Image

ഇന്ന് ദസ്തയേവ്സ്കിയുടെ ജന്മദിനം.. : ലാലു കോനാടിൽ

Published on 11 November, 2023
ഇന്ന് ദസ്തയേവ്സ്കിയുടെ ജന്മദിനം.. : ലാലു കോനാടിൽ

നോവൽ എന്ന സാഹിത്യരൂപത്തിലൂടെ ലോകമെങ്ങുമുള്ള സഹൃദയരെ കീഴടക്കിയ എഴുത്തുകാരിൽ പ്രധാനികളാണ്​ റഷ്യൻ നോവലിസ്​റ്റുകളായ ടോൾസ്​റ്റോയിയും ദസ്തയേവ്സ്കിയും.. അവരിൽ, നയിച്ച ജീവിതത്തി​​​ന്റെ അസാധാരണത്വംകൊണ്ടും രചനക്ക് സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങൾകൊണ്ടും ഒറ്റപ്പെട്ടുനിൽക്കുന്ന സാഹിത്യകാരനാണ് ദസ്തയേവ്സ്കി.. അദ്ദേഹത്തിന് മലയാളത്തിൽ രണ്ട് ജീവചരിത്രമെങ്കിലും ഉണ്ട്. കൂടാതെ, മലയാള പുസ്തക വിൽപനയിൽ ​റെക്കോഡ് സൃഷ്​ടിച്ച പെരുമ്പടവം ശ്രീധര​​​ന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ രചിക്കപ്പെട്ടിരിക്കുന്നത് അസാമാന്യ പ്രതിഭാശാലിയായ ദസ്തയേവ്സ്കിയുടെ ജീവിതകഥ ആധാരമാക്കിയാണ്...

1921- നവംബർ 11ന് മോസ്കോയിലായിരുന്നു ജനനം.. ബാല്യത്തിലേ സാഹിത്യാഭിമുഖ്യം പിടികൂടി. ഇരുപത് വയസ്സായപ്പോൾ ആദ്യനോവൽ പ്രസിദ്ധീകരിച്ചു. ദേശവിരുദ്ധ സാഹിത്യം ചർച്ചചെയ്യുന്ന ഒരു സംഘത്തിൽ പങ്കാളിയായതി​​​ന്റെ പേരിൽ  പൊലീസ് പിടിയിലായ അദ്ദേഹം വധശിക്ഷക്ക്​ വിധിക്കപ്പെട്ടു.. ശിക്ഷ നടപ്പാക്കുന്നതിന് ഏതാനും നിമിഷം മുമ്പ് ഇളവ് കിട്ടി, സൈബീരിയയിലെ കൊടും തണുപ്പിൽ കഠിനവും ക്രൂരവുമായ ഏകാന്ത തടവിലാക്കപ്പെട്ടു. അതിനെത്തുടർന്ന് നിർബന്ധിത സൈനിക സേവനവും വേണ്ടിവന്നു. ജീവിതം പുനരാരംഭിച്ചത് പത്രപ്രവർത്തകനായിട്ടാണ്...

ചൂതാട്ടത്തിലുള്ള താൽപര്യം സാമ്പത്തികത്തകർച്ചയിലേക്ക് നയിച്ചു.. സങ്കീർണമായ ചില സ്നേഹബന്ധങ്ങളിലും സൗഹൃദങ്ങളിലും ചെന്നുപെടുകയുംചെയ്തു. ഒന്നിനൊന്ന് മെച്ചപ്പെട്ട അദ്ദേഹത്തി​​​ന്റെ നോവലുകൾ റഷ്യയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഏറെ ഭാഷകളിലേക്ക് വിവർത്തനങ്ങൾ വന്നതോടെ അദ്ദേഹം വിശ്വവിഖ്യാതനായി മാറി, ഐൻസ്​റ്റൈൻ, നീത് ഷേ, ഹെർമൻ ഹെസ്സേ, നട്ട് ഹസൻ, ആന്ദ്രെ ജീഡ് , വിർജീനിയ വുൾഫ്... തുടങ്ങി പ്രസിദ്ധരായ എഴുത്തുകാർ ദസ്തയേവ്സ്കിയെ പ്രശംസകൊണ്ട് മൂടി.. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ തുടങ്ങി 15 നോവലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചെറുകഥ, നാടകം, വിവർത്തനം തുടങ്ങിയവ വേറെയും ഉണ്ട്...

Join WhatsApp News
LALU 2023-11-12 03:42:35
🌹🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക