Image

ഹഹഹ! (കവിത:വേണുനമ്പ്യാർ)

Published on 15 November, 2023
ഹഹഹ! (കവിത:വേണുനമ്പ്യാർ)

1

ഹമാസ്
ഹിസ്ബുള്ള
ഹൂതി

എല്ലാറ്റിലും ഹ 

ഹ പന പോലെ
തഴച്ചു വളരുമൊ

ഭ്രമിയിൽ പിന്നെ ഹായ് പറയാൻ  
മനുഷ്യരുണ്ടാകുമൊ


2

 
വെഞ്ചാമരത്താടി
അവധൂതന്റെ
അരയോളമെത്തിയപ്പോൾ
ശിഷ്യനൊരു ശങ്ക!

ഗുരോ,ഇത്രത്തോളം വേണൊ?

വേണം; വെറുതെയങ്ങട് നീട്ട്ണതല്ലല്ലോ

മന്ദഹാസത്തോടെ അവധൂതൻ കൂട്ടി ച്ചേർത്തു:

നാനാ മതസ്ഥരായ അതിഥികളുടെ കാലിലെ പൊടി തട്ടിക്കളയാൻ ഈ താടി നല്ലതാടോ!

3

പടയക്കു മുന്നെ വിജയ-
ശ്രീലാളിതനാകും വിവേകി;
ഒളിച്ചാവേറൊ പടയ്ക്കിറങ്ങും
മണ്ണിൽ ജയിച്ചമരാനായി!

4

ഇല നക്കാം
ചിറി നക്കാം
പട്ടിയെ നക്കാം

ഭീകരവാദിയുടെ
ചെരിപ്പ് നക്കരുത് ആരും!

5

രക്തബീജാസുരന്റെ
രക്തം ഭൂമിയിൽ വീഴരുത്
അസുരജന്മത്തിന്നറുതി വരുത്താൻ
രക്തം അസുരധമനികളിൽത്തന്നെ വാട്ടിക്കുറുക്കുക!

ഹ ഹ ഹ! രക്തബീജാസുരന്റെ
അട്ടഹാസങ്ങൾക്കിടയിൽ
അവധൂതന്റെ മന്ദഹാസം
മങ്ങിപ്പോകുമൊ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക