ന്യൂയോര്‍ക്ക്: ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ജോണ്‍ സി. വര്‍ഗീസ് (സലിം) ഫോമയുടെ 2024- 26 ടേമിലേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഫോമയുടെ നിരവധി അംഗ സംഘടനകളുടേയും, റീജിയനുകളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വന്നതെന്ന് ജോണ്‍ സി. വര്‍ഗീസ് പറഞ്ഞു. ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും സഹായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
2008- 2010 കാലഘട്ടത്തില്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ജോണ്‍ സി. വര്‍ഗീസിന് എല്ലാവരുടേയും പ്രശംസ ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു. ആ കാലത്ത് നടന്ന ലാസ്‌വേഗാസ് കണ്‍വന്‍ഷന്‍ ഫോമാ അംഗങ്ങള്‍ മറന്നുകാണില്ല. 2020 -22 കാലത്ത് ഫോമയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, പോര്‍ച്ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക ട്രസ്റ്റി, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ്, പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയ നിലകളിലും ജോണ്‍ സി വര്‍ഗീസ് തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.
ആര്‍.വി.പി ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ എംപയര്‍ റീജിയന്‍ കമ്മിറ്റിയില്‍ പങ്കെടുത്ത എല്ലാ ഫോമാ നേതാക്കളും, അംഗ സംഘടനാ പ്രസിഡന്റുമാരും കമ്മിറ്റി അംഗങ്ങളും ജോണ്‍ സി. വര്‍ഗീസിന് പിന്തുണ പ്രഖ്യാപിച്ചു.