ഇന്നലെ നല്ലോരാനയെ കണ്ടു
കുഞ്ഞിച്ചെറിയൊരു കുഞ്ഞാന
കാലുകൾ നീട്ടീ, കൊമ്പു കുലുക്കി
കുറിയൊരു വയറൻ കുഞ്ഞാന!
ഇത്തിരി നേരം ചുറ്റും നോക്കി
ഝടുതിൽ കുഴിയിലൊളിച്ചല്ലോ
കണ്ടു നിന്നെൽ അമ്മ പറഞ്ഞു,
ഇതാണു കുഞ്ഞേ കുഴിയാന
ഇന്നതു കുഴിയിൽ ഒളിച്ചാലും
നാളെ ചിറകു വിടർത്തീടും!
ബേപ്പൂർ സുൽത്താൻ, കഥയിൽ
ചൊല്ലിയ പാവം നമ്മുടെ കുഴിയാന!