Image

മീരയെപ്പോലെ (രുക്മിണീ നായർ)

Published on 14 November, 2023
മീരയെപ്പോലെ (രുക്മിണീ നായർ)

അലസം ഗമിക്കയായിരുന്നു ചൂടൊട്ടുമില്ലാത്ത നല്ല സൂര്യൻ 
   തേടിയൊഴുകുകയായിരുന്നു 
ഞാനും യമുനയും നിന്നെനോക്കി .
   ദൂരെദൂരെപ്പോയ് മറഞ്ഞു സൂര്യൻ 
ചന്ദ്രനൊളിച്ചോളിച്ചിങ്ങുവന്നു 
    ഞാനിനികൂടെയില്ലെന്നു ചൊല്ലി 
പ്പൊട്ടിച്ചിരിച്ചു യമുന വേഗം 
   
     ദാഹിച്ചു നിൽക്കുകയാണിവിടെ ഞാനുമീകാറ്റും മഴയുമിപ്പോൾ 
    ഒറ്റയ്ക്ക് വയ്യ ചിലങ്കകെട്ടി 
ആടാൻ മടിയാണെനിക്ക് കണ്ണാ 
    വന്നൂകരംപിടിച്ചെന്റെ കണ്ണിൽ 
നോക്കിച്ചിരിച്ചു മധുരമായി 
     ഓടക്കുഴലിലൂടൊന്നു വേഗം 
നന്നായ്‌ ശ്രുതിമീട്ടിയെന്നെ 
നിന്റെ  മാറോടുചേർത്തൊന്നു പുൽകിയാൽ ഞാൻ
രാധയെപ്പോലീ ചിലങ്കകെട്ടി 
ആടും കൊതിയോടെ നിന്റെ കൂടെ 
പാടും കൊതിയോടെ നിന്റെ കൂടെ 
മീരയെപ്പോലെ മധുരമായി. 
     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക