Image

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് യാത്ര അയപ്പ് നല്‍കി

Published on 15 November, 2023
മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് യാത്ര അയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: മൂന്നു പതിറ്റാണ്ട് കുവൈറ്റ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങുന്ന മാവേലിക്കര അസോസിയേഷന്റെ ആദ്യകാല അംഗവും,മാവേലിക്കര പുതിയകാവ് സ്വദേശി ശ്രീ ജോസ് വര്‍ഗ്ഗീസിന് മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് യാത്ര അയപ്പ് നല്‍കി. അസോസിയേഷന്‍ രക്ഷാധികാരി ബിനോയ് ചന്ദ്രന്‍ ഉപഹാരം നല്‍കി ആദരിക്കുകയും സ്വദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷ വെക്കുകയും അതിന് എല്ലാ സഹായങ്ങളും മാവേലിക്കര അസോസിയേഷനില്‍ നിന്ന് ഉണ്ടാകും എന്നും ആശംസ സന്ദേശത്തില്‍ അറിയിച്ചു.
.
പ്രസിഡന്റ് മനോജ് പരിമണം, ഉപദേശക സമതി അംഗങ്ങളായ ശ്രീ ഏ. ഐ കുര്യന്‍, ശ്രീ നൈനാന്‍ ജോണ്‍, എക്‌സികുട്ടിവ് കമ്മറ്റി അംഗങ്ങളായ ശ്രീ മാത്യു ചെന്നിത്തല, ശ്രീ അനില്‍ വള്ളികുന്നം തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

പ്രവാസികള്‍ ആയിരിക്കുമ്പോള്‍ ഓരോ വ്യക്തിയും  അവരാല്‍ കഴിവതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിരിക്കേണ്ട ആവശ്യകതയുടെ പ്രാധാന്യത്തെ കുറിച്ചും ജോസ് വര്‍ഗ്ഗീസ് മറുപടി പ്രസംഗത്തില്‍ പറയുകയുകയും നല്‍കിയ ആദരവിന് നന്ദി അറിയിക്കുകയും ചെയ്തു.
********************************************************************************
ചിത്രം :കുവൈറ്റ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങുന്ന മാവേലിക്കര അസോസിയേഷന്റെ ആദ്യകാല അംഗം ജോസ് വര്‍ഗ്ഗീസിന് അസോസിയേഷന്‍ രക്ഷാധികാരി ബിനോയ് ചന്ദ്രന്‍ മെമന്റോ നല്‍കി ആദരിക്കുന്നു . സമീപം പ്രസിഡന്റ് മനോജ് പരിമണം, ഉപദേശക സമിതി അംഗങ്ങളായ ശ്രീ ഏ. ഐ കുര്യന്‍, ശ്രീ നൈനാന്‍ ജോണ്‍, എക്‌സികുട്ടിവ് കമ്മറ്റി അംഗങ്ങളായ ശ്രീ മാത്യു ചെന്നിത്തല, ശ്രീ അനില്‍ വള്ളികുന്നം 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക