Image

ഇസ്രായേൽ - ഹമാസ് പോര്: അടിയന്‍  ലച്ചിപ്പോം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 28 October, 2023
ഇസ്രായേൽ - ഹമാസ് പോര്:  അടിയന്‍  ലച്ചിപ്പോം (ലേഖനം: സാം നിലമ്പള്ളില്‍)

കേരളത്തിന് ഇതെന്തുപറ്റി., എല്ലാവരും വാചാലരാണല്ലോ., എന്താണ് കമ്മ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസ്സുകാരും, ലീഗുകാരും, എക്‌സ് പോപ്പുലര്‍ ഫ്രണ്ടുകാരും ഏകസ്വരത്തില്‍ പറയുന്നത്. ഹമാസിനെയോര്‍ത്ത് വിലപിക്കയാണല്ലോ എല്ലാവരും. കമ്മ്യൂണിസ്റ്റുഭാഗത്തുനിന്ന്  എം എ ബേബിയും സ്വരാജ് സഹാവും കണ്ണീര്‍വാര്‍ക്കുമ്പോള്‍ സതീശന്‍ജിയും ചെന്നിത്തലജിയും മത്സരിച്ച് അലമുറയിടുന്നു. ഇവരുടെ കണ്ണീര്‍പ്രവാഹംകൊണ്ടാണോ തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടായതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇസ്രായേലിന്റെ ഭാഗത്ത് കേരളത്തില്‍ ആരുമില്ലല്ലോയെന്നോര്‍ത്ത് അടിയന്‍ സംശയിക്കുമ്പോള്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞ് കുറെ ബി ജെ പിക്കാര്‍ രംഗത്ത് വരുന്നു. അത്രയും സമാധാനം. 

ഇസ്രായേല്‍ ഹമാസ് യുദ്ധംനടക്കുന്നത് ആയിരക്കണക്കിന് മൈല്‍ അകലെയാണെങ്കിലും അതിന്റെ ചൂടും ചൂരും കേരളത്തിലാണ് അനുഭവപ്പെടുന്നത്. എം എ ബേബിസഹാവാണ് ആദ്യത്തെ റോക്കറ്റ് ഇസ്രായേലിലേക്ക് പ്രയോഗിച്ചത്. അയണ്‍ഡോമിനുപോലും ചെറുക്കാന്‍ സാധിക്കാതെപോയ റോക്കറ്റ് വരുന്നതുകണ്ട് നെതന്‍യാഹു വലിയവായിലെ നിലവിളിച്ചെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്തത്. അതിന്റെ പിന്നാലെയായിരുന്നു സ്വരാജിന്റെയും ചെന്നിത്തലയുടെയും കുഞ്ഞന്‍ എലിവാണങ്ങള്‍. അതെല്ലാം ലക്ഷ്യത്തിലെത്താതെ അറബിക്കടലില്‍ പതിച്ചെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ട്. ഇന്‍ഡ്യയിലെ പ്രധാനപട്ടണങ്ങളില്‍ പൊട്ടിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഈരാറ്റുപേട്ടയിലും കരുനാഗപ്പള്ളിയിലും കരുതിവെച്ചിരുന്ന കതിനകളെല്ലാം തുലാമഴയില്‍ നനഞ്ഞ് നിര്‍വീര്യമാകുകയും ചെയ്തു.. 

ഡല്‍ഹിയില്‍ രാഹുല്‍ജി എങ്ങനെയാകണം പ്രധാനമന്ത്രി എന്നസീരിയല്‍ കണ്ടുകൊണ്ടിരുന്നതിനാല്‍ മിഡിലീസ്റ്റില്‍ നടക്കുന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ല. അതുകൊണ്ടാണ് കേരളത്തിലെ കൊണാപ്പികള്‍ ആദ്യമൊന്നും വെടിപൊട്ടിക്കാഞ്ഞത്. ങ്ങടെ നേതാവെന്താഡോ മിണ്ടാത്തതെന്ന് പാണക്കാട്ടെ തങ്ങള് ദേഷ്യപ്പെട്ടപ്പോളാണ് ചെന്നിത്തലജി ഡല്‍ഹിയില്‍ചെന്ന് പപ്പുജിയെ തട്ടിയുണര്‍ത്തിയത്. അടുത്തപ്രാവശ്യം നിലമ്പൂരുനിന്ന് ജയിക്കേണ്ടേ നേതാവേയെന്ന് ഒറ്റചോദ്യം. അതിനിപ്പം ഞാനെന്താ ചെയ്യേണ്ടതെന്ന് പപ്പുജി. പാണക്കാട്ടെ തങ്ങളെ പിണക്കിയാല്‍ അടുത്തപ്രാവശ്യം കെട്ടിവെച്ച് കാശുപോലും കിട്ടത്തില്ലെന്ന് ചെന്നിത്തലജി ഓര്‍മ്മിപ്പിച്ചു.  അതുകൊണ്ട് എത്രയുവേഗം ഇസ്രാലേലിനെ തള്ളിപ്പറഞ്ഞ് ഹമാസിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കണം.

 അങ്ങനെയാണ് കേരളത്തിലെ കൊണാപ്പികള്‍ ഉഷാറായത്. അവര്‍ മത്സരിച്ച് എലിവാണങ്ങള്‍ വിട്ടെങ്കിലും പാണക്കാട്ടെ തങ്ങള്‍ക്ക് അതത്ര തൃപ്തിയായില്ല. അദ്ദേഹം മലബാറിലെ എല്ലാസുഡാപ്പികളെയും കോഴിക്കോട്ട് വിളിച്ചുകൂട്ടി മഹാസമ്മേളനം നടത്തി ഇസ്രായേലിനെ വിരട്ടി. കോണ്‍ഗ്രസ്സില്‍ ഒരേയൊരു ആണ്‍കുട്ടിയേയുള്ളു എന്നതുകൊണ്ട് ശശി തരൂരിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. തരൂര്‍ തന്റെ പ്രസംഗത്തില്‍ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ചെങ്കിലും അവരോടൊപ്പമാണ് തന്റെ മനസെന്ന് പറഞ്ഞു. അങ്ങനെ രണ്ടുവള്ളങ്ങളിലും ചവിട്ടിനിന്ന് അദ്ദേഹം തന്റെ അഭ്യാസം പ്രകടിപ്പിച്ചു. ഹമാസ് തീവ്രവാദികളല്ലെന്നും നേതാജിയെപ്പോലെയും ഭഗത് സിംഗിനെപ്പോലെയുമുള്ള സ്വാതന്ത്ര്യസമര പോരാളികളാണന്ന് തുടര്‍ന്നുപ്രസംഗിച്ച മുനീറും രണ്ടത്താണിയും. അങ്ങനെയവര്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വീരപുരുഷന്മാരെ അപമാനിച്ചു. മുസ്ലീംലീഗ് അണികള്‍ ഇസ്രായേലിനെ വിളിച്ച തെറിയഭിഷേകം കാരണം മലബാറിലെ വൃക്ഷത്തലപ്പുകള്‍വരെ കരിഞ്ഞുപോയെന്ന് ബി ജെ പിക്കാര്‍ പ്രചരിപ്പിച്ചു. 

കേരളത്തിലെ പ്രതിക്ഷേധത്തിന്റെ ചൂടറിഞ്ഞ നെതന്‍യാഹു എത്രയുംവേഗം യുദ്ധം അവസാനിപ്പിക്കാമെന്ന് ബൈഡനോട് പറഞ്ഞതായിട്ടാണ് കേള്‍ക്കുന്നത്. തന്നെയുമല്ല ഹമാസ് പോരാളികള്‍ക്ക് ഭീകരതക്കുള്ള അവാര്‍ഡും നല്‍കാന്‍ തയ്യാറാണന്ന് അദ്ദേഹം സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്ന്ന ദേശാഭിമാനി പറയുന്നു.

ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ ജനിച്ചുപോയതിന് പണ്ട് കോരന്‍ പറഞ്ഞഭാഷയില്‍ ഞാനും പറയുന്നു, അടിയന്‍ ലച്ചിപ്പോം.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക