
ഡാളസ്: ടെക്‌സസ് സംസ്ഥാനം ബിറ്റ്‌കോയിന്‍ മൈനിംഗില്‍ യു.എന്‍. മൈനിംഗിന്റെ 50%വും യു.എസിലാണ് നടക്കുന്നത്. അങ്ങനെ വരുമ്പോള്‍ ലോകത്തിലെ തന്നെ ബിറ്റ് കോയിന്‍ മൈനിംഗില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ടെക്‌സസാണ്.
എന്നാല്‍ ടെക്‌സസ് നിവാസികള്‍ ഈ ഒന്നാം സ്ഥാനത്തിന് വലിയ വില നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടെക്‌സസിന്റെ ഇലക്ട്രിസിറ്റി ഗ്രിഡ് നടത്തുന്നത് എര്‍കോട്ട് എന്ന വ്യവസായ സ്ഥാപനമാണ്. മൂന്ന് വര്‍ഷം മുമ്പ് ടെക്‌സസില്‍ ആകമാനം ആഴ്ചകള്‍ വൈദ്യുതി വിതരണം നിലച്ചു. എര്‍കോട്ടിന്റെ ആസൂത്രണ, നിര്‍വഹണത്തിലെ പാകപ്പിഴകള്‍ പല അന്വേഷണങ്ങളിലൂടെ പുറത്ത് വന്നു. എര്‍കോട്ടിന് മേല്‍ ഭീമമായ പിഴകള്‍ ഗവണ്‍മെന്റ് ചുമത്തി. കമ്പനി ഈ പിഴകള്‍ വര്‍ധിച്ച പ്രതിമാസ ബില്ലുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് ഇപ്പോഴും ഈടാക്കി വരികയാണ്.
വൈദ്യുതി ഉപഭോക്താക്കള്‍ ന്യായും ബിറ്റ്‌കോയിന്‍ വ്യവസായം ഗ്രിഡില്‍ ചുമത്തുന്ന അധിക ഭാരത്തെക്കുറിച്ചും രണ്ട് വ്യവസായങ്ങളിലെയും സുതാര്യതയില്ലായ്മയെക്കുറിച്ചും ആശങ്കാകുലരാണ്. ഇലക്ട്രിസിറ്റി ബിറ്റ്‌കോയിന്‍ കമ്പനികള്‍ എര്‍കോട്ടിന് തിരികെ വിറ്റ് മില്യന്‍ കണക്കിന് ഡോളര്‍ ലാഭം നേടുന്നു എന്ന് ആരോപണമുണ്ട്. തങ്ങളുടെ പ്രവര്‍ത്തനം തന്ത്രപരമായി ചില അവസരങ്ങളില്‍ ഷട്ട്ഡൗണ്‍ ചെയ്ത് വൈദ്യുതി ഉപയോഗത്തില്‍ ക്രെഡിറ്റ് കാണിച്ച് മില്യണുകള്‍ നേടുകയാണ് ചില കമ്പനികള്‍ ചെയ്യുന്നത് എന്നാണ് ആരോപണം.
2023ലെ വേനലിലെ ചൂട് സകല റെക്കോര്‍ഡുകളും തിരുത്തി. ഗാര്‍ഹിക വൈദ്യുതി ഉപയോഗം മുന്‍പെങ്ങും ദൃശ്യമായിട്ടില്ല്‌ലാത്ത ഉയരങ്ങളില്‍ എത്തി. ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗം കഴിയുന്നതും കുറയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നു. ഇതിനിടയില്‍ ബിറ്റ്‌കോയിന്‍ മൈനര്‍മാര്‍ മില്യണുകള്‍ ലാഭം കൊയ്യുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നു. ഒരു ബിറ്റ് കോയിന്‍ മൈനര്‍ക്ക് 7 മില്യണ്‍ ഡോളര്‍ കിട്ടി. ഹീറ്റ് വേവ് സമയത്ത് വൈദ്യുതി ഉപയോഗം കുറച്ചതിന് ലഭിച്ച പാരിതോഷികം ആണിത്, ഒരു വാര്‍ത്ത പറഞ്ഞു.
മറ്റൊരു വാര്‍ത്തയില്‍ ഒരു ബിറ്റ് കോയിന്‍ മൈനര്‍ക്ക് ഏറ്റവും ചൂടുകൂടിയ മാസത്തില്‍ വൈദ്യുതി ഉപയോഗം കുറച്ചതിന് 31.7 മില്യന്‍ ഡോളര്‍ ലഭിച്ചതായി പറഞ്ഞു. ഓഗസ്റ്റില്‍ റയട്ട് ഫ്‌ളാറ്റ് ഹോംസ് വൈദ്യുതി ഉപയോഗ റിസര്‍വ് കുറച്ചതിന് അവര്‍ക്ക് എര്‍കോട്ട് 7.4 മില്യന്‍ ഡോളര്‍ നല്‍കി. ഇതേ കമ്പനി ഉപയോഗിക്കാത്ത ഡോളര്‍ 24 മില്യന്‍ ഡോളറിന്റെ വൈദ്യുതി (മുമ്പ് വാങ്ങിയത്) എര്‍കോട്ടിന് നല്‍കി പണം കൈപ്പറ്റി. പവര്‍ ഷട്ട്ഡൗണുകള്‍ ഉണ്ടായതിന് കമ്പനിക്ക് സെപ്റ്റംബറില്‍ 2.5 മില്യന്‍ ഡോളര്‍ നല്‍കുകയും ക്രെഡിറ്റ് ലഭിക്കുകയും ചെയ്തു.
കൊളറാഡോ ആസ്ഥാനമായ ഈ കമ്പനി ഒരു പബ്ലിക്കിക്കലി ട്രേഡഡ് കമ്പനി ആയതിനാലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വന്നത്.
ഇത്തരം ധാരാളം കമ്പനികള്‍ വൈദ്യുതി തിരികെ വിറ്റ് ലാഭം നേടുന്നുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. ചൈന ബിറ്റ് കോയിന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത് മൂലമാണ് ടെക്‌സസിലും യു.എസിലും ബിറ്റ് കോയിന്‍ മൈനിംഗ് കമ്പനികള്‍ ധാരാളമായി ആരംഭിച്ചത്.