Image

സുരേഷ് ഗോപിയുടെ സമയ ദോഷം എന്നല്ലാതെ എന്തു പറയാന്‍ (ലാലി ജോസഫ്)

Published on 05 November, 2023
സുരേഷ് ഗോപിയുടെ സമയ ദോഷം എന്നല്ലാതെ എന്തു പറയാന്‍ (ലാലി ജോസഫ്)

സോഷ്യല്‍ മീഡിയായില്‍ കുറച്ചു ദിവസങ്ങളായിട്ട് ഭരത് സുരേഷ് ഗോപിയും മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള വിഷയം കൊടുംപിരി കൊള്ളുകയാണ്.  മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചുകൊണ്ട് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. അവര്‍ക്ക് ആ തൊട്ടു കൊണ്ടുള്ള മറുപടിയില്‍ മാനസികമായ ബുദ്ധിമുട്ട് ഉണ്ടായി., അവര്‍ നിയമ നടപടിയുമായി മുമ്പോട്ട് പോകുന്നു  'പിത്യവാല്‍സല്ല്യം ആണ്'

  'ജനപ്രീതി നേടിയ ഒരു മനുഷ്യനാണ് സുരേഷ് ഗോപി'

 'സ്നേഹത്തോട് കൂടിയ ഒരു തലോടലാണ്' 

'ഇത് പൊളിറ്റിക്‌സാണ്'

 'സിനിമയില്‍ ഒത്തിരി സ്ത്രികളുമായി ഇടപെടുവാന്‍ ഒരുപാട് അവസരം കിട്ടിയിട്ടുള്ള ഒരാളാണ്'

' മാധ്യമപ്രവര്‍ത്തക ഒരു സോഷ്യല്‍ വര്‍ക്കറാണ് അവര്‍ പലരുമായി ഇടപഴുകി നടക്കുന്നവരാണ.്'

'സുരേഷ് ഗോപി ഒന്ന് തലോടി എന്നു വച്ച് അത് അത്ര വലിയ കാര്യമാക്കണമോ'

 'നല്ല ഒരു  വ്യക്തിത്വത്തിന്റെയും ലാളിത്വത്തിന്റേയും ഉടമയാണ്'

'എത്ര പേര്‍ക്കാണ് അദ്ദേഹം ഉപകാരം ചെയ്തിരിക്കുന്നത്.' 

'ഞാന്‍ കോടീശ്വരന്‍'എന്ന പ്രോഗ്രാമില്‍ വന്നവരില്‍ അദ്ദേഹത്തിന്റെ സഹായം കിട്ടിയ ഒരുപാട് പേരുണ്ട്'

  മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചു ചോദിച്ചപ്പോള്‍ സുഹ്യത്തുക്കളില്‍ നിന്നു കിട്ടിയ  മറുപടിയുടെ ഒരു രത്‌നചുരുക്കം ആണ്. ഇതില്‍ ആണ്‍ സുഹ്യത്തുക്കളും പെണ്‍ സുഹ്യത്തുക്കളും ഉള്‍പ്പെടുന്നുണ്ട്. 'അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ട്' എന്നു പറയുന്നതു പോലെ  സുരേഷ് ഗോപി വിഷയത്തിലും രണ്ട് പക്ഷത്തിലും ആളുകള്‍ ഉണ്ട്.  ഫോണ്‍ വിളിച്ചു ചോദിച്ചവര്‍  എല്ലാംവരും സുരേഷ് ഗോപിക്ക് സപ്പോര്‍ട്ട് ആയിട്ടാണ് സംസാരിച്ചത്. സുരേഷ് ഗോപിയെ  നേരിട്ട് കണ്ടിട്ടില്ല.. ഇവര്‍ പറഞ്ഞതിനോട്  വിയോജിപ്പും ഇല്ല. 

ദേഹത്ത് സ്പര്‍ശിച്ച് സംസാരിക്കുന്നത് ചിലര്‍ക്ക് അരോചകം ആയി തോന്നാം.. അപ്പോള്‍ ആ തൊട്ടു സംസാരിക്കുന്നത് ഒഴിവാക്കുന്നതല്ലേ ബുദ്ധി? .. വാത്‌സല്ല്യത്തോടെയാണോ അതോ വാത്‌സല്ല്യം ഇല്ലാതെയാണോ ഇതൊന്നും അല്ല ഇവിടുത്തെ പ്രശ്‌നം. മാധ്യമ പ്രവര്‍ത്തക അവരുടെ ജോലിയുടെ ഭാഗമായി ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അതിന്റെ ഉത്തരം സ്പര്‍ശനം ഒഴിവാക്കി കൊടുക്കുക. ഇനി സുരേഷ് ഗോപി മാപ്പ് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവിടം കൊണ്ട് തീരാവുന്നതേയുള്ളും ഈ പ്രശ്‌നം. അതിന്റെ പിന്നില്‍ രാഷ്ട്രീയ കളികള്‍ ഉണ്ടാകാം. എന്തായാലും  മാധ്യമ പ്രവര്‍ത്തകക്ക് ഇത് ഒരു  വലിയ കാര്യമാക്കേണ്ടതായിട്ടുണ്ടായിരുന്നോ? അതും അല്ല അദ്ദേഹം മാപ്പ് പറഞ്ഞപ്പോള്‍ അതിനെ മാനിച്ചു മുമ്പോട്ടു പോകാമായിരുന്നു. മാപ്പിന്റെ രീതി ശരിയായില്ല എന്ന ഒരു കമന്റും കൂടി കേട്ടു. ഏതു രീതിയില്‍ ആയാലും ഒരു വലിയ മനസിന്റെ ഉടമക്കു മാത്രമേ മാപ്പ് പറയുവാന്‍ സാധിക്കുകയുള്ളു. അതിനെ മാനിക്കേണ്ടത് മാപ്പ് കിട്ടുന്ന ആളിന്റെ കടമയാണ്.

നമ്മള്‍ ആരും പൂര്‍ണ്ണത നേടിയവരല്ല. ഒരാളുടെ ഭാഗത്തു നിന്നും എന്തെങ്കിലും മറ്റുള്ളവര്‍ക്ക് അരോജകമായ അവസ്ഥ ഉണ്ടായാല്‍ പിന്നെ അവിടെ ക്ഷമ ചോദിക്കുക. അതിലൂടെ ആരും  ചെറുതാവുകയില്ല; മറിച്ച് വലുതാവുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആ മാപ്പ് പറച്ചിലില്‍ കൂടി സുരേഷ് ഗോപിക്ക് ജനഹ്യദയത്തില്‍ കുറച്ചു കൂടി സ്ഥാനം നേടി എന്നു വേണം കരുതുവാന്‍. മാപ്പ് സ്വീകരിച്ചിരുന്നുവെങ്കില്‍ മാധ്യമ പ്രവര്‍ത്തകക്ക് സമൂഹത്തില്‍ കുറച്ചു കൂടി സ്ഥാനം കിട്ടുമായിരുന്നു എന്നും തോന്നി പോകുന്നു. 

 തെറ്റാണ് ചെയ്തത് എന്നറിഞ്ഞിട്ടും എത്രയോ പേര്‍ ക്ഷമാപണം നടത്തുവാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ട്. അങ്ങിനെയുള്ളവരുടെ  സമ്മര്‍ദ്ദം ഈ മാധ്യമപ്രവര്‍കക്ക് ഉണ്ടായി കാണും. നമ്മളുടെ ഒക്കെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കുക. ഇന്ന് ശരി എന്ന് തോന്നി ചെയ്ത പല കാര്യങ്ങളും പിന്നീട് തെറ്റായി അനുഭവപ്പെട്ടിട്ടുണ്ട.് അതു പോലെ തെറ്റ് എന്ന് തോന്നിയ കാര്യങ്ങള്‍ കാലങ്ങള്‍ക്ക് ശേഷം ശരിയായും തോന്നിയിട്ടുണ്ട്. 

സുരേഷ് ഗോപി ശരിയെന്നു തോന്നി ദേഹത്ത് സ്പര്‍ശിച്ചത് പീന്നീട് അദ്ദേഹത്തിനു തന്നെ തെറ്റായി തോന്നിയിട്ടുണ്ടാകാം. അതുപോലെ മാപ്പില്‍ നില്‍ക്കാതെ ചാടി കയറി നിയമ നടപടിയും ആയി മുന്നോട്ടു പോകുന്ന മാധ്യമപ്രവര്‍ത്തകക്കും പീന്നീട് തെറ്റായി പോയി എന്ന തലത്തിലേക്കാം വരാന്‍ സാധ്യതയുണ്ട്.  ഇതില്‍ നിന്ന് ഇവര്‍ ജനങ്ങള്‍ക്ക് കൊടുക്കുന്ന ഒരു സന്ദേശം ഉണ്ട.് ഒന്നാമതായി മറ്റുള്ളവരും ആയി സംസാരിക്കുമ്പോള്‍, കോവിഡു കാലത്ത് നമ്മള്‍ ചെയ്തതു പോലെ  ഒരു അകലം പാലിക്കുക. അതുപോലെ നമ്മളോടു ആരെങ്കിലും മാപ്പു പറഞ്ഞാല്‍ അതിനെ സ്വീകരിക്കുവാനുള്ള  ഒരു മനസ് ഉണ്ടാവുക. അവിടം കൊണ്ട് ആ വിഷയം അവസാനിപ്പിച്ച് മറ്റു നല്ല കാര്യങ്ങളുമായി മുമ്പോട്ടു പോകുക. ശാന്തി, സമാധാനം അവനവനില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

Join WhatsApp News
josecheripuram 2023-11-06 21:01:53
We teach our kids about touch, Good touch and Bad touch, touching shoulder , is it a Good touch or a Bad touch ? Is Suresh Gopi Sex starved? He has touched, hugged, kissed many actresses in his carrier, Did he do anything sneaky ? All these have to be taken in to consideration before accusing a person.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക