ന്യു യോർക്ക്: ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ഡോ. കല അശോകിന് ന്യു യോർക്കിൽ ഫൊക്കാന പ്രവർത്തകരും സുഹൃത്തുക്കളും പിന്തുണ പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ഒരു തുടർച്ച ആവശ്യമുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. പ്രവർത്തിക്കുന്ന മേഖലകളിലെല്ലാം മികവ് തെളിയിച്ച ഡോ. കല പ്രസിഡന്റാകാൻ എന്തുകൊണ്ടും യോഗ്യയാണെന്നും അവർ ഊന്നിപ്പറഞ്ഞു. ഫൊക്കാനയെ അടുത്ത തലത്തിലേക്കുയർത്തുവാൻ അവരുടെ വ്യക്തമായ കാഴച്ചപ്പാടോട് കൂടിയുള്ള പ്രവർത്തനങ്ങൾക്ക് കഴിയുമെന്നുറപ്പ്.
സജി ഹെഡ്ജിന്റെ വസതിയിൽ ആയിരുന്നു സൗഹൃദ സമ്മേളനം. വിവിധ സമുദായ നേതാക്കളുമായും വ്യവസായികളുമായും കൂടിക്കാഴ്ചയും നടത്തി. ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് ആയിരുന്നു മുഖ്യാതിഥി.
നാസാ കൗണ്ടി ലെജിസ്ളേറ്ററായി മത്സരിക്കുന്ന ബിജു ചാക്കോ, അജിത് കൊച്ചുസ്, സണ്ണി ജോർജ്, മഹാരാജ ജോസ്, ജോൺസൺ സാമുവൽ, അലക്സ് തോമസ്, ലൈസി അലക്സ്, എന്നിവർക്ക് പുറമെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറർ ബിജു ജോൺ, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, കൺവൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം അലക്സ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തവരിൽപ്പെടുന്നു.