Image

വാഷിങ്ങ്ടൺ ഡി.സിയിൽ നിന്നുള്ള ഫൊക്കാനയുടെ യുവ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍   നാഷണല്‍ കമ്മിറ്റിയിലേക്ക്   മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 05 November, 2023
വാഷിങ്ങ്ടൺ ഡി.സിയിൽ നിന്നുള്ള ഫൊക്കാനയുടെ യുവ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍   നാഷണല്‍ കമ്മിറ്റിയിലേക്ക്   മത്സരിക്കുന്നു

വാഷിങ്ങ്ടൺ ഡി.സി:  അമേരിക്കൻ മലയാളികളുടെ പ്രത്യേകിച്ച് വാഷിംഗ്ടണ്‍ ഡി.സി മലയാളി യുവാക്കളുടെ ഇടയില്‍ ഏറെ പ്രശസ്തനും സംഘടനാ പാടവത്തില്‍ ഏറെ മികവ് പുലര്‍ത്തി വരുന്ന  യുവ സംഘടനാ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍ ഫൊക്കാനയുടെ 2024 -2026  വര്‍ഷത്തെ  നാഷണല്‍ കമ്മിറ്റിയിലേക്ക്   യുവ പ്രതിനിധിയായി മത്സരിക്കുന്നു .   വാഷിംഗ്ടണ്‍ ഡി.സി,യില്‍  യുവാക്കളുടെ ഇടയിലും  ഫൊക്കാനയിലും  മാറ്റ്ഒരക്കാൻ ഇല്ലാത്ത യുവ നേതാവാണ് അദ്ദേഹം . കഴിഞ്ഞ രണ്ട് ടെം  യുവ പ്രതിനിധിയായി  ദേശീയ കമ്മിറ്റി അംഗമായി പ്രവർത്തിച്ച സ്റാൻലി  പ്രവര്‍ത്തന  മികവിന്റെ അംഗീകാരമായിട്ടാണ് അദ്ദേഹത്ത തൽ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്  . വാഷിംഗ്ടണ്‍ ഡി.സി യിൽ നിന്നും ഏവരുടെയും അഭ്യർത്ഥന  മാനിച്ചുമാണ്  സ്റ്റാൻലി  മത്സര രംഗത്തേക്ക് എത്തുന്നത്.

സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള  സ്റ്റാന്‍ലി  വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷന്‍ ഓഫ് ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍  (KAGW ) ഇൽ നിന്ന് ആണ് പ്രവർത്തനം ആരംഭിച്ചത് . കെ.എ.ഡബ്യു .ജി.യുടെ പബ്ലിസിറ്റി കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം വളരെ ചെറു പ്രായത്തില്‍ തന്നെ സംഘാടനരംഗത്തു കടന്നു വരികയും ഇപ്പോൾ കൈരളി ഓഫ് ബാൾട്ടിമോർ (KOB)  ഇന്റ സജീവ പ്രവർത്തകനാണ്.  കൈരളി ഓഫ് ബാൾട്ടിമോറിന്റെ എന്റർടൈൻമെന്റ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.  ഫൊക്കാനയുടെ ദേശീയ തലത്തില്‍ യുവക്കളെ സംഘടിപ്പിക്കുന്നതിലും  , കൂടുതൽ യുവാക്കളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും  നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട് .

ഫൊക്കാനയില്‍  യുവ ജനങ്ങള്‍ക്കു വേണ്ടി സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവത്തനങ്ങള്‍  കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും ആവശ്യമാണെന്നും  അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തെ  ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ ഏവരും പ്രേരിപ്പിക്കുന്നത്.

 വാഷിംഗ്ടണ്‍ ഡി.സി സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗമായ സ്റ്റാന്‍ലി യൂത്ത് പ്രതിനിധിയും പള്ളിയുടെ എക്യൂമെനിക്കൽ, ക്രിസ്മസ് കരോൾ കോർഡിനേറ്റർ ആയിട്ട് പല തവണ പ്രവർത്തിച്ചിട്ടുണ്ട്.പള്ളിയുടെ പല സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സ്റാൻലി മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.

.വാഷിംഗ്ടണ്‍ ഡി.സിയിലെ ഗ്രീക്ക് എംബസിയിലെ ഉദ്യോഗസ്ഥനായിരുന്ന  മത്തായി  ഇത്തൂണിക്കലിന്റെയും ലില്ലി മത്തായിയുടെയും രണ്ടു മക്കളില്‍ ഇളയവനായ സ്റ്റാന്‍ലി ഡി.സിയിലെ റീഗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈന്റ്നന്‍സ് വിഭാഗത്തില്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്  ഉദ്യോഗസ്ഥനാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയും നേടിയിട്ടുള്ള സ്റ്റാന്‍ലി 15  വര്‍ഷം മുന്‍പാണ് അമേരികൈയിൽ കുടിയേറിയത്. മെരിലാന്റിലെ ലോറലിൽ  FDA ഉദ്യോഗസ്ഥ ആയ ഭാര്യ റോഷിതയോടൊപ്പം ആണ് താമസം.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, സ്റ്റാന്‍ലി ഇത്തൂണിക്കലിന്റെ     മത്സരം  യുവത്വത്തിന്   കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.വാഷിങ്ങ്ടൺ ഡി .സി . യിലെ  ഏരിയയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സ്റ്റാൻലിയെ  പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി  ചക്കപ്പൻ ,എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന  , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ , അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള എന്നിവർ സ്റ്റാന്‍ലി ഇത്തൂണിക്കലിന്    വിജയാശംസകൾ നേർന്നു 

Join WhatsApp News
ഫോമ ഫൊക്കാനേട്ടൻ 2023-11-05 19:27:45
ഇനി ലോകോത്തര മലയാളി നേതാക്കളുടെ തള്ളിക്കയറ്റമായിരിക്കും ഫോമ ഫൊക്കാന മൽസരത്തിന്. വല്ലവനും പണത്തിനായി എഴുതിയ ഇവരുടെ ജീവചരിത്രം കേട്ടാൽ അവർ തന്നെ ഞെട്ടിപ്പോകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക