Image

നൈന മണ്ണഞ്ചേരിയുടെ നർമ്മകഥകൾ പ്രകാശനം ചെയ്തു

Published on 12 November, 2023
നൈന മണ്ണഞ്ചേരിയുടെ നർമ്മകഥകൾ പ്രകാശനം ചെയ്തു

ഹാസ്യ - ബാല  സാഹിത്യ ലോകത്ത് നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഹാസ്യ ബാലസാഹിത്യകാരൻ നൈന മണ്ണഞ്ചേരിയൂടെ 
"നൈന മണ്ണഞ്ചേരിയുടെ നർമ്മകഥകൾ" എന്ന നർമ്മകഥാ സമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത   നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു.


എഴുത്തുകൂട്ടം ദി കമ്മ്യൂണൽ ഓഫ് ലെറ്റേഴ്സ് അഞ്ചാം വാർഷികത്തോട് അനു ബന്ധിച്ച് എറണാകുളം സഹോദര സൗധത്തിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ സിജിതാ അനിൽ അദ്ധ്യക്ഷത വഹിച്ചു.  സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ മുഖ്യപസംഗം നടത്തി. ഇടപ്പോൺ അജിത്കുമാർ , വടയാർ സുനിൽ, ജോൺ റിച്ചാർഡ് തുടങ്ങിയവർ സംസാരിച്ചു

 

നൈന മണ്ണഞ്ചേരിയുടെ നർമ്മകഥകൾ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക