Image

ഇഎം-ദി വീക്കിലി: ഇ-മലയാളിയുടെ വാർത്താവാരിക; പുതിയ സംരംഭം (വായിക്കുക)

Published on 23 October, 2023
ഇഎം-ദി വീക്കിലി: ഇ-മലയാളിയുടെ വാർത്താവാരിക; പുതിയ സംരംഭം (വായിക്കുക)

Read magazine format: https://mag.emalayalee.com/weekly/oct-2023/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=301336_emWeekly-Oct-23.pdf

പ്രിയപ്പെട്ട ഇ-മലയാളി വായനക്കാരെ, പ്രേക്ഷകരെ,

ഓൺലൈൻ വാർത്താമാധ്യമമെന്ന നിലക്ക് കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇ-മലയാളിയുടെ പുതിയ സംരംഭമാണ് 'ഇഎം- ദി വീക്കിലി.'  ആഴ്ചയിലൊരിക്കൽ പ്രധാനപ്പെട്ട വാർത്തകളും, ലേഖനങ്ങളും മികച്ച രീതിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.  ഇ-മലയാളിയിലും മറ്റു സോഷ്യൽ മീഡിയയിലുമൊക്കെ നിരന്തരം വാർത്തകൾ  വന്നു കൊണ്ടിരിക്കുന്നതിനാൽ വാർത്താ പത്രം എന്ന സങ്കല്പം  വാരികയ്ക്ക് അനുയോജ്യമെന്ന് കരുതുന്നില്ല. പ്രധാനപ്പെട്ട ചില വാർത്തകൾ ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ കൊടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.  കെട്ടിലും മട്ടിലും, പ്രത്യേകിച്ച് ചിത്രങ്ങളിലും മികച്ചു നിൽക്കുന്നതാവണം ഇതെന്നാണ് ഞങ്ങളുടെ താല്പര്യം.

തത്സമയ വാർത്തകളുടെയും നവമാധ്യമങ്ങളുടെയും അതിപ്രസരത്തിന്റ ഈ യുഗത്തിൽ വാരികയുടെ പ്രസക്തി എന്താണെന്നു കൂലങ്കഷമായി ചിന്തിച്ചിട്ടാണ് ഇതിന്റെ പണിപ്പുരയിലേക്ക്‌ ഇറങ്ങി തിരിച്ചത്. പ്രത്യേകമായി ഫോട്ടോ ഫീച്ചർ എന്ന ആശയമാണ് ഇതിന്റെ പിൻബലം.  ആയിരം വാക്കിന്റെ വില ഒരു ഫോട്ടോക്ക് ഉണ്ടെന്നാണല്ലോ ചൊല്ല് തന്നെ. 

Read more:  

Read magazine format: https://mag.emalayalee.com/weekly/oct-2023/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=301336_emWeekly-Oct-23.pdf

Join WhatsApp News
Sudhir Panikkaveetil 2023-10-24 13:49:51
ഇ മലയാളിയുടെ പുതിയ സംരംഭത്തിന് എല്ലാവിധ നന്മകളും വിജയവും നേരുന്നു. ധാരാളം പ്രസിദ്ധീകരണങ്ങൾ അമേരിക്കൻ മലയാളികളെ വായിപ്പിക്കാൻ സഹായിക്കും.
Sudhir Panikkaveetil 2023-10-24 23:33:34
ഇ മലയാളി വാരിക മുഴുവനായി വായിച്ചു. അമേരിക്കൻ മലയാളികൾക്ക് വാര്യാന്തം ആഘോഷപ്രധാനമാണ്. അങ്ങനെ ആഴ്ച വട്ടത്തിന്റെ ഒന്നാം നാൾ മുതൽ വിനോദത്തിനൊപ്പം സ്വന്തം നാടും ഒപ്പം ഈ പ്രവാസനാടും കൂട്ടിയിണക്കുന്ന മാതൃഭാഷയിൽ വാർത്തകളും സാഹിത്യവിഭവങ്ങളും വിളമ്പി കൊണ്ട് നിൽക്കുന്ന ഇ മലയാളി. ശ്രീ മൈലാപ്ര സാറിന്റെ ഒരു സ്ഥിരം നർമ്മ പംക്തികൂടി ഉണ്ടെങ്കിൽ നല്ലത് അതേപോലെ ആരോഗ്യസംരക്ഷണം, മുതിർന്നവർക്കുള്ള (senior citizen ) ഉപദേശങ്ങൾ എന്നിവ ഉൾപ്പെടുത്താം. വിജയാശംസകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക