1993 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ഏകലവ്യൻ ആണ് സുരേഷ് ഗോപിയെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർത്തിയത്. ഈ ചിത്രത്തിൽ അനീതിക്കെതിരെയും അഴിമതിക്കെതിരെയും കഞ്ചാവ് മാഫിയാക്കെതിരെയും പോരാടുന്ന സത്യസന്ധനായ പോലീസ് ഓഫീസറായി അഭിനയിച്ച സുരേഷ് ഗോപി ഇതോടുകൂടി അന്നുവരെ മലയാള സിനിമയിൽ പോലീസ് വേഷത്തിൽ എത്തി ഏറ്റവും തിളങ്ങി കയ്യടി നേടിക്കൊണ്ടിരുന്ന മമ്മൂട്ടിയുടെ ഒപ്പമോ അതിനു മുകളിലോ എത്തി.
തുടർന്ന് അദ്ദേഹത്തിന് ലഭിച്ചതിലേറെയും അക്രമങ്ങളെ അടിച്ചമർത്തുന്ന പോലീസ് വേഷങ്ങൾ ആയിരുന്നു. ഈ ഇമേജ് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ അദ്ദേഹത്തിന് ഒരു സ്‌ഥാനം നേടിക്കൊടുത്തു ഇതോടുകൂടി ജീവിതത്തിലും ഒരു ഐ പി എസ് ഓഫീസർ ആയി അദ്ദേഹം മാറി. താര സംഘടനയായ അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തു അദ്ദേഹം പെരുമാറിയത് ടൈഗർ സിനിമയിലെ ചന്ദ്രശേഖരൻ ഐ പി എസ് നെ പോലെയായിരുന്നു. ഒടുവിൽ അമ്മയിൽ നിന്നും പുറത്തായി.
സിനിമകൾ കുറഞ്ഞപ്പോൾ ഏഷ്യാനെറ്റിൽ കോടീശ്വരൻ പരിപാടി അവതരിപ്പിക്കുവാൻ പോയി മത്സരിക്കുവാൻ വന്നവരോട് ചോദ്യങ്ങൾ ചോദിച്ചതും ഇടവേളകളിൽ ദേയ് പോയി ദാ വന്നു എന്നു പറഞ്ഞതും നരിമാൻ സിനിമയിൽ ഡി വൈ എസ് പി അശോക് നരിമാൻ മുഷ്ടി ചുരുട്ടി പറഞ്ഞതുപോലെയായി ആ പരിപാടി പൂട്ടി പോയി പിന്നീട് സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചെതെല്ലാം എഫ് ഐ ആർ സിനിമയിൽ മുഹമ്മദ് സർക്കാർ ഐ പി എസ് നെ പോലെയായി. അതുകഴിഞ്ഞാണ് രാഷ്ട്രീയത്തിലിറങ്ങിയതും രാജ്യസഭാ മെമ്പർ ആകുന്നതും. അതായിരുന്നു ഏറ്റവും രസകരം പിന്നെ കണ്ടത് ട്വന്റി ട്വന്റി സിനിമയിലെ ആന്റണി പുന്നകാടൻ ഐ പി എസ് നെ ആണ്. രണ്ടായിരത്തി പത്തൊൻപതിലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയത്തിന് അടുത്തെത്തിയതാണ് അപ്പോഴാണ് പോലീസ് ഭാഷയിൽ പറയുന്നത് തൃശൂർ ഞാൻ എടുക്കുവാണെന്ന് അതോടെ ചുമന്നോണ്ട് പോയ തൃശൂർ രണ്ടായിരത്തി ഇരുപത്തൊന്നിൽ നിയമസഭ തെരഞ്ഞെടുപ്പിൽ തിരികെ കൊണ്ടുപോയിട്ടു. അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി കരുവന്നൂരിൽ പോയി പതീനേഴു കിലോമീറ്റർ നടന്നു പദയാത്ര നടത്തിയപ്പോൾ ജനങ്ങൾ പറഞ്ഞു പോലീസ് ഗ്രൗണ്ടിൽ പരേഡ് നടത്തിയതുപോലെയായെന്നു കഴിഞ്ഞ ദിവസം കോഴിക്കോടുവച്ചു മാധ്യമ പ്രവർത്തക ഒരു രാഷ്ട്രീയ ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞതു കമ്മീഷണർ സിനിമയിൽ ഭരത് ചന്ദ്രൻ ഐ പി എസ് വില്ലനായ മോഹൻ തോമസിന് നേരിട്ടപോലെ തോളിൽ കൈ വച്ചായിപ്പോയി.
ആദ്യം ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടു മാപ്പ് പറഞ്ഞപ്പോൾ ലേലം സിനിമയിലെ ആനക്കാട്ടിൽ ചാക്കോച്ചിയേപ്പോലെ തോന്നിയെങ്കിലും പിന്നീട് ഓഡിയോ ക്ലിപ്പിലൂടെ പറഞ്ഞ മാപ്പ് ഏകലവ്യൻ സിനിമയിലെ മാധവൻ ഐ പി എസ്സിന്റെതാണോ എന്നൊരു സംശയം