Image

കഥകൾ അവസാനിക്കാത്ത ഏതോ നാട്ടിലെ ചിലരെ തേടി യാത്ര പോകാം....(വായനാനുഭവം: വിനീത് വിശ്വദേവ്)

Published on 13 November, 2023
കഥകൾ അവസാനിക്കാത്ത ഏതോ നാട്ടിലെ ചിലരെ തേടി യാത്ര പോകാം....(വായനാനുഭവം: വിനീത് വിശ്വദേവ്)

"ചത്തവരുടെയും നാട് വിട്ടവരുടെയും മടങ്ങി വന്നവരുടെയും മാത്രം കഥകൾ. കഥകൾ തുടർന്നേക്കാം. അല്ലെങ്കിലും ഏതു നാടിലാണ് കഥകൾ അവസാനിച്ചിട്ടുള്ളത്."  ഇതൊരു പുസ്തകത്തിന്റെ അവസാന വരിയാണ് അതേ ഈ വരികൾ അന്യർത്ഥമാക്കുന്ന തരത്തിലാണ് അജിത്ത് വള്ളോലി " ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ "  10 കഥകൾ ചേർത്ത് കൂട്ടി എഴുതിയിരിക്കുന്നത്.

 ഗ്രാമാന്തരീക്ഷത്തിന്റെ കഥ പറയുമ്പോൾ നമുക്ക് സുപരിചിതം അപരിചിതമായ കഥാപാത്രങ്ങൾ കടന്നുവരുന്നത് സ്വാഭാവികമാണ്.  പരിചിതമായ കഥാപാത്രങ്ങൾ നമുക്ക് കൂടുതൽ ഇടപഴിക ആളുകളോടും  അപരിചിത കഥാപാത്രം അവരുടെ സ്വഭാവസവിശേഷത എന്തായിരിക്കും എന്ന് അറിയാനും ആകാംക്ഷ ജനിപ്പിക്കുന്നു. ഒരു പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിലാണ് കഥയുടെ ഭൂമിക വിന്യസിച്ചിരിക്കുന്നത്.

 ഓരോ കഥാപാത്രങ്ങൾ 10 കഥകളിലൂടെ കയറി ഇറങ്ങി പോകുമ്പോൾ  വായനക്കാരന് ചിലപ്പോൾ തോന്നിപോകാം ഇതിലെ ഇതിനെ നോവൽ എന്ന് വിളിക്കണോന്ന്?.   പക്ഷേ അജിത്ത് വള്ളോലി എന്ന എഴുത്തുകാരൻ  തന്റെ ഭൂമികയിലെ കഥാപാത്രങ്ങളെ പലരുടെ ജീവിത കഥകളിലൂടെ കടന്നു പോകുമ്പോൾ അവർക്ക്  വ്യക്തിപ്രഭാവത്തിന്റെ പ്രാധാന്യം പരിഗണന അർത്ഥം നൽകി പൂർണമായും കഥകളായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.  എന്നതുകൊണ്ട് തന്നെ വായനക്കാരന് ആസ്വാദനഭംഗി കൂട്ടാൻ ഇത് ഉപകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാം.

 ഒരു ഗ്രാമത്തിലൂടെ ബസ് യാത്ര നടത്തുമ്പോൾ ആ ഗ്രാമത്തിലെ കഥാപാത്രങ്ങൾ നമുക്കൊപ്പം  യാത്ര ചെയ്യുകയും ചെയ്യുന്നു.  ഒരറ്റം മുതൽ മറ്റേ ഏറ്റം എത്തും വരെ നമ്മളെ ഓരോരുത്തരെ പെടുത്താതെ  പല ബസ്റ്റാൻഡിൽ ഇറങ്ങി ബസ് മാറി കേറുന്ന പ്രതിവിധി ജനിപ്പിക്കാതെ തുടർ യാത്ര പോലെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

 ഹംസക്കോയയുടെ ശബ്ദം മുതൽ തുടങ്ങി ബസ് ഇറങ്ങി വന്നു നിൽക്കുന്ന സത്യഭാമ വരെ പാലക്കാടൻ ഗ്രാമത്തിന്റെ യവനികയിൽ  ഓരോ കഥാപാത്രങ്ങൾ തനതായ വേഷ പ്പകർച്ചകൾ നൽകി കടന്നു വരുന്നുണ്ട്. ഗ്രാമീണതയെ  ഊട്ടിയുറപ്പിക്കുന്ന എല്ലാ ചേരുവോളം കൂട്ടി കലർത്തി അളന്നു തൂക്കി വിളമ്പിയ കഥകളായി മാറ്റുന്നതിൽ അജിത്തിന്റെ ശ്രമങ്ങൾ വിജയകരമായി എന്ന് എന്നെപ്പോലെ ഓരോ വായനക്കാരനും അനുഭവിച്ച് അറിയാൻ കഴിയുന്നതാണ്.

 പാലക്കാട് ഗ്രാമങ്ങളിലേക്ക് യാത്ര പോകാൻ "പപ്പേട്ടന്റെ സൈക്കിൾ" ഞാൻ വാടകയ്ക്ക് എടുത്തു. യാത്ര തുടങ്ങും മുൻപ് ഒരു വലിയ പൂവാകയുടെ ചുവട്ടിലെ നാലുപ്പീടികയുടെ മുന്നിലിരുന്ന് പപ്പന്റെ വിശേഷങ്ങൾ കേട്ടു. അതുവഴി അംബാസഡർ കാർ ഓടിച്ചു വന്ന സേതുവിനെയും പരിചയപ്പെട്ടു. ഒറ്റാം തടിയനായിരുന്ന പത്മനാഭൻ എന്ന പപ്പൻ സത്യഭാമയെ കല്യാണം ചെയ്ത് താമസിക്കുകയായിരുന്നു എന്ന വിശേഷം എല്ലാം കേട്ടറിഞ്ഞതിനുശേഷം മുനിയതൊടിയിലെ ദൈവത്തെ കാണാൻ യാത്ര തുടർന്നു.

മുനിതൊടിയിൽ വെച്ച് കാളിമുത്തിയെയും അവരുടെമകളായ കാർത്തു ജനനം മുതൽ ദീനമുള്ള കുട്ടിയാണെന്ന കാര്യം മനസൊന്നുലച്ചു. കൃഷ്ണൻകുട്ടിയെന്ന കിട്ടപ്പൻ പൂശാരിയപ്പനായ വിശേഷവും അവിടെയുള്ള നാട്ടുകാർ പറഞ്ഞറിഞ്ഞു. അവിടെനിന്നും പിന്നീട് പോയത് റിട്ടയേർഡ് ഗുണ്ടയെ കാണാനായിരുന്നു. മാമച്ചനെക്കുറിച്ചു ആ നാട്ടുകാർക്ക് അറിയാവുന്നതു കോട്ടയത്ത് നിന്നും കുടിയേറിപ്പാർത്ത പഴയ ഒരു കിണറുപണിക്കാരൻ എന്ന് മാത്രമായിരുന്നു. ഇപ്പോൾ ഒരു കാലില്ലാതെ യൂ പി സ്കൂളിന് മുന്നിൽ കച്ചവടം നടത്തുന്നു. പക്ഷേ അവറാന്റെ മകൻ സാജൻ മാമച്ചന്റെ കാണാൻ വന്നതോടുകൂടി മാമച്ചന്റെ ജീവചരിത്രം മുഴുവൻ ഞാൻ മനസിലാക്കിയിരുന്നു.

എന്റെ തുടർ യാത്രയിൽ പൂച്ചക്കണ്ണൻ സേതു  ഓരോ വഴിവക്കിൽവെച്ചും ഞാൻ കണ്ടിരുന്നു. പിന്നീട് ഞാൻ പാമ്പിച്ചയെ കണ്ടുമുട്ട. അവളുടെ ജീവിതം അറിയുന്നതിനു മുന്നേ ബ്രോക്കർ കണ്ണനെയും ജോത്സ്യം ദാമോദര പണിക്കരെയും കോക്കാളി കാവിൽ വച്ച് പരിചയപ്പെട്ടു. അങ്ങനെ സൈക്കിൾ ചവിട്ടി മുന്നോട്ടു പോകുമ്പോൾ കുമാരി പാമ്പിച്ചിയായ കഥ വിശദമായി അറിഞ്ഞു. അപ്പോഴേക്കും പണിക്കരുടെ മകൻ സുബ്രഹ്മണ്യന്റെ കഥയും നാട്ടിൽ പരന്നിരുന്നു.

അജിത്ത് വള്ളോലി

കാർ ഒരു ഓരം ചേർന്ന് നിർത്തിയിരിക്കുന്നത് കണ്ട് ഞാൻ അവിടെ ആരാണ് നിൽക്കുന്നത് എന്നു നോക്കി. സേതുവും മാമ്മച്ചനും സംസാരിച്ചു നിൽക്കുകയായിരുന്നു. കുറച്ചുനേരം മാമച്ചന്റെയും സേതുവിന്റെയും കൂടെ പേർഷ്യക്കാരൻ രവിയുടെ കഥ കേട്ടിരുന്നു. പിന്നീട് മുന്നോട്ട് മൺപാതയുടെ ഇറക്കത്തിന് ഇരുപുറവും വിശാലമായ നെൽപ്പാടമായിരുന്നു. അതിലൂടെ സൈക്കിൾ ചവിട്ടി ഞാൻ "പങ്കി പുരാണം" കേൾക്കാൻ പോയി. കളത്തിൽ വീട്ടിലെ ജോലിക്കു പോയ പങ്കിയുടെയും അവളെ ആശ്രയിച്ച് കഴിയുന്ന വള്ളിയമ്മയും കള്ളുകുടിയൻ ഭർത്താവ് വാസുവും അടങ്ങുന്ന കുടുംബ വിശേഷങ്ങൾ നിരത്തിയതോടെ ഞാനാ ഗ്രാമത്തിന്റെ പകുതി താണ്ടിയിരുന്നു. 

ഗ്രാമത്തിന്റെ മധ്യഭാഗത്ത് കുടികൊള്ളുന്ന കോക്കാളി കാവിലെ വേല ഞാൻ കണ്ടു. അവിടെയും പൂച്ചക്കണ്ണൻ സേതു  ഉണ്ടായിരുന്നു. പിന്നീട് സേതുവിൽ നിന്നും തുരങ്കത്തിലൂടെ ഉസ്മാൻ നടന്നു പോയതും അവിടെ കണ്ട കാഴ്ചകളും ധനികനായ ചരിത്രവും എല്ലാ വിവരിച്ചു പറഞ്ഞു തന്നിരുന്നു. തുടർന്ന് പൂജാരിഅപ്പന്റെ ഹോമസമിത്തുകളും ഹോമ പുരയും കാളി തന്ത്രം നടന്നതും  പിന്നീട് അവിടെ നാട്ടുകാർ കൂടി കുട്ടിയപ്പനെ ഭ്രാന്തൻ എന്ന് വിളിച്ചു പരിഹസിക്കുന്നത് ഞാൻ കണ്ടു നിന്നു.

സേതുവിന്റെ 65 മോഡൽ അംബാസഡർ മാർക്ക്‌ 2 കാറിന്റെ യാത്രാ വഴികളും കൂട്ടിച്ചേർത്ത്  സേതുവിൽ നിന്നും കേൾക്കാനിടയായപ്പോൾ ആ ഗ്രാമം ഞാൻ വലം വച്ച് കഴിഞ്ഞ് തിരിച്ച് സൈക്കിൾ കൊടുക്കാനായി കടക്കു മുന്നിൽ എത്തിയതും അവിടെ പപ്പേട്ടന്റെ ഭാര്യ സത്യഭാമ രാവിലത്തെ ബസ്സിന് വന്നിറങ്ങുന്നത് ഞാനും ആ ഗ്രാമവും സാക്ഷ്യം വഹിച്ചു. ഏതാണ്ട് 4 മണിക്കൂർ യാത്ര കൊണ്ട് പാലക്കാടൻ ഗ്രാമം അനുഭവമാക്കിയ എഴുത്തുകാരൻ അജിത്ത്  വെല്ലോലിക്ക് ആശംസകൾ. ഇനിയും പുതു കഥകൾ പിറവിയെടുക്കട്ടെ..

പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത്  കൈരളി ബുക്‌സാണ്.

Join WhatsApp News
Ajith 2023-11-13 13:49:26
ഒത്തിരി സന്തോഷം.. പ്രിയപെട്ട മനുഷ്യ❤️❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക