കഴക്കൂട്ടം :ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കേരളത്തിലെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന നിർധനർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ രണ്ടു വീടുകളുടെ താക്കോൽ ദാനം നവംബർ 11, 12 തീയതികളിൽ ഫൊക്കാന പ്രസിഡൻ്റ് ഡോക്ടർ ബാബു സ്റ്റീഫൻ നിർവഹിച്ചു.
കഴക്കൂട്ടം അമ്പലത്തിൻകര സ്വദേശികളായ സഹോദരിമാർ അനീഷയ്ക്കും ബിനീഷയ്ക്കും നൽകിയ വീടിൻ്റെ താക്കോൽ നവംബർ 11 ശനിയാഴ്ചയും ഒരുവാതിൽകോട്ട സരോജിനി അമ്മക്ക് നവംബർ 12നും താക്കോൽ കൈമാറി.
ഫൊക്കാന നിർമിച്ചു നൽകുന്ന വീടുകളിൽ പണി നടന്നു വരുന്ന ബാക്കി നാല് വീടുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു.
അവയുടെ താക്കോൽദാനം 2024 ജനുവരിയിൽ നടത്താനാകുമെന്ന് താക്കോൽ കൈമാറ്റ ചടങ്ങ് ഉൽഘാടനം ചെയ്ത കഴക്കൂട്ടം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വീട് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്ന സി ലെനിൻ എസ് പി ദീപക്, കൗൺസിലർ ഗോപകുമാർ അജികുമാർ കല്ലറ, മധു രാജേഷ്, ഗോപി ശ്രീകുമാർ, എസ് പ്രശാന്ത്, ലെജീന്ദ്രൻ രണ്ട് ദിനങ്ങളിലായി നടന്ന പരിപാടികളിൽ സംസാരിച്ചു.