Image

അജ്പാക് ചികിത്സാ സഹായം നല്‍കി.

Published on 08 November, 2023
അജ്പാക് ചികിത്സാ സഹായം നല്‍കി.

ആലപ്പുഴ : ആലപ്പുഴ, ചേര്‍ത്തല  സ്വദേശി പ്രതീഷിന്റെയും, സുനീഷയുടെയും  മകന്‍ അഭിജിത് (17 വയസ്), സെറിബ്രല്‍ പാള്‍സി കാരണം 90%  വൈകല്യത്തോട് കൂടി ജനിച്ച കുട്ടിയുടെ ചികിത്സക്കായുള്ള ഭാരിച്ച തുക  തുടര്‍ ചികിത്സക്ക് ആവശ്യമായി വരുന്ന വിവരം ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ജോസഫ് വര്‍്ഗീസ് (ബാബു )ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍, അജ്പാക് ഏര്‍പ്പെടുത്തിയ  ധനസഹായം  ബഹുമാനപ്പെട്ട  കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറി.
അജ്പക്ക് മുന്‍. മംഗഫ് കണ്‍വീനര്‍ വിനോദ് അധ്യക്ഷനായ യോഗത്തില്‍ വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍  ലിസന്‍ ബാബു മന്ത്രിയെ സ്വീകരിച്ചു.

 അജ്പക്ക് വൈസ് പ്രസിഡന്റ് ബാബു തലവടി, ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ജോസഫ് വര്ഗീസ്, അജ്പക്ക് സെക്രട്ടറി അജി ഈപ്പന്‍,  അജ്പാക് മുന്‍ അംഗം നിസാര്‍ കുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. അജ്പക്ക് മുന്‍ അംഗങ്ങളായ സാബു എം പീറ്റര്‍ സ്വാഗതവും സഞ്ചു പരുമല നന്ദിയും രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക