Image

വ്യവസായ  സംരംഭക  രേവതി പിള്ള ഫൊക്കാന  വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നു 

ശ്രീകുമാർ ഉണ്ണിത്താൻ Published on 02 November, 2023
വ്യവസായ  സംരംഭക  രേവതി പിള്ള ഫൊക്കാന  വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നു 

ബോസ്റ്റൺ : ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ  വിമൻസ് ഫോറത്തിന്റെ  അമരത്തേക്കു     വ്യവസായ  യുവസംരംഭക  രേവതി പിള്ള  മത്സരിക്കുന്നു. ബോസ്റ്റണിൽ  നിന്നുള്ള ഈ പ്രമുഖ  വനിതാ  നേതാവ്  ഫൊക്കാനയുടെ  ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ്   ആണ്  .  ഐ .റ്റി  മേഖലയിലെ  ഒരു കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന രേവതി കഴിവ് തെളിയിച്ച  ഒരു അഡ്മിനിസ്ട്രേറ്റർ ആണ് . ആ  പരിചയവുമായാണ് 2024 -2026  ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്.

മികച്ച പ്രസംഗിക,  അവതാരിക,  മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ബോസ്റ്റൻകാരുടെ അഭിമാനമായ രേവതി പിള്ള. ഫൊക്കാനയിൽ വനിതാ പ്രതിനിധിയായി പ്രവർത്തനം ആരംഭിച്ച രേവതി
വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.  ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ച  രേവതി ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്നു.  വിഷൻ എയിഡ്  എന്ന ചാരിറ്റി ഓർഗനൈസേഷന്റെ ബോർഡ് മെമ്പർ ആയും പ്രവർത്തിക്കുന്നു.

മാസച്ചുസെസിലെ  ഒരു പ്രമുഖ പബ്ലിക്ക് സേഫ്റ്റി കമ്പനിയിൽ സീനിയർ വൈസ് പ്രസിഡണ്ട് ആൻഡ്  ചീഫ് എഞ്ചിനീറിംഗ്  ഓഫീസർ എന്ന തസ്തികയിൽ പ്രവർത്തിക്കുന്ന  രേവതി പിള്ള, എൻജിനീയറിങ്ങിൽ മാസ്റേഴ്സും MBA in Strategic Innovation and Entrepreneurship from UIUC, Executive Leadership from Cornell University എന്നീ ബിരുദങ്ങൾ  ഉള്ള വ്യകൂടിയാണ്.  

 ഫൊക്കാന വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.   ഫൊക്കാന എത്തിക്‌സ് കമ്മിറ്റി മെംബരായ അവർ ആണ്  ഫൊക്കാനക്ക്‌ വേണ്ടി sexual ഹരാസ്സ്മെന്റ് പോളിസി എഴുതി ഉണ്ടാക്കിയത്.   വിമെൻസ് ഫോറം നെറ്റിങ്ഗേൾ സ്കോളർഷിപ്പ് ഫിനാൻസ് കമ്മിറ്റി മെംബർ ആണ് .   കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് മുൻ സെക്രട്ടറിയായ രേവതി പിള്ള ബോസ്റ്റൺ ഏരിയയിലും ടെക്ക് മേഖലയിലും  അറിയപ്പെടുന്ന വ്യക്തിത്വമാണ്. സീനിയർ എക്സിക്യൂട്ടീവ് വിമെനിന് വേണ്ടി സ്ഥാപിച്ച ചീഫ്  എന്ന ഓർഗനൈസേഷന്റെ ബോസ്റ്റൺ  ചാപ്റ്റർ ഫൗണ്ടറും കൂടിയാണ് രേവതി.

വിശ്വാസ് എന്ന ബ്രാൻഡിന്റെ പ്രോഡക്റ്റ് ആയ സമൃദ്ധി ഹെയർ ഓയിൽ  രേവതിയുടെ കമ്പനിയുടെ  പ്രോഡക്ടുകളിൽ  ഒന്നാണ്.
                 
ടെക്ക് മേഖലയിലും സാംസ്‌കാരിക മേഖലയിലും അറിയപ്പെട്ടിരുന്ന രേവതി ബിസിനസ്സ് രംഗത്തേക്കും വെന്നിക്കൊടി  പാറിക്കുകയാണ് ഇപ്പോൾ.  ന്യൂ യോർക്കിൽ  ലോക കേരളാ സഭ  സമ്മേളനത്തിൽ ഇൻഡസ്ട്രി ആൻഡ് ടെക്നോളോജി ലീഡർ  എന്ന ഗണത്തിൽ  കേരളാ ഗവൺമെന്റിന്റെ നേരിട്ടുള്ള ക്ഷണത്തിൽ പങ്കെടുക്കുകയും ബിസിനസ്സ് സംരംഭത്തെ പറ്റിയും ലീഡർഷിപ്പിനെ പറ്റിയും  വിശദമായി സംസാരിച്ചു  ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.  കേരളാ ഗവൺമെന്റിന്റെയും  മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും  ക്ഷണപ്രകാരം പങ്കെടുത്ത ചുരുക്കം ചില ബിസിനസ്സ് ലീഡേഴ്സിൽ   ഒരാളായിരുന്നു.
         
ബോസ്റ്റൺ  ഏരിയയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ രേവതി  പിള്ളയെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി ജോയ്  ചാക്കപ്പൻ ,എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി  അപ്പുകുട്ടൻ പിള്ള എന്നിവർ രേവതിക്ക്  വിജയാശംസകൾ നേർന്നു .  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക