ഇന്‍ഡ്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം രാജ്യങ്ങളും പാലസ്റ്റീന്‍ സ്വാതന്ത്ര്യത്തെ പിന്‍താങ്ങുന്നവരാണ്. ഒരുജനത സ്വാതന്ത്രത്തിനുവേണ്ടി സമരംചെയ്താല്‍ ലോകത്തിന്റെ സഹതാപം അവരോടൊപ്പമായിരിക്കും. ഇസ്രായേല്‍ ഹമാസ് യുദ്ധംനടക്കുമ്പോഴും ഇന്‍ഡ്യ പാലസ്റ്റീനിനെ പിന്തുണക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ പാലസ്റ്റീന്‍ ജനതയുടെ ഉദ്ദേശം ഇസ്രായേലിനെ ഉന്മൂലനം ചെയ്യണം എന്നതാണ്. അറബി രാജ്യങ്ങളെല്ലാംകൂടി ഈജിപ്തിന്റെ നേതൃത്വത്തില്‍ ആറുദിവസം യുദ്ധംചെയ്തത് ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചികൊണ്ടായിരുന്നു. അത് ഒരിക്കലും നടക്കാത്ത സ്വപ്നമാണന്ന തിരിച്ചറിവാണ് ഇസ്രായേലിനെ അംഗീകരിക്കാന്‍ അറബിരാജ്യങ്ങള്‍ തയ്യാറായതിന്റെ പിന്നില്‍. ഇസ്രായേലിനെ നശിപ്പിച്ചാല്‍ അത് അറബിരാജ്യങ്ങളുടെയും തിരോധാനത്തിലെ കലാശിക്കു. ഇക്കാര്യം ബോദ്ധ്യപ്പെട്ടതിനാലാണ് ഈജിപ്തും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി രമ്യതയില്‍പോകാന്‍ തീരുമാനിക്കുന്നത്.
യഹൂദര്‍ സ്വന്തംരാജ്യത്തുനിന്ന് അടിച്ചോടിക്കപ്പെട്ട ജനവിഭാഗമാണ്. പലരാജ്യങ്ങളിലായി ചിതറിക്കപ്പെട്ട് യാതനകളും വിവേചനങ്ങളും അനുഭിച്ചവരാണ്. ക്രിസ്തുവിനെ കൊന്നവരെന്ന് കണക്കാക്കപ്പെട്ടതിനാല്‍ യൂറോപ്പിലുള്ള ക്രിസ്ത്യാനികളില്‍ നിന്നാണ് കൂടുതല്‍ പീഡനങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നത്. ജര്‍മന്‍ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലര്‍ 60 ലക്ഷം യഹൂദരെയാണ് കൊന്നൊടുക്കിയത്. സ്വന്തംരാജ്യം വീണ്ടെടുക്കണമെന്ന യഹൂദരുടെ ആഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ബൈബിളിലും കൊറാനിലും ഇസ്രായേലിനെ പരാമര്‍ശ്ശിക്കുന്നുണ്ട്. യഹോവ യഹൂദര്‍ക്ക് വാഗ്ദാനംചെയ്ത ഭൂമിയായിട്ടാണ് കനാന്‍ദേശത്തെ കണക്കാക്കുന്നത്. അവര്‍ പാലസ്തീനിലും ഉണ്ടായിരുന്നതായി കോറനും പറയുന്നു. ഇന്നത്തെ പാലസ്തീന്‍ പിന്നീട് പലസാമ്രാജ്യങ്ങളുടെയും ഭാഗമായി ആദ്യം റോമാക്കാരും പിന്നീട് തുര്‍ക്കികളും ഈപ്രദേശത്തെ അടക്കിവാണു. ഇവരുടെ അധിനിവേശക്കാലത്താണ് യഹൂദര്‍ സ്വന്തംഭൂമിയില്‍നിന്ന് അടിച്ചോടിക്കപ്പെട്ടത്. വളരെക്കുറച്ചുപേര്‍ പാലസ്തീനില്‍ മുസ്‌ളീം ജനവിഭാത്തിനിടയില്‍തന്നെ താമസിച്ചു. ഇതിനെല്ലാം ചരിത്രപരമായതന്നെ തെളിവുകളുണ്ട്.
റോമാക്കരും ഓട്ടോമന്‍ തുര്‍ക്കികളും അധീനപ്പെടുത്തിയിരുന്ന തങ്ങളുടെ ഭൂപ്രദേശം വീണ്ടടുത്ത് സ്വന്തമായ രാജ്യം സ്ഥാപിക്കണമെന്നത് യഹൂദരുടെ എല്ലാക്കാലത്തെയും ആഗ്രഹമായിരുന്നു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പകള്‍ അവര്‍ പ്രവാസകാലത്തുതന്നെ നടത്തിപ്പോന്നു. ഹിറ്റ്‌ലര്‍ നടത്തിയ ഹോളോക്കോസ്റ്റെന്ന കൂട്ടക്കൊല യഹൂദരോടുള്ള അനുതാപം ലോകരാജ്യങ്ങളില്‍ ഉളവായതിന്റെ ഫലമായാണ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാന്‍ യു എന്‍ അനുവദിച്ചത്. പാലസ്തീനില്‍ പ്രവേശിച്ച ജൂതന്മാര്‍ അറബികളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമി വിലകൊടുത്തുവാങ്ങിയാണ് താമസം തുടങ്ങിയത്. പുല്ലുപോലും മുളക്കാത്ത മണലാരണ്യം യൂറോപ്പലും അമേരിക്കയിലുമുള്ള ഭൂമിവിലയുടെ എട്ടുംപത്തും ഇരട്ടി കൊടുത്താണ് അവര്‍വാങ്ങിയത്.
ഇസ്രായേല്‍ സ്ഥാപിതമാകുന്നതിനുവേണ്ടി യു എന്നില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് നെഹ്‌റുവിന്റെ ഇന്‍ഡ്യ വിട്ടുനിന്നത് കരിപുരണ്ട ചരിത്രമാണ്. ആ കരിനിറം മായിച്ചുകളഞ്ഞത് നരസിംഹ റാവു എന്ന ചാണക്യന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയപ്പോഴാണ്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്‍ഡ്യാ ഇസ്രായേല്‍ ബന്ധം സുദൃഢമാകുകയും ചെയ്തു.നെഹ്‌റുവിന്റെ അന്നത്തെ ഇസ്രായേല്‍ വിരോധമാണ് കോണ്‍ഗ്രസ്സ് ഇപ്പോഴും തുടരുന്നത്.
ഇസ്രായേലും പാലസ്തീനും സ്വതന്ത്രരാജ്യങ്ങളായി നിലകൊള്ളണം എന്നുതന്നെയാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാല്‍ ഹമാസ് പോലുള്ള ഭീകരസംഘടനകള്‍ ഇസ്രായേലിനെ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കണമെന്ന വാശിയിലാണ്. സാമ്പത്തികമായും സൈനികമായും ലോകശക്രിയായി മാറിയ ഇസ്രായേലിനെ ചൊറിയാന്‍ മാത്രമെ ഹമാസിനും ഹിസിബുള്ളക്കും അവരെ പിന്തുണക്കുന്ന ഇറാനും ഖത്തറിനും സാധിക്കുള്ളു. മുഖംമറച്ച് ഭൂമിക്കടിയില്‍ കഴിയുന്ന തുരപ്പന്മാരെ അവിടത്തന്നെ മൂടാന്‍ ഇസ്രായേലിന് ഒരുനിമിഷംമതി. അവരത് ചെയ്യാത്തത് പാലസ്തീന്‍ ജനതയോടുള്ള അനുകമ്പകൊണ്ടാണ്.
samnilampallil@gmail.com