Image

ഫോമ മിഡ് ടേം ജനറല്‍ബോഡി: വന്‍ വിജയത്തിന് പിന്നില്‍ എംപയര്‍ റീജിയന്റെ സംഘടനാ മികവ്

സ്വന്തം ലേഖകന്‍ Published on 28 October, 2023
ഫോമ മിഡ് ടേം ജനറല്‍ബോഡി: വന്‍ വിജയത്തിന് പിന്നില്‍ എംപയര്‍ റീജിയന്റെ സംഘടനാ മികവ്

ന്യൂയോര്‍ക്ക്: ഫോമ മിഡ്‌ടേം ജനറല്‍ബോഡി യോഗത്തിന് ആതിഥേയത്വം വഹിക്കാന്‍ പല റീജിയനുകള്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുന്‍ഗണന നല്‍കിയത് എംപയര്‍ റീജിയനാണ്. നാഷണല്‍ കമ്മിറ്റിയും അതിന് പച്ചക്കൊടി കാട്ടിയതോടെ എംപയര്‍ റീജിയന്‍ ആര്‍വിപി ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുതുടങ്ങി. അതിന്റെ ഫലം മിഡ്‌ടേം ജനറല്‍ബോഡി യോഗത്തില്‍ കാണുകയും ചെയ്തു. ഫോമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ ചിട്ടയോടുകൂടി നടത്തിയ ജനറല്‍ബോഡി യോഗമായിരുന്നു ഒക്‌ടോബര്‍ 21-ാം തീയതി ശനിയാഴ്ച യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയില്‍ വച്ച് നടത്തപ്പെട്ടത്. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിച്ചേര്‍ന്നുതുടങ്ങി. ആര്‍വിപി ഷോളി കുമ്പിളുവേലിയുടേയും, നാഷണല്‍ കമ്മിറ്റി അംഗം ഷിനു ജോസഫിന്റേയും നേതൃത്വത്തില്‍ പ്രതിനിധികളെ സ്വീകരിച്ചു. വൈകുന്നേരം എല്ലാവര്‍ക്കും ഒത്തുചേരുവാനും, പരിചയങ്ങള്‍ പുതുക്കാനുമുള്ള അവസരം ഒരുക്കിയിരുന്നു. 

ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി പ്രതിനിധികള്‍ സമ്മേളന വേദിയായ യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയില്‍ എത്തിച്ചേര്‍ന്നുതുടങ്ങി. നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ബെറ്റി ഉമ്മന്റേയും, ടീനാ ആഷിഷിന്റേയും നേതൃത്വത്തില്‍ പ്രതിനിധികളെ സ്വീകരിച്ചു. തുടര്‍ന്ന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുര്യാക്കോസ് വര്‍ഗീസ്, ജോണ്‍ സി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ രജിസ്‌ട്രേഷന്‍ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു അതുപോലെ തന്നെ ഫുഡ് കമ്മിറ്റിയും എല്ലാ പ്രതിനിധികളുടേയും പ്രശംസ പിടിച്ചുപറ്റി. തോമസ് സാമുവേല്‍, ആഷിഷ് ജോസഫ്, ക്രിസ്റ്റീന്‍ കറുത്തേടം, റിജിന്‍ ജോസ്, സന്തോഷ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഫുഡ് കമ്മിറ്റി പ്രവര്‍ത്തിച്ചത്. ജോസ് മലയില്‍ നേതൃത്വം നല്‍കിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ധാരാളം പ്രതിനിധികള്‍ക്ക് ഉപകാരപ്പെട്ടു. അതുപോലെ 'ടൈം കീപ്പിംഗിന്റെ' ചുമതല വഹിച്ച നാഷണല്‍ കമ്മിറ്റി അംഗം ഷിനു ജോസഫിന്റെ മികച്ച പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. ഷിനുവിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ ചര്‍ച്ചകള്‍ കാടുകയറിപ്പോകാതെ സമയബന്ധിതമായി തീര്‍ക്കുവാന്‍ സഹായിച്ചു. പലരും ഫോമയുടെ ഭാവി പ്രസിഡന്റായി ഷിനു ജോസഫിനെ വിശേഷിപ്പിക്കുന്നതും കാണാമായിരുന്നു. 

എംപയര്‍ റീജിയന്റെ നേതൃപാടവത്തേയും, ആതിഥ്യമര്യാദയേയും ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജെയിംസ് ജോര്‍ജ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ പ്രശംസിച്ചു. 

സമ്മേളനാനന്തരം സുജിത്ത് മൂലയില്‍, ജെറിന്‍ വര്‍ഗീസ്, ടേം അജിത്ത് ആന്റണി, റൂബന്‍ ജിഷോ തോമസ്, റിയാ അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന 'മ്യൂസിക്കല്‍ നൈറ്റ്' പ്രതിനിധി സമ്മേളനത്തിന്റെ മാറ്റുകൂട്ടി. 

എംപയര്‍ റീജിയന്‍ നേതാക്കളായ തോമസ് കോശി, പി.ടി. തോമസ്, എ.വി. വര്‍ഗീസ്, തോമസ് മാത്യു, പ്രദീപ് നായര്‍, എല്‍സി ജോബ്, മോളമ്മ വര്‍ഗീസ്, മാത്യു ചാക്കോ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

മിഡ്‌ടേം ജനറല്‍ബോഡി യോഗത്തില്‍ വച്ചു നടന്ന ജുഡീഷ്യല്‍, കംപ്ലയന്‍സ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എംപയര്‍ റീജിയനില്‍ നിന്നും മത്സരിച്ച ജോഫ്രിന്‍ ജോസ്, ഷോബി ഐസക്ക് എന്നിവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും, യഥാക്രമം ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും, കംപ്ലയന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍മാനും ആയി തെരഞ്ഞെടുക്കപ്പെട്ടത് എംപയര്‍ റീജിയന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടിയായി.   

Join WhatsApp News
ഫോമൻ 2023-10-28 04:26:37
ഉവ്വ് .... എമ്പയർ റീജിയൻ എല്ലാവര്ക്കും ഫ്ലൈറ്റ് ടിക്കറ്റ് അയച്ചു കൊടുത്തായിരുന്നു....നന്ദി
പോരാളി ഫോമാ 2023-10-28 15:03:56
നല്ല മീറ്റിംഗ് ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. .. ഫ്ലൈറ്റ് കൊടുത്താലും ഇല്ലെങ്കിലും 200 ഇൽ അധികം ആൾക്കാർ delegates ആയി എത്തി നല്ല ഭക്ഷണം, മറ്റു arangements , ആദിത്യ മര്യാദ ഒക്കെ എടുത്തു പറയവണ്ടതാണ്
Raveendran Narayanan 2023-10-29 11:17:46
All the Best FOMAA #raveendrannarayanan http://ACMOTHER EARTH.org 🌎 Air Conditioning the Mother Earth 🌎 by Raveendran Narayanan USA
Truecitizen 2023-11-09 15:51:52
We did not see anything outstanding!! Forget about anybody saying Shinu Joseph as future President!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക