Image

തിരുവായ്ക്ക് എതിര്‍വായ് (രാജു മൈലപ്ര)

Published on 14 November, 2023
തിരുവായ്ക്ക് എതിര്‍വായ് (രാജു മൈലപ്ര)

1). സുനില്‍ ട്രൈസ്റ്റാര്‍ ഇന്ത്യാ പ്രസ്‌ക്ലബ് പ്രസിഡന്റ് സ്ഥാനമേറ്റു (വാര്‍ത്ത)
* ഇനി മുതല്‍ സുനില്‍ ഫൈവ് സ്റ്റാര്‍

2). സകല വിശുദ്ധന്മാരുടേയും തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികള്‍ വിശുദ്ധന്മാരുടെ വേഷമണിഞ്ഞ് നടത്തിയ പരേഡ് ശ്രദ്ധേയമായി (വാര്‍ത്ത)
* ഒരുകണക്കില്‍ ഇതെല്ലാം ഒരു വേഷംകെട്ടലല്ലേ!

3). തൃശൂര്‍ മാത്രം പോരാ, അഞ്ചു വര്‍ഷത്തേക്ക് കേരളവും തരണം: സുരേഷ് ഗോപി (വാര്‍ത്ത)
* വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

4). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന ഹര്‍ജി ലോകായുക്ത തള്ളി (വാര്‍ത്ത)
* അല്ലെങ്കില്‍ തള്ളു കിട്ടുമെന്ന് ലോകായുക്തയ്ക്ക് അറിയാം. 

5). അതിഥി സത്കാരത്തിനായി ഗവര്‍ണര്‍ മൂന്നുകോടി രൂപാ കൂടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു (വാര്‍ത്ത)
* തള്ളു കണ്ടപ്പോള്‍ വിചാരിച്ചു ചെലവ് ചുരുക്കലില്‍ ഒന്നാമനാണ് ഗവര്‍ണറെന്ന്- അപ്പന് അടുക്കളയിലാകാമെന്നയിരിക്കും.

6). അപ്പോള്‍ വിഷയം ചാണ്ടി ഉമ്മനാണ്. അപ്പനെ കോപ്പിയടിക്കുന്ന മകനയല്ല കേരളത്തിനു വേണ്ടത്: കോരസണ്‍ (വാര്‍ത്ത)
* അനില്‍ ആന്റണിയെ കണ്ടു പഠിക്കണം

7). പത്തോ പതിനഞ്ചോ വര്‍ഷത്തികം മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ജീവിക്കാനാകുന്ന കാലം വരുമെന്ന് അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസ് (വാര്‍ത്ത)
* മലയാളി യുവാക്കള്‍ക്ക് ചേക്കേറാന്‍ ഒരിടംകൂടി. 

8). ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസും പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ന്യൂയോര്‍ക്കില്‍ ഒരു മിനി തൃശൂര്‍ പൂരത്തിനുള്ള സാധ്യത തെളിയുന്നു (വാര്‍ത്ത)
* നല്ല കാര്യം. എഴുന്നള്ളത്തിനുള്ള 'ആനകള്‍' ഇവിടെയുണ്ട്. 

9). അഭിനയ പ്രതിഭ സണ്ണി കല്ലൂപ്പാറ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു (വാര്‍ത്ത)
* ഫോമയില്‍ പ്രവര്‍ത്തിക്കാന്‍ അഭിനയം ഒരു അഡീഷണല്‍ ക്വാളിഫിക്കേഷനാണ്.

10). ഗണേഷ് കുമാര്‍ ഉടന്‍ മന്ത്രിയാകും (വാര്‍ത്ത)
* ഉദ്ദിഷ്ട കാര്യത്തിന് ഉപകാരമസ്മരണ. 

Join WhatsApp News
Mathew V. Zacharia, New yorker 2023-11-14 14:03:55
Keep it up.mathew V. Zacharia, New yorker
കോരസൺ 2023-11-14 15:09:02
വളരെ നല്ല പംക്തി, ഇത് നമ്മുടെ വിരസത ഒഴിവാക്കാൻ ഉത്തമം, മൈലപ്രജി കീ .. കോരസൺ
Thomas J. 2023-11-14 15:23:24
കുറിക്കുകൊള്ളുന്ന രസകരമായ കമന്റുകൾ. Enjoyed the counters.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക