Image

ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ഡോ. കല ഷഹി Published on 06 November, 2023
ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബോസ്റ്റൺ : ഫൊക്കാനയുടെ 2024 - 2026 കാലയളവിൽ ഫൊക്കാനയെ നയിക്കാൻ ബോസ്റ്റണിൽ നിന്നും ഒരു യുവ നേതാവു കൂടി. ബിജു തൂമ്പിൽ . ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയായി ഡോ. കല ഷഹിയുടെ പാനലിൽ നിന്നാണ് ബിജു തൂമ്പിൽ മത്സരിക്കുന്നത്. കാലം മാറുന്നതനുസരിച്ച് ഫൊക്കാന നേതൃത്വത്തിലേക്ക് പുതിയ തലമുറയുടെ രംഗപ്രവേശം ഉണ്ടാവുകയും, പുതിയ തലമുറയുടെ നേതൃത്വ പാടവം ഫൊക്കാനയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന ആശയമാണ് ബിജു തൂമ്പിലിന്റെ സ്ഥാനാർത്ഥിത്വമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു.

 ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൺ ഒന്നിൽ നിന്നാണ് ബിജുവിന്റെ വരവ്. നാല്പത് വർഷം പിന്നിടുന്ന ഫൊക്കാനയ്ക്ക് യുവതലമുറയുടെ പ്രാതിനിധ്യം ഉറപ്പാക്കുവാൻ സംഘടനാ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന ബിജു തൂമ്പിലിന്റെ പ്രവർത്തന പാടവം സഹായകമാകും. 

കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ മുൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമാക്കുകയും വ്യത്യസ്തങ്ങളായ പരിപാടികൾ അസോസിയേഷന് വേണ്ടി സംഘടിപ്പിച്ചു വിജയിപിക്കുകയും ചെയ്ത പാരമ്പര്യം ബിജുവിന് ഉണ്ട്. ബർലിംഗ് ടൺ മലയാളി അസോസിയേഷൻ കോ-ഓർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട് .

2005- 2006 ൽ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി ട്രസ്റ്റിയായും പ്രവത്തിച്ച ബിജു ,ആദ്ധ്യാത്മിക സംഘടനാ പ്രവർത്തനങ്ങളിലും സജീവമാണ്. ഫൊക്കാന ആർ. വി.പി. ആയും പ്രവർത്തിച്ച ബിജു തൂമ്പിൽ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് കടന്നുവരേണ്ട വ്യക്തിത്വമാണ്. പുതിയ തലമുറയ്ക്ക് ഫൊക്കാനയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. ബോസ്റ്റൺ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ് അദ്ദേഹം. അർഹതയുള്ള മനുഷ്യരിലാണ് ഫൊക്കാനയുടെ ഉത്തരവാദിത്വപ്പെട്ട പദവികൾ കടന്നു വരേണ്ടത്. എന്തുകൊണ്ടും പ്രവർത്തനമികവിന്റെ നറുമണമുള്ള കൈകളാണ് ബിജുവിന്റേതെന്ന് ഫൊക്കാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ജോർജ് പണിക്കരും അഭിപ്രായപ്പെട്ടു.

ഫൊക്കാന എക്കാലവും പുതിയ തലമുറയുടെ ആശയങ്ങൾക്കൊപ്പമാണ്. അത്തരം ആശയങ്ങളാണ് ഫൊക്കാനയെ വളർത്തുന്നത്. ബിജു തുമ്പിലിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഫൊക്കാനയുടെ നേതൃത്വരംത്തേക്ക് വരണം. അവരുടെ സംഘാടന മികവ് പുതുതലമുറയ്ക്കും ഫൊക്കാനയ്ക്കും നൽകുന്ന ഊർജ്ജം അത്രമേൽ വലുതായിരിക്കുമെന്ന് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഗീത ജോർജ് പറഞ്ഞു.

കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തന രംഗത്ത് ഇരുപത് വർഷത്തിലധികവും, കഴിഞ്ഞ നാല് വർഷമായി ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർമാനായും, ഇപ്പോൾ ജനറൽ സെക്രട്ടറിയായും തന്റെ  പ്രവർത്തനത്തിലൂടെ  മാതൃകയായ ഡോ. കല ഷഹിയുടെ പാനലിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുവാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്  ബിജു തൂമ്പിൽ  പറഞ്ഞു. അമേരിക്കൻ മലയാളികളുടെ ഏറ്റവും പ്രിയപെട്ട സംഘടനയാണ് ഫൊക്കാന .

കൈപ്പുഴ സെന്റ് ജോർജ് ഹൈ സ്കൂൾ ,പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ്  കോളേജ് ,എന്നീ കലാലയങ്ങളിലെ പഠന കാലഘട്ടങ്ങളിൽ എല്ലാം ഒരു മികച്ച സംഘാടകൻ ആയിരുന്നു കോട്ടയം കുറുമുള്ളൂർ സ്വദേശി ആയ ശ്രീ ബിജു തൂമ്പിൽ.സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ് ശ്രീ ബിജു തൂമ്പിൽ .ഏഷ്യാനെറ്റ് ,ജയ്‌ഹിന്ദ്‌ ,കെ വി ടി വി ,കൈരളി തുടങ്ങിയ ചാനലുകളിൽ ഫ്രീലാൻസ് റിപ്പോർട്ടർ ആയും ബിജു തൂമ്പിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .യു എസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി യിൽ സേവനം അനുഷ്ഠിക്കുന്ന ബിജു ,ബോസ്റ്റൺലെ ബർലിങ്ടൺൽ ഭാര്യ ലിജി ബിജു ,മകൻ ബെനിറ്റോ ബിജു എന്നിവരൊപ്പം താമസിക്കുന്നു .

ഫൊക്കാനയുടെ നേതൃനിരയിലേക്കുള്ള ബിജു വിന്റെ കടന്നു വരവ് ഫൊക്കാനക്ക്‌ ഒരു മുതൽക്കൂട്ടായിരിക്കും എന്ന്‌ കല ഷഹി അഭിപ്രായപ്പെട്ടു.

നാല്പത് വർഷം കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിലും മലയാളികൾക്കിടയിലും സുസ്ഥിരമായ സ്ഥാനം നേടിയ സംഘടനയാണ് ഫൊക്കാന .ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ കടന്ന് ചെന്നിട്ടുള്ളത് സാധാരണ മനുഷ്യരിലേക്കാണ്. ബോസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ച കാലയളവിൽ ബിജു തൂമ്പിൽ നടത്തിയ നിരവധി ജനപ്രിയയങ്ങളായ പ്രവർത്തനങ്ങൾ ബോസ്റ്റണിലെ ജനങ്ങളുടെ അഭിനന്ദനത്തിന് പാത്രമായിരുന്നു. തുടർന്നും സംഘടനയുടെ നന്മകൾക്കൊപ്പം പ്രവർത്തിക്കുകയും ഫൊക്കാനയ്ക്ക് ആഗോള പ്രവർത്തന മാഹാത്മ്യം ഉണ്ടാകാൻ  വേണ്ടതെല്ലാം ചെയ്യുമെന്നും  പറഞ്ഞു. എല്ലാ ഫൊക്കാന പ്രവർത്തകരും തനിക്ക് പിന്തുണ നൽകണമെന്നും ബിജു തൂമ്പിൽ അഭ്യർത്ഥിച്ചു.

ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു
ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു
ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു
ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു
ഫൊക്കാനയുടെ യുവ നേതാവ് ബിജു തൂമ്പിൽ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക