Image

വിവേക് രാമസ്വാമി പ്രചരണകേന്ദ്രം അയോവയിലേയ്ക്ക് മാറ്റി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 November, 2023
വിവേക് രാമസ്വാമി പ്രചരണകേന്ദ്രം അയോവയിലേയ്ക്ക് മാറ്റി (ഏബ്രഹാം തോമസ്)

ഡിമോയിന്‍, അയോവ: പ്രസിഡന്റ് പദത്തിലേയ്ക്ക് മത്സരിക്കുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റിന് വേണ്ടി ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മിക്കവാറും എല്ലാവരും തങ്ങളുടെ പ്രചരണകേന്ദ്രം അയോവയിലേയ്ക്ക് മാറ്റി. കേരളവംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയും ഡിമോയിനില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് പ്രചരണകേന്ദ്രം അങ്ങോട്ടു മാറ്റി.

കഴിഞ്ഞ റിപ്പബ്ലിക്കന്‍ പ്രത്യാശികളുടെ ഡിബേറ്റിലെ രാമസ്വാമിയുടെ പ്രകടനം ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. മറ്റൊരു സ്ഥാനാര്‍ത്ഥി മുന്‍ യു.എന്‍. അംബാസിഡര്‍ നിക്കി ഹേലിയുടെ മകളുടെ ടിക് ടോക് ഉപയോഗ പരാമര്‍ശവും ഉക്രെന്‍ നേതാവ് സെലന്‍സ്‌കി നാസിയാണെന്ന വിശേഷണവും വലിയ പാളിച്ചകളായി മാറി.
അഭ്യുദയകാംക്ഷികളായ ചിലര്‍ പോലും രാമസ്വാമി പ്രചരണം നിറുത്തിവച്ച് ട്രമ്പിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടു. ഹേലിയും രാമസ്വാമി പിന്മാറണം എന്നാവശ്യപ്പെട്ടു, എന്നാല്‍ താന്‍ പ്രചരണവുമായി മുന്നോട്ടു പോകുമെന്നും ഹേലി ആരംഭം മുതല്‍ പിന്മാറണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നും രാമസ്വാമി പറഞ്ഞു. രാമസ്വാമിയുടെ സാമ്പത്തികനിലയും മോശമാവുകയാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഒന്നാമത്തെ ഡിബേറ്റ് ദിനങ്ങളില്‍ രാമസ്വാമി ഒരു ബില്യണയര്‍ ആയിരുന്നു. അയാള്‍ സ്ഥാപിച്ച റിയോ വാറന്റ് സയന്‍സസ് എന്ന കമ്പനിയുടെ ഷെയര്‍ വില മുകളിലേയ്ക്ക് കുതിക്കുകയായിരുന്നു. ഈ മസമയത്ത്  ഹോബ്‌സ് മാസികയുമായുള്ള അഭിമുഖത്തില്‍ രാമസ്വാമി വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് കഥ പതുക്കെ മാറുകയാണോ നിരൂപകര്‍ സംശയിക്കുന്നു. അഭിപ്രായ സര്‍വേകളില്‍ 5% താഴെ പിന്തുണയുമായി മുന്‍ പ്രസിഡന്റ് ട്രമ്പിനും ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസിനും ഹേലിക്കും മുന്‍ ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ്‌ക്രിസ്റ്റിക്കും പിന്നിലാണ് രാമസ്വാമി. ഓഗസ്റ്റില്‍ 12% വരെ പിന്തുണ ഉണ്ടായിരുന്നു.

സെപ്തംബറില്‍ രാമസ്വാമിയുടെ ആസ്തി 1.1 ബില്യണ്‍ ഡോളറായിരുന്നു എന്നും ഇപ്പോള്‍ 880 മില്യന്‍ ഡോളറാണെന്നും വ്യവസായ ആനലിസ്റ്റുകള്‍ പറയുന്നു. കുറവു വന്നത് റിയോവാന്റ് ഓഹരികളുടെ മൂല്യത്തിലെ ഇടിവ് മൂലമാണ്. ഡ്രഗ് ഡെവലപ്‌മെന്റ് കമ്പനിയായ റിയോ വാന്റിന്റെ ഓഹരികള് സെപ്തംബര്‍ 27ന് ശേഷം മൂല്യത്തില്‍ 31% താഴ്ന്നു. സ്റ്റോക്കുകള്‍ അണ്ടര്‍ പെര്‍ഫോം ചെയ്തു. ഒരു സബ്‌സിഡിയറി കമ്പനി ആയ ടെലവാന്റിന്റെ 75% ഓഹരികള്‍ മൂന്നാഴ്ച മുമ്പ് റിയോവാന്റ് വിറ്റു. ടെലവാന്റിന്റെ മരുന്ന് ഇന്‍ ഫ്‌ളേമേറ്ററി ബവല്‍ മൂവ്‌മെന്റ് നിയന്ത്രിക്കുവാനുള്ളതാണ്. ദീര്‍ഘനാള്‍ വ്യവസായത്തിലൂടെ ടെലവാന്റ് വലിയ ലാഭം നേടും എന്ന് കരുതിയിരുന്ന നിക്ഷേപകര്‍ക്ക് ഈ വില കടുത്ത നിരാശ നല്‍കി. എന്നാല്‍ റിയോ വാന്റിന് വ്യവസായ രംഗത്ത് വിലയ സല്‍പേര് ഉണ്ടെന്നും ഈ ഷെയറുകള്‍ തിരികെ വാങ്ങി കൂടുതല്‍ ലാഭം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ കരുതുന്നു.

2023 ല്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ രാമസ്വാമിയ്ക്ക് 200 മില്യന്‍ ഡോളര്‍ നഷ്ടമായിട്ടുണ്ടാവുമെന്ന് കരുതുന്നു. എങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രമ്പ് (2.6 ബില്യണ്‍ ഡോളര്‍) കഴിഞ്ഞാല്‍ സമ്പന്നന്‍ രാമസ്വാമിയാണ്. ക്രിസ്റ്റി-15 മില്യന്‍ ഡോളര്‍, ഹേലി -8 മില്യന്‍ ഡോളര്‍, ഡിസാന്റിസ്- 1.5 മില്യന്‍ ഡോളര്‍, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണ്ണര്‍ ഡഗ്ബര്‍ഗം- 100 മില്യന്‍ ഡോളര്‍(മത്സരരംഗത്ത് സജീവമായാല്‍) എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ത്ഥികളുടെ ആസ്തി വിവരങ്ങള്‍.

ട്രമ്പിനെ പോലെയല്ല രാമസ്വാമി. പ്രചരണത്തിന് സ്വന്തം പണം ഉപയോഗിക്കുന്നു. ഇതിനകം 16 മില്യന്‍ ഡോളര്‍ സ്വന്തം പ്രചരണത്തിന് നല്‍കിക്കഴിഞ്ഞു. മൂന്ന് പ്രചരണലോണുകളിലൂടെ 15.25 മില്യന്‍ ഡോളര്‍ കണ്ടെത്തി. ഈ കടം സ്വയം ഏറ്റെടുക്കുകയോ എഴുതിത്തള്ളുകയോ ആവാം. ഇതിന് രാമസ്വാമിയുടെ സാമ്പത്തിക നിലയെ ബാധിക്കാനാവില്ല- വീണ്ടും ബില്യണയര്‍ പട്ടികയില്‍ തിരികെ എത്താന്‍ കഴിയും. റിയോവാന്റ് സ്‌റ്റോക്കുകള്‍ക്ക് ഓരോ ഷെയറിനും ഡോളര്‍ 16.44 മൂല്യമുണ്ടെന്ന് ആനലിസ്റ്റുകള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക