Image

രാജ്യസ്‌നേഹിയായ മാര്‍ട്ടിന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 01 November, 2023
രാജ്യസ്‌നേഹിയായ മാര്‍ട്ടിന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

തമ്മനം സ്വദേശിയായ മാര്‍ട്ടിന്‍ അമിതമായ രാജ്യസ്‌നേഹം മൂത്താണ് കളമശ്ശേരിയില്‍ നടന്ന യഹോവസാക്ഷികളുടെ കണ്‍വന്‍ഷനില്‍ ബോംബുപൊട്ടിച്ചതെന്നാണ് കേരളപോലീസും പിണറായി വിജയനും പറയുന്നത്. യഹോവ സാക്ഷികള്‍ അംഗസംഖ്യയില്‍ കുറവാണെങ്കിലും അവര്‍ കടുത്ത രാജ്യദ്രോഹികളും സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പദ്ധതി തയ്യാറാക്കുന്നവുമാണ്. 2047 ല്‍ രാജ്യഭരണംതന്നെ പിടിച്ചെടുക്കാനാണ് അവരുടെ ഗൂഢപദ്ധതി. ഇന്‍ഡ്യയെ യഹോവ രാജ്യമാക്കാനും അവര്‍ക്ക് ഉദ്ദേശമുണ്ട്. അവരെ ഉന്മൂലനം ചെയ്യേണ്ടത് മാര്‍ട്ടിനെപോലുള്ളവരുടെ കടമയാണ്. അതിനായിട്ടാണ് അദ്ദേഹം ഗള്‍ഫില്‍പോയി എങ്ങനെ ബോംബുണ്ടാക്കണമെന്ന വിദ്യപഠിച്ചത്. തിരികെവന്ന് അദ്ദേഹം താന്‍പഠിച്ച വിദ്യ പ്രായോഗികമാക്കി മൂന്ന് നിരപരാധികളുടെ ജീവനെടുത്തു. അങ്ങനെ മാര്‍ട്ടിന്‍ തന്റെ രാജ്യസ്‌നേഹം പ്രകടിപ്പിച്ചു.

ഇവിടെ മാര്‍ട്ടിന്‍ പറയുന്നത് വിശ്വസിക്കണമെങ്കില്‍ ലോകത്തുള്ളവരൊക്കെ പമ്പരവിഢികളായിരിക്കണം. എന്നാല്‍ വിഢിവേഷംകെട്ടാന്‍ തയ്യാറുള്ള പിണറായിയും ഗോവിന്ദനും അയാള്‍ പറയുന്നത് അതുപടി വിഴുങ്ങന്‍ തയ്യാറാണ്. മാര്‍ട്ടിന്‍ ഒറ്റക്കാണ് ഹീനപ്രവര്‍ത്തി ചെയ്തതെന്ന് പിണറായി പ്രഖ്യാപിച്ചുകഴിഞ്ഞു. പോലീസ് ഇയാളെ ചോദ്യചെയ്യുന്നതേയുള്ളു. ഫലപ്രഖ്യപനം വരുന്നതിനുമുന്‍പ് വിധിപ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് എന്താണന്ന് അറിയാന്‍ ഗവേഷണം നടത്തേണ്ടതില്ല. ക്രസ്ത്യാനികളുടെയും മുസ്‌ളീങ്ങളുടെയും വോട്ടാണ് നഷ്‌പ്പെടാതെ സൂക്ഷിക്കേണ്ടത്. അത് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരുപരിപാടിക്കും കൂട്ടുനില്‍കാന്‍ സി പി എമ്മിന് സാധ്യമല്ല.

മാര്‍ട്ടിന്‍ ഒറ്റക്കാണ് ബോംബ്‌പൊട്ടിച്ചതെന്ന് പിണറായി പറയുന്നത് ജനങ്ങള്‍ക്ക് വിശ്വാസംവന്നിട്ടില്ല. പത്താംക്‌ളാസ്സ് വിദ്യഭ്യാസമുള്ള ഒരാള്‍ക്കെങ്ങനെ ബോംബുണ്ടാക്കാനും അത് റിമോട്ട് കട്രോളുപയോഗിച്ച് സ്‌പോടനം നടത്താനാകുമെന്നാണ് ജനങ്ങള്‍ക്ക് സംശയം. ഇയാള്‍ കുറെനാള്‍ ഗള്‍ഫിലായിരുന്നെന്ന് പറയുന്നു. അവിടെനിന്നാണ് താനിത് യൂട്യൂബില്‍നോക്കി പഠിച്ചതെന്നാണ് പോലീസിനോട് പറയുന്നത്. ബോംബുണ്ടാക്കാനുള്ള സാമിഗ്രികളൊക്കെ വാങ്ങിയതിന്റെ രസീത് അയാള്‍ കൃത്യമായി  സൂക്ഷിച്ചുവെയ്ക്കുകയും പോലീസിനെ കാണിക്കയും ചെയ്തു. സ്‌ഫോടനം നടത്തിയിട്ട് പോലീസ് സ്റ്റേഷനില്‍ചെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു. അതിനര്‍ഥം ഇയാള്‍ ആരെയോ രക്ഷപെടുത്താന്‍ ശ്രമിക്കുന്നു എന്നല്ലേ. ഗള്‍ഫില്‍വച്ച് ഇയാള്‍ മതംമാറിയിട്ടുണ്ടോയെന്ന് എന്‍ ഐ എ പരിശോധിക്കണം. കേരള പോലീസ് കേസന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരികയില്ല. അഥവാ അവര്‍ മാര്‍ട്ടീന്‍ മറച്ചുപിടിക്കുന്ന രഹസ്യങ്ങള്‍ കണ്ടുപിടിച്ചാലും പിണറായി കണ്ണുരുട്ടി അവരെ നിശബ്ദരാക്കും.

യഹോവ സാക്ഷികള്‍ ക്രിസ്ത്യാനികളില്‍നിന്ന് വ്യത്യസ്തരായ മതവിഭാഗമാണ്. അവര്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നില്ല., ക്രിസ്മസ്സ് ആഘോഷിക്കാറില്ല. യഹൂദരെപ്പോലെ അവര്‍ യഹോവയെ ആണ് ആരാധിക്കുന്നത്. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് കഴിയാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. രാജ്യസ്‌നേഹം ഉള്ളവരാണെങ്കിലും ദേശീയഗാനം പാടാറില്ല.  അതിന്റെ പേരില്‍ ഒരുകേസ് സുപ്രീംകോടതിവരെ പോയെങ്കിലും ദേശീയഗാനം പാടിയില്ലെങ്കിലും പാടുന്നസമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു. കവുങ്ങ് സാത്താന്റെ പ്രതിരൂപമാണന്ന് വിശ്വസിക്കുന്നതിനാല്‍ ഇവര്‍ തങ്ങളുടെ അയ്യത്ത് പ്രസ്തുതമരം വളരാന്‍ അനുവദിക്കാറില്ല. സാത്താനുമായി തങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്ന് പാവപ്പെട്ടകവുങ്ങ് കേണപേക്ഷിച്ചിട്ടും ഇക്കൂട്ടര്‍ നിഷ്‌കരുണം വെട്ടിമാറ്റുകയാണ് ചെയ്തത്. ഇങ്ങനെയൊരു ദ്രോഹപ്രവര്‍ത്തിമാത്രമെ കേരളത്തിലെ യഹോവസാക്ഷികള്‍ ഇത്രനാളും ചെയ്തിട്ടുള്ളു.

മാര്‍ട്ടിന്‍ ബോംബുപൊട്ടിച്ചപ്പോള്‍ മനഃസമാധാനം നഷ്ടപ്പെട്ടത് മുസ്‌ളീംനേതാക്കന്മാര്‍ക്കാണ്. അവരുടെ കൂട്ടത്തില്‍ പെട്ടവരാണോയെന്ന് ഒരുനിമിഷം സംശയിച്ചുപോയി. പാണക്കാട്ടെ തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉടനടി പ്രതികരിച്ചത് അതുകൊണ്ടാണ്. ഒരു ക്രിസ്ത്യന്‍ പേരുള്ള ആളാണന്ന് അറിഞ്ഞപ്പോഴാണ് അവര്‍ക്ക് ശ്വാസം വീണ്ടുകിട്ടിയത്. തങ്ങളുടെ കുഞ്ഞുങ്ങളാണല്ലോ ഇത്തരം കുസൃുതികള്‍ സാധാരണയായി നടത്താറുള്ളത്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രവര്‍ത്തികളെ തള്ളിപ്പറയാന്‍ തയ്യാറായിരുന്നെങ്കില്‍ ഇപ്പോള്‍ വേവലാതിപ്പെടേണ്ട കാര്യമില്ലായിരുന്നു.

മുറിവാല്.

തൊട്ടാല്‍പൊട്ടുന്ന സോപ്പുകുമിളയാണോ ചാരിത്യം? മീഡിയവണ്‍ ചാനലിന്റെ ലേഖികയായ ഒരുസ്ത്രീ സുരേഷ് ഗോപിയെ തടഞ്ഞുനിറുത്തി വഴിതടഞ്ഞപ്പോള്‍ അദ്ദേഹം പ്രസ്തുത സ്ത്രീയുടെ തോളില്‍തട്ടി. അന്നേരം ചിരിച്ചുകൊണ്ട് പ്രതികരിച്ച സ്ത്രീ പിന്നീട് ചാനലിന്റെ ഓഫീസില്‍ചെന്നപ്പോള്‍ അവിടുണ്ടായിരുന്നവര്‍ പരിശോധിച്ചപ്പോളാണ് അവരുടെ ചാരിത്യം നഷ്ടപ്പെട്ടതായി കണ്ടത്.  തുടര്‍ന്ന് അവര്‍ സുരേഷിനെതിരെ പീഡനക്കേസ് ഫയല്‍ചെയ്തവിവരം നമ്മള്‍ പത്രങ്ങളില്‍ വായിച്ചു. സംഗതിയുടെ സീരിയസ്‌നെസ്സ് മനസിലാക്കിയ അദ്ദേഹം സ്ത്രീയോട് ക്ഷമചോദിച്ചെങ്കിലും നഷ്ടപ്പെട്ടുപോയ ചാരിത്ര്യം തിരികെതരാതെ ക്ഷമിക്കില്ല എന്ന കടുത്തനിലപാടിലാണ് സ്ത്രീയും ചാനലിന്റെ പ്രവര്‍ത്തകരും.  വനിതാകമ്മീഷന്റെ അദ്ധ്യക്ഷയും ക്ഷമിക്കാന്‍ തയ്യാറല്ലന്ന് പ്രസ്താവിച്ചുകഴിഞ്ഞു. ഇനി സുരേഷ് ഗോപി എന്തുചെയ്യും? സോപ്പുകുമിള പൊട്ടിച്ചതിന് അദ്ദേഹം ഏതാനും വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. ബി ജെ പി സ്ഥാനാര്‍ഥിയായി തൃശ്ശൂരില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അദ്ദേഹത്തിന്റെ കാര്യം കട്ടപ്പുക. 2024 ല്‍ താന്‍തന്നെ റെഡ്‌ഫോര്‍ട്ടില്‍ പതാക ഉയര്‍ത്തുമെന്ന നരേന്ദ്ര മാദിയുടെ അവകാശവാദവും ഇതോടെ പൊളിഞ്ഞു. ഇന്‍ഡ്യാ മുന്നണിയുടെ ശുക്രദശ ആരംഭിച്ചുകഴിഞ്ഞു. ആരാകും അടുത്ത പ്രധാനമന്ത്രി., രാഹുല്‍ ഗാന്ധിയോ, മമതാ ബാനര്‍ജിയോ, നീതിഷ്‌കുമാറോ, കേജരിവാളോ, അതോ നമ്മുടെ അയല്‍കാരനായ സ്റ്റാലിന്‍ അണ്ണനോ അതോ എല്ലാവരുമോ ? ഇക്കൂട്ടരുടെ നല്ലകാലം തെളിയുകയാണ് സുരേഷ് ഗോപി കാരണം.

samnilampallil@gmail.com

Join WhatsApp News
S S Prakash 2023-11-02 00:00:48
Wow what a intelligent
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക