Image

വാഷിങ്ങ്ടൺ ഡി .സി  മലയാളികളുടെ അഭിമാനമായ വിപിൻ രാജ് ഫൊക്കാന  വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

സജിമോൻ  ആന്റണി Published on 28 October, 2023
വാഷിങ്ങ്ടൺ ഡി .സി  മലയാളികളുടെ അഭിമാനമായ വിപിൻ രാജ് ഫൊക്കാന  വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

 പ്രമുഖ സംഘടനാ പ്രവർത്തകനും ,  അമേരിക്കൻ ,കനേഡിയൻ  പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന  യുവ തലമുറയുടെ പ്രതിനിധിയും , വാഷിങ്ങ്ടൺ ഡി .സി  മലയാളികളുടെയും  ഫൊക്കാനയുടെയും അഭിമാനമായ  വിപിൻ രാജ് ഫൊക്കാനയുടെ  വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.  അമേരിക്കയിലെയും കാനഡയിലെയും ഫൊക്കാന പ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചാണ് അടുത്ത തെരെഞ്ഞുടുപ്പിൽ മത്സരിക്കുവാൻ തീരുമാനിച്ചത്.

ഫൊക്കാനയിൽ യൂത്തു  പ്രതിനിധിയായി  പ്രവർത്തനം കുറിച്ച വിപിൻ    ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെംബേർ, ബോർഡ് ഓഫ് ട്രസ്റ്റീ മെംബർ   അസ്സോസിയേറ്റ് ട്രഷർ  എന്നീ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ  പിൻബലമായാണ് വിപിനെ തേടി വൈസ് പ്രസിഡന്റ്  സ്ഥാനം എത്തുന്നത്.  അമേരിക്കയിലെ വിവിധ സാമൂഹ്യ– സാംസ്കാരിക പ്രവർത്തനങ്ങളിൽ  വിപിന്റെ പ്രവർത്തനങ്ങൾ   പ്രശംസനീയം ആണ്. സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ വിപിൻ കഴിഞ്ഞ ഫൊക്കാന തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നു മറ്റുള്ളവർക്ക് മത്സരിക്കാനുള്ള അവരസരം ഒരുക്കിക്കൊടുത്തു മാതൃക കാട്ടി .


കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ട്  സംഘടനാ രംഗത്തേക്ക്  ചുവടുറപ്പിച്ച വിപിൻ രാജ്  വാഷിങ്ങ്ടൺ  ഡി . സി യിലെ  മറ്റ്  മലയാളീ സംഘടനകൾ ആയ കെ . സി .എസ് , കൈരളി , മാം എന്നീ  സംഘടനകളിലും  പ്രവർത്തനം വ്യാപിപ്പിച്ചു , ഡി സി മലയാളീ സമൂഹത്തിൽ ഒഴിച്ചുകൂടുവാൻ ആവാത്ത ഒരു വ്യക്തിത്വമാണ് . ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയാണ് .  മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും  മാനേജരും ആണ്.  അമേരിക്കയിലെ പല  സ്ഥലങ്ങളിലും  കില്ലാഡിസ് ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൈവരിച്ചിട്ടുമുണ്ട്.

വാഷിംഗ്ടണിലുള്ള സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ സെക്രട്ടറി  കൂടിയായ വിപിൻ കോട്ടയം പള്ളം സ്വദേശിയാണ്. വളരെ ചെറുപ്പത്തിലേ  കുടുംബത്തോടൊപ്പം അമേരിക്കയില്‍ എത്തിയ , അദ്ദേഹത്തിന്റെ   മനസു മുഴുവന്‍ സാമൂഹ്യ പ്രവർത്തനം തന്നെയാണ് . പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന വിപിന്‍ താന്‍ പഠിച്ച കോട്ടയത്തെ എം.ടി. സെമിനാരി ഹൈസ്‌കൂളിലെ കെ.എസ്.യൂ.വിന്റെ പാനിലില്‍ 1995 ല്‍ മത്സരിച്ചു പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസിന്റെ  ഒരു കടുത്ത ആരാധകനായ  വിപിൻ  കോൺഗ്രസ് രാഷ്ട്രീയത്തിലെ   പല നേതാക്കന്മാരുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നു .  

കമ്പ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദപഠനത്തില്‍ ചേര്‍ന്ന് അവിചാരിതമായി ബാങ്കിങ് മേഖലയിലേക്ക് കടന്നുവന്ന റ്റി . ഡി  ബാങ്കിൽ  മോര്‍ട്ടഗേജ്  ലോൺ ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു..മൈക്രോ ബിയോളജിസ്‌റ് ആയ സുജു സാമുവേല്‍ ആണ് ഭാര്യ.മക്കള്‍: സനരാജ്, ഇഷാന്‍രാജ്.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, വിപിന്റെ  മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറിയായും ജോയി ചക്കപ്പൻ ട്രഷർ ആയും മത്സരംഗത്തുള്ള ഇവർ വിപിന് എല്ലാവിധ വിജയ ആശംസകൾ നേർന്നു.  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടുന്നത്  ഉണ്ട് . ഫൊക്കാനയിൽ    ചരിത്രം തിരുത്തികുറിച്ചു  പുതിയ ഒരു ചരിത്രം എഴുതുവാൻ ഒരു യുവനിര തന്നെ മുൻപോട്ട്  വരുന്ന കാഴ്ചയാണ് കാണുന്നത്.

Join WhatsApp News
Fokana Well Wisher 2023-10-28 20:49:30
A well deserving candidate. All the very best. We are so proud of you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക