Image

മികച്ച ട്രാക്ക് നേട്ടങ്ങളുമായി ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന ജോയിന്റ് ട്രഷര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 November, 2023
 മികച്ച ട്രാക്ക് നേട്ടങ്ങളുമായി ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന ജോയിന്റ് ട്രഷര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

ഫൊക്കാനയുടെ 2024 -2026  വർഷത്തെ ഭരണസമിതിയിൽ ഫ്ലോറിഡയിൽ  നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ്   ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

മൂന്നര  ദശാംബ്ദത്തിലധികമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍
തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏവരുടെയും  മനം കവരുന്ന വ്യക്തിത്വമാണ്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ്, വാക്കുകളിലെ വീര്യവും പ്രവര്‍ത്തിയിലെ ആത്മാര്‍ത്ഥതയും മറ്റുള്ള നേതാക്കളിൽ നിന്നും  ജോണിനെ വ്യത്യസ്തനാക്കുന്നു.

ഏറ്റെടുക്കുന്ന പദവികൾ പ്രവര്‍ത്തനത്തിലൂടെ അത് ഏറ്റവും  കുറ്റമറ്റതാക്കുക   എന്നത്  ജോണിന്റെ പ്രേത്യേകതാണ്. ഈ  പ്രേത്യകത  കഴിഞ്ഞ ഫ്ലോറിഡ കൺവെൻഷനിൽ  ഓരോ ഫൊക്കാനാക്കാരും അനുഭവിച്ചറിഞ്ഞതാണ്. ആര് വിളിച്ചാലും വിളിപ്പുറത്തു ജോൺ ഉണ്ടാകും . ഏത് കാര്യം ഏല്പിച്ചാലും ഒരു മടിയും കൂടാതെ കുറ്റമറ്റതായി ചെയ്തു തീർക്കും  . പ്രവർത്തന പരിചയവും ഫൊക്കാനയിലെ   സമസ്ത മേഖലയിലും ഉള്ള  പ്രവണ്യവും കണക്കിലെടുത്ത് , മുതിർന്ന നേതാക്കളുടെ അഭ്യർത്ഥനയെ മാനിച്ചാണ് ജോൺ   മത്സര രംഗത്തേക്ക് വരുന്നത് .

 ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റ് , നാഷണൽ കമ്മിറ്റി മെംബേർ എന്നീ മേഘലകളിൽ   പ്രവർത്തിച്ച  ജോൺ  ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. എല്ലാ ഫൊക്കാനക്കാരുമായും നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് ജോൺ.

 
കോളേജ് പഠനകാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു. താലൂക്ക് കമ്മിറ്റി, ജില്ലാ കമ്മിറ്റി ,
യൂത്ത് കോണ്‍ഗ്രസ്സ്  ജില്ലാ കമ്മിറ്റി   എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ജോണ്‍
കല്ലോലിക്കല്‍ ഉദ്യോഗാര്‍ത്ഥം ഡല്‍ഹിയിലേക്കും കുടിയേറി. അവിടെ നിന്നാണ് ജോൺ അമേരിക്കയിൽ എത്തുന്നത് .മലയാളീ  അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ പ്രധാന പ്രവർത്തകൻ കൂടിയാണ് അദ്ദേഹം .

 മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) ബിൽഡിംഗ്  കമ്മിറ്റി  ചെയർമാൻ ആയ ജോൺ അസോസിയേഷന്റെ   സെക്രട്ടറി തുടങ്ങിയ  പല ഭാരവാഹിത്വങ്ങളും  വഹിച്ചിട്ടുള്ള വ്യക്തിത്വമാണ് .  MAT നടത്തിയ ഗിന്നസ്സ് വേള്‍ഡ് റിക്കോര്‍ഡ് ഓണസദ്യയുടെ ഫുഡ് കമ്മിറ്റി  ചെയര്‍മാനും  ആയിരുന്നു. Mor Gregorios Jacobite Syrian Church  ന്റെ 2006 മുതൽ മിവിധ സ്ഥാനങ്ങളും ജോൺ വഹിച്ചിട്ടുണ്ട്.

 ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ  നാളിതു വരെ പരിപാലിച്ചു വരുന്ന പൊതുരംഗത്തെ മാന്യതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും ജോണിന്റെ മുഖമുദ്രയാണ്. വാക്കിനെക്കാള്‍ കൂടുതൽ  പ്രവര്‍ത്തിയിലാണു ജോൺ വിശ്വസിക്കുന്നത്. ഏറ്റെടുത്ത ദൗത്യം വിജയപ്പിക്കുന്നതിനു എത്ര കഠിനപ്രയത്‌നം നടത്താനും ജോൺ മടി കാണിക്കാറില്ല. ഫ്ലോറിഡയിൽ ആളുകൾ പറയുന്നത്  ജോണിന് പകരം ജോൺ മാത്രമെന്ന്.

ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ ഫൊക്കാന തയാർ എടുക്കുബോൾ ജോണിന്റെ പ്രവർത്തന പരിചയവും എല്ലാവരെയും ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും    മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫ്ലോറിഡയിൽ  നീന്നും എല്ലാവരും  ഒരേ സ്വരത്തിൽ ജോണിന്റെ  നോമിനേഷനെ പിൻന്താങ്ങുന്നു.
 
യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, ജോൺ കല്ലോലിക്കലിന്റെ     മത്സരം  പ്രവർത്തന പരിചയത്തിനും  യുവത്വത്തിനും    കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.ഫ്ലോറിഡാ ഏരിയയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജോൺ കല്ലോലിക്കലൈൻ   പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി  ചക്കപ്പൻ ,എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,  മനോജ് മാത്യു  , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍  എന്നിവർ  ജോൺ കല്ലോലിക്കലിന്    വിജയാശംസകൾ നേർന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക