ന്യു യോർക്ക്: മിഡ് ടെം ജനറൽ ബോഡിയിൽ തെരെഞ്ഞെടുക്കപ്പെട്ട ഫോമായുടെ ജുഡീഷ്യൽ കൗൺസിൽ, കംപ്ലയൻസ് കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ജുഡീഷ്യൽ കൗൺസിൽ ചെയർ മാത്യു ചെരുവിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. സൂമിൽ നടന്ന ചടങ്ങിൽ 60 ൽ പരം ഫോമാ നേതാക്കൾ പങ്കെടുത്തതായി ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു.
ജുഡീഷ്യൽ കൗൺസിൽ അംഗങ്ങളായി ലാലി കളപ്പുരക്കൽ, ജോഫ്രിൻ ജോസ്, ബിനു ജോസഫ്, ബെന്നി വാച്ചാച്ചിറ, ജോസഫ് ഔസോ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കംപ്ലയൻസ് കമ്മിറ്റി അംഗങ്ങളായി ഷോബി ഐസക്ക്, ഷൈനി അബുബക്കർ, ജോമോൻ കുളപ്പുരക്കൽ, വർഗീസ് ജോസഫ്, രാജു വർഗീസ് എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു
ജനറൽ ബോഡി നടന്ന ദിവസം പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഇരു കൗണ്സിലുകളും ഭാരവാഹികളെ തെരെഞ്ഞെടുത്തിരുന്നു. ജുഡീഷ്യൽ കൗൺസിൽ ചെയർ ആയി ബെന്നി വാച്ചാച്ചിറ, വൈസ് ചെയർ ആയി ജോഫ്രിൻ ജോസ്, സെക്രട്ടറിയായി ബിനു ജോസഫ് എന്നിവർ സ്ഥാനമേറ്റു
കംപ്ലയൻസ് കമ്മിറ്റി ചെയർ ആയി സ്ഥാനമൊഴിയുന്ന ചെയർ രാജു വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഷോബി ഐസക്ക് ആണ് വൈസ് ചെയർ. ഷൈനി അബുബക്കർ സെക്രട്ടറി.
ഇരു കൗണ്സിലുകളുടെയും കാലാവധി നാല് വർഷമാണ്.
ചടങ്ങിൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓജസ് ജോൺ ചടങ്ങ് നിയന്ത്രിച്ചു. ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ട്രഷറർ ബിജു തോണിക്കടവിൽ നന്ദി പറഞ്ഞു.
വളരെ സുഗമമായ രീതിയിൽ നടന്ന ജനറൽ ബോഡിയിൽ ഫലപ്രദമായ ചർച്ചകൾ നടക്കുകയും മികച്ച തീരുമാനങ്ങളെടുക്കുകയും ചെയ്തുവെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. അതിനു ഫോമാ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. ജനറൽ ബോഡി നല്ല രീതിയിൽ സംഘടിപ്പിച്ച എമ്പയർ റീജിയണെയും പലരും അഭിനന്ദിച്ചു.