Image

ഡോ. പ്രിൻസ് നെച്ചിക്കാട്ട്   ഫോമ  ജോയിൻറ് സെക്രട്ടറിയായി  മത്സരിക്കുന്നു   

Published on 12 November, 2023
ഡോ. പ്രിൻസ് നെച്ചിക്കാട്ട്   ഫോമ  ജോയിൻറ് സെക്രട്ടറിയായി  മത്സരിക്കുന്നു   

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ  ഫോമയുടെ 2024-26 കാലയളവിലേയ്ക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കു കാലിഫോർണിയായിൽ നിന്നുള്ള  ഡോ. പ്രിൻസ് നെച്ചിക്കാട്ട്  മത്സരിയ്ക്കുന്നു. 13 അംഗസംഘടനകളും 97 പ്രിധിനിധികളുള്ള ഫോമയുടെ ഏറ്റവും  വലിയ റീജിയനായ   വെസ്റ്റേൺ റീജിയണിലെ നിലവിലെ ആർ.വി.പി  ആണ് ഡോ. പ്രിൻസ്. 

1990 ൽ അമേരിക്കയിൽ എത്തിയ നാൾ മുതൽ മലയാളികൾക്കിടയിൽ പൊതുപ്രവത്തന രംഗത്ത് നിറസാന്നിധ്യമായിരു ന്നു.  സിലിക്കൻ വാലിയിലുള്ള ഭവനരഹിതർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, വിവിധ ചാരിറ്റി സംഘടനകളുടെ സഹായത്തോടെ യുവാക്കൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പ്രാഥമിക വിദ്യാഭ്യാസം നൽകുക തുടങ്ങിയ  ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേയ്ക്കു തുടക്കം കുറിച്ചു.

കഴിഞ്ഞ മുപ്പതു വർഷമായി മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയായിൽ സജീവമായി പ്രവത്തിക്കുകയും ഇപ്പോൾ സംഘടനയുടെ സെക്രട്ടറി  ആയി ചുമതല വഹിക്കുകയും ചെയ്യുന്നു.   ഇക്കഴിഞ്ഞ മങ്കയുടെ വാശിയേറിയ ഇലക്ഷനിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും പ്രിൻസ് പിന്തുണച്ച പാനൽ മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും   ചെയ്തത്  ശ്രദ്ധേയമായി.

ഫോമയിൽ നാഷണൽ കമ്മറിയംഗം, ബൈലോ കമ്മിറ്റി  കോർഡിനേറ്റർ , 2018 ലെ ചിക്കാഗോ
കൺവൻഷൻ  ജനറൽ കൺവിനർ,  മങ്കയിൽ  ഡയറക്ടർ   ബോർഡംഗം, സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഫ്  സാൻ ഫ്രാൻസിസ്കോ  പാരിഷ് കൗൺസിൽ അംഗം, പാസ്റ്ററൽ  കൗൺസിൽ അംഗം, വാഷിംഗ്ടൺ ഡിസിയിൽ ബിസിനസ്സ് അഡ്വൈസറി കൗൺസിലിൽ കോ.  ചെയർമാൻ  എന്നീ 
ചുമതലകളിലൊക്കെ കരുത്തു തെളിയിച്ച പ്രിൻസ്  ജോയിന്റ് സെക്രട്ടറി ആയി എത്തിയാൽ അതു ഫോമയ്ക്കു ഒരു മുതൽ കൂട്ടായിരിയ്ക്കും.

വെസ്റ്റേൺ റീജിയണിൽ നിന്നുമുള്ള വിവിധ  സംഘടനാ ഭാരവാഹികൾ , റീജിയണൽ കമ്മറ്റി അംഗങ്ങൾ  എന്നിവരുമായി കൂടിയാലോചിച്ചു എടുത്ത തീരുമാനത്തിൽ വെസ്റ്റേൺ  റീജിയണിൽ നിന്നും ഒട്ടുമിക്കവരും പിന്തുണയറിയിച്ചിട്ടുണ്ട്.

പ്രിൻസിന്റെ നേതൃത്വം സംഘടനക്ക് മുതൽക്കൂട്ടായിരിക്കുമെന്ന്  പ്രസിഡന്റ് സ്ഥാനാർഥി തോമസ് ടി. ഉമ്മനും വ്യക്തമാക്കി. 

ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ  ഡോക്ടറേറ്റ് ഡിഗ്രി ഉള്ള പ്രിൻസ്‌,  പ്രിൻസ്‌ റിയാലിറ്റി & ഫിനാൻസ് ഇൻക്   പ്രസിഡന്റ് & സിഇഒ ആണ്.  

തികച്ചും ശാന്തസ്വഭാവക്കാരനായ പ്രിൻസ്  കോട്ടയം ജില്ലയിൽ നെടുംകുന്നം സ്വദേശിയാണ്.  
ഭാര്യ ആൻസി നെച്ചിക്കാട്ട് (പാലകൻ കുടുംബാംഗം, കടുത്തുരുത്തി). മക്കൾ പ്രിൻസിമോൾ (അറ്റോർണി അറ്റ് ലോ - കാലിഫോർണിയ), പ്രിയമോൾ എം.ഡി (റസിഡന്റ് ഡോക്ടർ- ലോസ് ഏഞ്ചലസ്)
ഏഞ്ചൽ മോൾ. (അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക