂന്നാം സ്ഥാനാര്‍ത്ഥി വ്യക്തിപരമായുള്ള സ്വന്തം ആസ്തികളുടെ പിന്‍ബലത്തിലാണ്. കെന്നഡി ജൂനിയറിന് ഇത്രയും സമ്പത്തുണ്ടോ എന്നറിയില്ല. പെറോ ജൂനിയര്‍ മൂന്നാം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുറേ വോട്ടുകള്‍ പെറോജൂനിയറിന് പോയി, അങ്ങനെയാണ് അന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്ന് പലരും കരുതുന്നു. അത് പോലെ കെന്നഡി ജൂനിയര്‍ മൂന്നാം സ്ഥാനാര്‍ത്ഥിയായാല്‍ റിപ്പബ്ലിക്കന്‍ വോട്ടുകള്‍ കുറെ അങ്ങോട്ടുമാറുമെന്നും അങ്ങനെ സംഭവിച്ചാല്‍ അത് ബൈഡന് സഹായകമാകുമെന്നും കരുതുന്നവരുണ്ട്. വളരെകുറച്ച് ബൈഡന്‍ വോട്ടുകള്‍ മാത്രമേ കെന്നഡി ജൂനിയര്‍ സ്ഥാനാര്‍ത്ഥിയായാല്‍ അങ്ങോട്ടേയ്ക്ക് മാറാന്‍ സാധ്യതയുള്ളൂ എന്ന് ഇവര്‍ പറയുന്നു.