Image

മഴവില്ല് ( ബിനി മൃദുൽ  കാലിഫോർണിയ)

Published on 10 November, 2023
മഴവില്ല് ( ബിനി മൃദുൽ  കാലിഫോർണിയ)

മാനത്തൊരു മഴവില്ലുണ്ടെയ്‌..

മഴവില്ലിന് നിറമുണ്ടെന്നേ...

മിഴിവേറും മികവുണ്ടെന്നേ...

മികവത്തൊരു കലയാണെന്നെ...

നീല നിലാ കടലുണ്ടെന്നേ...

കടലോളം കരയുണ്ടെന്നേ..

കരയ്ക്കൊത്തൊരു ചേലുണ്ടെന്നേ...

മിഴിവേറും മികവുണ്ടെന്നേ...

കരയിലൊരു മലയുണ്ടെന്നേ...

മലമേലെ കിളികൾ പറന്നേ..

കിളിനാദം നിറഞ്ഞു നിന്നേ..

മിഴിവേറും കാഴ്ചകളാണേ..

മലയിലൊരു മരമുണ്ടെന്നേ..

മരം മൂടും പച്ചപ്പുണ്ടെയ്‌....

കാത്തരുളും കതിരോനുണ്ടേയ്..

മിഴിവേറും കാഴ്ചകളാണേ..

കതിരോനൊരു വില്ല് വിരിച്ചെയ്‌.

 മാനത്തൊരു വില്ല് വിരിച്ചെയ്‌...

മിഴിവേകും മഴവില്ലാണേ...

മിഴിവേറും കാഴ്ചകളാണേ...

മാനത്തൊരു  ചില്ല് പതിച്ചെയ്...

ഇടിനാദം മുഴങ്ങി കേട്ടേയ്...

കുന്നോളം ഇരുട്ട് പരന്നേയ് 

മഴയെങ്ങോ തിമർത്തും  പെയ്തേ..

മഴവില്ലോ മാഞ്ഞും പോയേയ്..

മരമൊക്കെ നനഞ്ഞു കുതിർന്നേ..

പുഴയൊക്കെ നിറഞ്ഞു കവിഞ്ഞേ...

പുതുമണ്ണിൻ ഗന്ധം ഉണർന്നേ...

മിഴിവേറും കാഴ്ചകളാണേ...

മഴ മാറി സൂര്യനുദിച്ചേയ്...

കിരണങ്ങൾ മാടി വിളിച്ചേയ്..

മഴയോതും വർണ്ണം പരന്നേയ്...

മഴ വില്ലോ വീണ്ടും വന്നേയ്...

മിഴിവേറും കാഴ്ചകളണേയ്..

മികവത്തൊരു കലയാണെന്നെ...

മഴവില്ലിൻ കഥയാണെന്നേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക