Image

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം.

Published on 26 October, 2023
റിയാദ് ടാക്കീസിന് പുതിയ നേതൃത്വം.

റിയാദ്: പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന റിയാദിലെ കലയുടെയും സംസ്‌കാരത്തിന്റെയും ഒരു സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന്റെ 2023 - 2024 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു.

രക്ഷാധികാരി - അലി ആലുവ, ചീഫ്  കോര്‍ഡിനേറ്റര്‍ -ഷൈജു  പച്ച, 
പ്രസിഡന്റ -ഷഫീക്ക് പാറയില്‍, ജനറല്‍ സെക്രട്ടറി -ഹരി കായംകുളം, 
ട്രഷറര്‍ - അനസ്  വള്ളികുന്നം,  വൈസ് പ്രസിഡന്റ് - ഷാന്‍ പെരുമ്പാവൂര്‍,
ഷമീര്‍  കലിങ്കല്‍. ജോയിന്റ് സെക്രട്ടറി - ഫൈസല്‍  കൊച്ചു, വരുണ്‍  കണ്ണൂര്‍. ജോയിന്റ്  ട്രഷറര്‍ - സോണി, ആര്‍ട്‌സ്  - ജലീല്‍ കൊച്ചിന്‍ 
സാജിത്  നൂറനാട്,  സ്‌പോര്‍ട്‌സ് - ഷാഫി നിലംബൂര്‍, നൗഷാദ് പള്ളത്. 
പി ആര്‍ ഓ - റിജോഷ് കടലുണ്ടി, ഐ ടി -  അനില്‍കുമാര്‍  തംബുരു, 
ലുബൈബ്  കൊടുവള്ളി.  മീഡിയ - സുനില്‍ബാബു എടവണ്ണ,
അന്‍വര്‍ സാദത്ത് ഇടുക്കി .  ചെണ്ട മേളം -  സുല്‍ഫി, പ്രദീപ്. വടം വലി - അഷ്റഫ്.

ഉപദേശകസമിതി  അംഗങ്ങള്‍ -  ഡൊമിനിക് സാവിയോ,
നവാസ് ഓപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ്  ആലുവ.

മലാസിലെ അല്‍മാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു.

റിയാദ് ടാക്കീസിന്റെ പത്താമത് വാര്‍ഷിക ജനറല്‍ബോഡി യോഗം സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുകയും, സെക്രട്ടറി ഷഫീഖ് പാറയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, സിജോ മാവേലിക്കര വരവ് ചെലവ് കണക്കുകളും യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിന് ഷഫീഖ് പാറയില്‍ സ്വാഗതവും സിജോ മാവേലിക്കര നന്ദിയും പറഞ്ഞു.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ മുജീബ് കായംകുളം, ബഷീര്‍ കാരോളം, സനു മാവേലിക്കര, കബീര്‍ പട്ടാമ്പി, സുലൈമാന്‍ വിഴിഞ്ഞം, ഹരീഷ് എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

റിയാദ് ടാക്കീസിന്റെ രക്ഷാധികാരി അലി ആലുവയും, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, ചീഫ് കോഡിനേറ്റര്‍ ഷൈജു പച്ച എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക