Image

എന്റെതായ കുസൃതി പെണ്ണ് ... (രേഷ്മ ലെച്ചൂസ്)

Published on 16 November, 2023
എന്റെതായ കുസൃതി പെണ്ണ് ... (രേഷ്മ ലെച്ചൂസ്)

എന്റെതായ കുസൃതി പെണ്ണ് എന്റെത് മാത്രം കെട്ടിയോള്.

പ്രിയപ്പെട്ടവൾ  എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കഥ പറയാം..

അതിന് മുൻപ് ഞാൻ ആയിരുന്നു എന്നു അറിയണം.

ലോക തെമ്മാടി എന്നായിരുന്നു നാട്ടിലും വീട്ടിലും അറിയപ്പെട്ടത്. എന്റെ പേര് വിമേഷ് 'വിനു' എന്നാണ് അമ്മ വിളിക്കുന്നത്. അമ്മയ്ക്ക് എന്നെ വല്യ ഇഷ്ടം ആയിരുന്നു. ഞാൻ നന്നാവാൻ കൊറേ വഴിപ്പാടുകൾ ചെയ്തു. എവിടെ നന്നാവാൻ
"എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല "  എന്നാ മട്ടിലാണ് നടന്നു കൊണ്ടിരുന്നത്..

ഞാൻ തെമ്മാടി ആയിരുന്നെങ്കിലും  ബസ് സ്റ്റോപ്പിന്റെ കുറച്ചു മാറി നിൽക്കും. എന്തിനാണെന്ന് അല്ലെ.
ഞാൻ സ്നേഹിക്കുന്ന പെണ്ണ് ബസ് കയറാൻ വരുന്നത് ഇവിടെയാണ്‌. അവളുടെ ആ കണ്ണുകൾ  എന്നെ വല്ലാതെ ആകർഷിച്ചു. തെമ്മാടി ആയ എന്നെ അവൾ മൈന്റ് ചെയ്യുമോ,??
എന്നാലും മനസ്സിൽ വിചാരിച്ചു ഇവളെ കൊണ്ടേ പോകു എന്നു.

ദിവസങ്ങൾ ഇല കൊഴിയും പോലെ പോയികൊണ്ടിരുന്നു.
കാമുകന്റെ രോദനം ആരോട് പറയാനാ.
രാമാ നാരായണ എന്നാ മട്ടിൽ നടന്നു
എന്നാലും അവളെ വിടാൻ എനിക്ക് ഭാവം ഇല്ലായിരുന്നു.
അവളെ നോക്കും അവൾ ഒരു ലോഡ് പുച്ഛം വാരി വിതറും.
അങ്ങനെ വിടാൻ ഭാവം ഇല്ലായിരുന്നു.
ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു. അങ്ങനെയിരിക്കെ കാരണം ഉണ്ടാക്കി അവളോട് വഴക്ക് ഉണ്ടാക്കി കാരണം എന്താണെന്ന് ചോദിച്ചാൽ അറിയില്ല ..
ഒരു രസം അവളുടെ സ്വരം കേൾക്കാൻ  വേണ്ടി മാത്രം അലമ്പ് ഉണ്ടാക്കിയത് തന്നെ..
അങ്ങനെയിരിക്കെ,
അന്ന് നല്ലൊരു മഴയായിരുന്നു.
ഞാൻ  മഴ നനഞ്ഞു ബസ് സ്റ്റോപ്പിൽ കുറച്ചു മാറി നിന്നു. അവളെ കാണുന്നില്ല. കൊറേ നോക്കി അവൾ  എന്താവോ  വരാത്തത്
അവൾക്ക് എന്തെങ്കിലും പറ്റി കാണുമോ?? തെമ്മാടി ആണെങ്കിലും  എന്റെ പെണ്ണിന്  വല്ലതും  പറ്റിയാൽ  ദൈവമേ ..
അങ്ങനെ മനസ്സിൽ  വിചാരിച്ചു  ഇരിക്കുമ്പോഴാണ്.
ഒരു കാർ ചീറി പാഞ്ഞു വന്നു കടന്നു പോകുന്നത് കണ്ടത്.
പെട്ടെന്ന് ആ മഴ വെള്ളത്തിൽ ചോര പടർന്നു  ഒഴുകുന്നു.
ചോര  പുഴ  എന്നു പറയാം.
ഞാൻ ഓടി ചെന്നു
ചെന്നു നോക്കുമ്പോൾ ഞാൻ  സ്നേഹിച്ച പെണ്ണ് ബോധം ഇല്ലാതെ ചോര  വാർന്ന് കിടക്കുന്നു.

കണ്ടിട്ട് എന്റെ നെഞ്ച് തളർന്നു ..
ആ മഴയത്തു  അവളെ  വാരി എടുത്തു  ആശുപത്രിയിൽ എത്തിച്ചു.
ജീവൻ  രക്ഷിക്കാൻ പകുതി ചാൻസ്  ഉള്ളു എന്നു പറഞ്ഞു . എന്റെ ജീവന്റെ പാതി.

ഓപ്പറേഷൻ ചെയ്തിയിട്ടും  മാറ്റം ഉണ്ടായിരുന്നില്ല. അവൾക്ക് വേണ്ടി അവളുടെ ജീവന്  വേണ്ടി രാവോളം കാത്തിരുന്നു.  തെമ്മാടിയായ ഞാൻ  അവൾക്കായി പലതും  വേണ്ട എന്നു വച്ചു.
അവളെ കുറിച്ചു അറിഞ്ഞപ്പോൾ എന്റെ മനസ്സ് പിടഞ്ഞു. അച്ഛൻ മരിച്ചു പോയിട്ട് അമ്മ രണ്ടാമതും  വിവാഹം ചെയ്തു.  അയാൾ ആള് ശരി അല്ല പേടിച്ചാണ് കഴിഞ്ഞത്. പാവം ഉറക്കം  പോലും കിട്ടിയിരുന്നില്ല. അവളുടെ  ചിരിക്ക് ഉള്ളിൽ ഇത്രയധികം വേദന ഉണ്ടായിരുന്നോ??

അവൾ കണ്ണ് തുറക്കാൻ  ഞാൻ കാത്തിരുന്നു കുഞ്ഞിനെ പോലെ നോക്കി ഞാൻ. മാസം കടന്നു പോയി കൊണ്ടിരുന്നു. ഒരു ദിവസം  കൈകൾ ചലിച്ചു തുടങ്ങിയിരുന്നു.  അവൾ  എന്റെ കൈകളിൽ  പിടിച്ചു. അത് കണ്ടപ്പോൾ മനസ്  നിറഞ്ഞ്‌ അമ്മയുടെ അനുഗ്രഹത്തോടെ അവളുടെ കഴുത്തിൽ താലി കെട്ടി. പതുക്കെ  അവൾക്ക് സ്നേഹം കൊടുത്തു കുസൃതി പെണ്ണായി മാറ്റി എടുത്തു.

അവളുടെ ചിരി കളിയും  വീട്ടിൽ നിറഞ്ഞിരിക്കുന്നു. തെമ്മാടിയായ ഞാനും മാറിയത് അവൾ ആയത് കൊണ്ടായിരുന്നു. .

എന്റേതായ  കുസൃതി പെണ്ണ് ദേവു. നീയാണ് എന്റെ ഉയിർ ജീവൻ .

ആ  ജീവനിൽ പുതു  ജീവൻ  വയറ്റിൽ  ഉദയം  ചെയ്തിരിക്കുന്നു. ഞങ്ങളുടെ   ചെറിയ ലോകത്തെ വല്യ ലോകം ആക്കി മാറ്റാൻ..

എന്റെയും പെണ്ണിന്റെയും കഥ തുടർന്നു കൊണ്ടിരിക്കും.

© രേഷ്മ ലെച്ചൂസ് 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക