അറ്റ്ലാന്റാ: ഫോമാ കംപ്ലയൻസ് കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി അബൂബക്കർ മികച്ച സംഘാടകയും കരുത്തുറ്റ വനിതാ നേതാവുമാണ്
ഫോമ സൗത് ഈസ്റ്റ് റീജിയൻ വിമൺസ് ഫോറം സെക്രട്ടറി എന്ന നിലയിലും ഫോമ സംഘടിപ്പിച്ച “മയൂഖം” പരിപാടിയുടെ സംഘാടകഎന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ച വച്ചു . ഫ്ളവേഴ്സ് റ്റീവി അവതാരക കൂടിയാണ് ഷൈനി.
ഏറ്റെടുക്കുന്ന ചുമതല ഭംഗിയായി നടപ്പാക്കാനും പൊതുജന ശ്രദ്ധ ആകർഷിക്കുവാനും
കഴിവുള്ള വൃക്തികൂടിയായ ഷൈനി അബൂബക്കറിന് ആവശൃമായ എല്ലാ പിന്തുണയും നൽകുമെന്ന് സൗത്ത് ഈസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ , കമ്മറ്റി മെമ്പേഴ്സ് ദീപക് അലക്സാണ്ടർ, ബിജു ജോസഫ് എന്നിവർ പറഞ്ഞു. ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തക കൂടിയായ ഷൈനി ഗാമയുടെ പിന്തുണയോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. ഷൈനി 2018 ൽ സൗത്ത് ഈസ്റ്റ് റീജിനൽ കൺവൻഷന്റെ കൾച്ചറൽ കമ്മറ്റിയുടെ നേതൃത്വം വഹിച്ചിരുന്നു.
ഈ വർഷം സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നും 12 അംഗങ്ങൾ ഫോമാ മിഡ് റ്റേം കമ്മറ്റിയിൽ പങ്കെടുക്കുകയും തങ്ങളുടെ പ്രാതിനിധൃം അറിയിക്കയും ചെയ്തു. വിമൺസ് റെപ്രസന്റെറ്റീവ് അമ്പിളി സജിമോൻ , ഗാമ, അമ്മ, എന്നീ മലയാളി സം ഘടനകളിലെ കമ്മറ്റി അംഗങ്ങൾ എന്നിവർ ജനറൽ ബോഡിയിൽ പങ്കെടുക്കുകയും ഷൈനിക്ക് പിന്തുണ നൽകുകയും ചെയ്തു.
അബൂബക്കർ സിദ്ദിക്കാണ് ഷൈനിയുടെ ഭർത്താവ്. ഷെഹ്‌സാദ്, സെയ്‌ഡൻ എന്നിവർ മക്കൾ .
കൗൺസിലിൽ ഷോബി ഐസക്ക്, ഷൈനി അബുബക്കർ, ജോമോൻ കുളപ്പുരക്കൽ, വർഗീസ് ജോസഫ്, രാജു വർഗീസ് എന്നീ അഞ്ച് ഞ്ച് അംഗങ്ങൾ ആണുള്ളത്. രാജു വർഗീസ് ചെയറും ഷോബി ഐസക്ക് വൈസ് ചെയറുമാണ്