Image

കേരളത്തിലെ ഇടതുപക്ഷവും ഇസ്‌ലാമിക തീവ്രവാദവും (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 17 November, 2023
കേരളത്തിലെ ഇടതുപക്ഷവും  ഇസ്‌ലാമിക തീവ്രവാദവും   (വെള്ളാശേരി ജോസഫ്)

"അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയോരേ
നിങ്ങടെ കൊമ്പൻ തലപ്പാവ് തട്ടിയെറിയുന്ന ചെമ്പൻപുലരി കണ്ടോ"  
- ഇങ്ങനെ ചോദിച്ചാണ് വി.സാംബശിവൻ 'അയിഷ' എന്ന കഥാപ്രസംഗം അവസാനിപ്പിക്കുന്നത്. ഈ വിപ്ലവ ഗാനത്തിലൂടെ ലക്ഷകണക്കിന് മലയാളികളുടെ മനം കവരാൻ 1980-കളിൽ വി.സാംബശിവന് സാധിച്ചു. വയലാർ രാമവർമ എഴുതിയ 'അയിഷ' എന്ന കവിത വി.സാംബശിവൻറ്റെ കഥാപ്രസംഗത്തിലൂടെ അറിയപ്പെട്ടപ്പോൾ, വിമോചനത്തിൻറ്റെ സന്ദേശമാണ് പ്രചരിച്ചത്.

പക്ഷെ യഥാർത്ഥത്തിൽ ഇടതുപക്ഷ സംസ്കാരം നിലനിന്നിരുന്ന 1980-കളിലെ കേരളത്തിൽ ആരും വിമർശന ബുദ്ധിയോടെ 'അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയത് ആരാണ്' എന്ന ചോദ്യം ഉന്നയിച്ചില്ല എന്നതാണ് വാസ്തവം. 12 വയസ് മാത്രം പ്രായമുണ്ടായിരുന്ന അയിഷയെ പുത്തൻപണക്കാരന് വിവാഹം ചെയ്തുകൊടുക്കുന്നത് സ്വന്തം ബാപ്പയായ അന്ദ്രുമാനാണ്. ഗർഭിണിയായ അയിഷയെ സംശയത്തിൻറ്റെ പേരിൽ ആ പുത്തൻപണക്കാരൻ മൊഴി ചൊല്ലിയപ്പോൾ 'അത് പാടില്ല' എന്ന് പറയാൻ ഒരു കമ്യൂണിറ്റി നേതാക്കളും ഉണ്ടായിരുന്നില്ല. പിന്നീട് തെരുവിൽ തള്ളപ്പെട്ട അയിഷ വേശ്യാവൃത്തിയിലേക്ക് തിരിയുന്നതും, അവസാനം തൻറ്റെ ഭർത്താവായിരുന്ന പുത്തൻപണക്കാരനെ കുത്തിമലർത്തുന്നതുമാണ് വി.സാംബശിവൻറ്റെ കഥാപ്രസംഗത്തിൻറ്റെ പ്രമേയം. വളരെ നാടകീയമായി, ശബ്ദ വിന്യാസത്തിലൂടെ വി.സാംബശിവന് 'അയിഷ' അവതരിപ്പിക്കാൻ സാധിച്ചതുകൊണ്ട് ആ കഥാപ്രസംഗം ലക്ഷകണക്കിന് മലയാളികളുടെ മനം കവർന്നു.

ഈ കഥാപ്രസംഗത്തിൻറ്റെ കഥയിൽ ആത്യന്തികമായി കാണേണ്ടത് 1970-കളിലും, 1980-കളിലും കേരളത്തിലെ മുസ്‌ലിം കമ്യൂണിറ്റിയിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള വിവേചനമാണ്. അത് കാണാൻ വയലാർ രാമവർമയോ, സാംബശിവനോ തയാറായില്ല. അതിനു പകരം ദുരന്തപൂർണമായി മാറിയ അയിഷയുടെ ജീവിതത്തിൻറ്റെ ഉത്തരവാദിത്ത്വം മുഴുവൻ സമൂഹത്തിൻറ്റെ തലയിലേക്ക് വെച്ചുകൊടുത്തു. മീരാ ജാസ്മിൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച 'പാഠം ഒന്ന് - ഒരു വിലാപം' എന്ന ചിത്രത്തിൽ പക്ഷെ മുസ്‌ലിം കമ്യൂണിറ്റിയിലെ സ്ത്രീകളോടുള്ള വിവേചനത്തോട് നല്ലൊരു വിമർശനമുണ്ട്. അയിഷയുടെ കഥയോട് സാമ്യമുള്ള കഥയാണ് 'പാഠം ഒന്ന് - ഒരു വിലാപം'. വിപ്ലവ കവിയായിരുന്ന വയലാർ രാമവർമക്കും, ഇടതുപക്ഷ സഹയാത്രികനായിരുന്ന വി.സാംബശിവനും മുസ്‌ലിം കമ്യൂണിറ്റിയിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള വിവേചനത്തോട് ഒരു വിമർശനം ഉയർത്താനായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിപ്ലവ വീര്യം കൂടിപോയാലുള്ള പ്രശ്നമാണത്.

ശാസ്ത്ര ബോധവും, വർഗ വിശകലനവും സ്ഥിരം പ്രഘോഷിക്കുന്ന കേരളത്തിലെ ഇടതുപക്ഷം ഇസ്‌ലാമിക തീവ്രവാദത്തെ വിലയിരുത്തുമ്പോൾ അതൊക്കെ മാറ്റിവെക്കുന്നത് വളരെ കഷ്ടമാണ്. നാല് വോട്ടിന് വേണ്ടിയാണ് ഇടതുപക്ഷം ഇസ്‌ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നത് എന്നതാണ് വാസ്തവം. ഇസ്ലാമിക തീവ്രവാദത്തെ വിമർശിക്കാൻ ധൈര്യപ്പെടുന്നവരെ ഇടതുപക്ഷം ഫാസിസ്റ്റും മനുഷ്യവിരുദ്ധരുമാക്കി ചിത്രീകരിക്കും. ഇത് ഭയന്ന് മിക്കവരും ഹൈന്ദവ ഫാസിസത്തിനെതിരേ മാത്രം സംസാരിക്കും.

പണ്ട് മീഡിയാ വൺ എഡിറ്റർ കെ. പി. അബ്ദു റഹ്മാൻ ബിൻ ലാഡനെ കുറിച്ച് 'കനൽ പഥങ്ങളിലെ സിംഹം' എന്ന് ടൈറ്റിലിട്ട് എഴുതി. മതബോധമുള്ള കെ. പി. അബ്ദു റഹ്മാൻറ്റെ ബിൻ ലാഡനോടുള്ള സ്നേഹം മനസിലാക്കാം. പക്ഷെ ബിൻ ലാഡനെ കൊന്നതിൽ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷത്തിൻറ്റെ ജി. സുധാകരൻ അമേരിക്കൻ പ്രസിഡൻറ്റ് ബാരക് ഒബാമക്കെതിരെ കവിത എഴുതിയത് മോശമായിപ്പോയി. 'ലാദൻ! ബിൻലാദൻ! ഭീരുവാണീയൊബായെന്നോർക്കുക' - എന്നുപറഞ്ഞുകൊണ്ട് ലാദനുവേണ്ടി ഒരു ചരമഗീതം എഴുതിയ ആളാണ് മുൻ മന്ത്രി ജി. സുധാകരൻ. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിൽ ലോകത്ത് ഹർത്താൽ നടത്തിയ ഏക ഇടം കേരളം ആണ്. ഇതൊക്കെ നമ്മുടെ മതേതര വാദികൾ  എപ്പോഴെങ്കിലും ഓർമിക്കുമോ?

കേരളത്തിലെ ഇടതുപക്ഷം എന്നും കേരളത്തിലെ ഇസ്‌ലാമിക വിശ്വാസികളുടെ തീവ്ര മതബോധവും, മതത്തിൻറ്റെ പേരിൽ ഭീകരത വിതക്കുന്നവർക്കുള്ള അവരുടെ സപ്പോർട്ടും അംഗീകരിച്ച ചരിത്രമേയുള്ളൂ. വയലാർ രാമവർമ എഴുതിയതും, സാംബശിവൻറ്റെ കഥാപ്രസംഗത്തിലൂടെ വളരെ പ്രശസ്തമായ ഒരു കാവ്യമായ  'അയിഷ'-യിൽ അയിഷയുടെ ബാപ്പയായ ഇറച്ചിക്കച്ചവടക്കാരൻ അന്ദ്രുമാനോട് 'അന്ദ്രുമാനേ പന്നിയിറച്ചിയുണ്ടോടാ' എന്ന് ചോദിച്ചതിന് കാഫിറിൻറ്റെ നെഞ്ചത്ത് കൊലക്കത്തി പായിക്കുന്ന അന്ദ്രുമാനെയാണ് കാണാൻ സാധിക്കുന്നത്. ആ അന്ദ്രുമാനെ പോലെയുള്ളവരെ ആർക്ക് ബോധവൽകരിക്കാൻ സാധിക്കും?

'ട്രെക്കിനോസിസ്' എന്ന രോഗം കാരണമാണ് റബ്ബികൾ പണ്ട് ജൂദയായിൽ പന്നി മാംസം നിരോധിച്ചത് എന്നാണ് കേട്ടിട്ടുള്ളത്. ആ നിരോധനം കാരണം പിന്നീട് ജറുസലേമിൽ നിന്നും, അറേബ്യയയിൽ നിന്നും ഉടലെടുത്ത ഇസ്ലാം മതത്തിലും പന്നിമാംസത്തിന് നിരോധനം തുടർന്നൂ. പക്ഷെ ഇന്ന്, ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ വളർത്തുന്ന പന്നികളുടെ മാംസം സുരക്ഷിതമാണ്. പ്രഷർ കുക്കറിൽ അര മണിക്കൂർ വേവിച്ചാൽ ചാവാതെ പോകുന്ന ഒരു മൈക്രൊബും, വിരയും പന്നി മാംസത്തിലെന്നല്ല; ഒരു മാംസത്തിലും ഉണ്ടാവില്ല. ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ പന്നികൾക്ക് 'ടോക്സിക് ഫുഡ്' കൊടുക്കുന്നില്ലാ. കേരളത്തിലെ തന്നെ പന്നി വളർത്തു കേന്ദ്രങ്ങൾ സന്ദർശിച്ചാൽ രണ്ടു നേരം കുളിപ്പിച്ച്, വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, അവർ നിർദ്ദേശിക്കുന്ന ഫുഡ്‌ഡും കഴിച്ചു രാജകീയമായി ജീവിക്കുന്ന പന്നികളെയാണ് നേരിൽ കാണാൻ സാധിക്കുന്നത്. അപ്പോൾ ഇസ്‌ലാമിസ്റ്റുകൾ പറയുന്നതുപോലെ 'ടോക്സിക് ഫുഡ്' എന്ന് പറഞ്ഞു പന്നി മാംസത്തെ മാറ്റിനിർത്തേണ്ട കാര്യമില്ല; പന്നി മാംസത്തെ ചൊല്ലി അക്രമവും ഉനാവേണ്ട കാര്യമില്ല. ഇന്നിപ്പോൾ ചിലരുടെ മത മൗലികവാദത്തിനു മാത്രമാണ് പന്നി മാംസം ഊർജം പകരുന്നത്. നന്നായി വേവിച്ചു കഴിച്ചാൽ ബീഫും പോർക്കും ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഇതൊക്കെയാണ് പന്നിമാംസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ വിശദീകരണം.

'അയിഷ'-യിലെ അന്ദ്രുമാന് ആ ശാസ്ത്രബോധം ഉണ്ടായിരുന്നില്ല. ശാസ്ത്രബോധം ഇല്ലാതിരുന്നതിനാലാണ്'അന്ദ്രുമാനേ പന്നിയിറച്ചിയുണ്ടോടാ' എന്ന് ചോദ്യം കൊലപാതകത്തിൽ കലാശിച്ചത്. ആ അന്ദ്രുമാനെ സാംബശിവൻ കഥാപ്രസംഗത്തിൻറ്റെ അവസാനം വലിയ വിപ്ലവകാരിയായി അവതരിപ്പിക്കുന്നുണ്ട്‌. ശാസ്ത്ര ബോധമില്ലാതിരുന്ന അന്ദ്രുമാന് എന്ത് വിപ്ലവ ബോധ്യമാണ് ഉണ്ടായിരുന്നത്? ചോദിച്ചിട്ട് കാര്യമില്ല. ഇസ്‌ലാമിസ്റ്റുകളെ എന്നും വെളുപ്പിക്കലായിരുന്നല്ലോ നമ്മുടെ ഇടതുപക്ഷക്കാരുടെ മെയിൻ പരിപാടി.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
Jayan varghese 2023-11-17 17:44:06
മറ്റുള്ളവനെ കൊന്നു ചെന്നാൽ സ്വർഗ്ഗം കിട്ടും എന്ന് പഠിപ്പിക്കുന്ന മതം ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതേയല്ല. മറ്റുള്ളവന്റെ പെണ്ണിന്റെ മുലകൾ തമ്പ്രാക്കൾക്ക് കാണാനായി തുറന്നിടണം എന്ന് കൽപ്പിച്ച മതവും സ്രേഷ്ടമല്ല. ചോരപ്പുഴകളിൽ കുളിച്ചു കയറിയ കുരിശുയുദ്ധ മതങ്ങളും സമൂഹത്തിനു വേണ്ടി ഒന്നും കൊണ്ട് വന്നില്ല, സമ്പത്തായും സെക്‌സായും തങ്ങൾക്ക് വേണ്ടത് വാരിക്കൂട്ടി എന്നതൊഴിച്ചാൽ. ഏതൊരുവനിലും നിറഞ്ഞു തുളുമ്പുന്ന അസ്തിത്വ വേദനയ്ക്കുള്ള ആശ്വാസമായി തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ദൈവത്തെ മാർക്കറ്റിലിറക്കിക്കൊണ്ടാണ് ഇക്കൂട്ടർ കൊഴുത്തു തടിക്കുന്നത് എന്നതിനാൽ പ്രപഞ്ച ചൈതന്യമായ ദൈവത്തിൽ അവനും നിനക്കും തുല്യാവകാശമാണ് എന്ന് തിരിച്ചറിഞു കൊണ്ട് മതം ഉപേക്ഷിക്കുകയാണ് മോചനത്തിനുള്ള ഏക മാർഗ്ഗം. ജയൻ വർഗീസ്.
നിരീശ്വരൻ 2023-11-17 19:45:18
നൂറു ശതമാനവും ഞാൻ ജയൻ വറുഗീസിനോടൊപ്പം. മതത്തിന്റെ ബന്ധനങ്ങളിൽ നിന്നു പുറത്തുവരുന്നവർക്കേ മനുഷ്യരെ സ്നേഹിക്കാൻ കഴിയു. അവർക്കേ അപരന്റെ വേദന അവന്റെ വേദനയായി അനുഭവപ്പെടുകയുള്ളു. മനുഷ്യ സ്നേഹികൾക്ക് എങ്ങനെ മറ്റൊരു മനുഷ്യന്റ തലവെട്ടാൻ ആകും ? മനുഷ്യ സ്നേഹികൾക്കെ നിരീശ്വരൻ ആകാൻ കഴിയു. ഒരു നിരീശ്വരൻ ആകു മനുഷ്യരെ സ്നേഹിക്കു . ഐ ലവ് യു ഓൾ
Jayan varghese 2023-11-17 23:38:13
നിരീശ്വരന് എന്നെ സപ്പോർട്ട് ചെയ്യണമെന്നുണ്ടെങ്കിൽ ആദ്യം ആ പേര് മാറ്റിയിട്ടു വരിക. നിങ്ങളുടെ പേരിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ഈശ്വരനില്ലാത്ത അവസ്ഥയെക്കുറിച്ചല്ല ഞാൻ പറയുന്നത്. നിന്നിലെ നീയായി നിന്നെ നയിക്കുന്ന നീയെന്ന ഈശ്വരന്റെ പ്രപഞ്ചത്തോളമുള്ള ഒരു ഭാവം നീ വന്ന പ്രപഞ്ചത്തിലും ഉണ്ടായിരിക്കണമല്ലോ? അതാണ് ഞാൻ വിവക്ഷിക്കുന്ന പ്രപഞ്ചാത്മാവ് എന്നോ പ്രപഞ്ച ബോധാവസ്ഥ എന്നോ അടയാളപ്പെടുത്താവുന്ന എന്റെ ( നിന്റെയും ) ദൈവം. ആ ദൈവിക ഭാവത്തെ തെരുവിൽ വില പേശി വിൽക്കുന്ന മതങ്ങളുടെ തടവറയിൽ നിന്ന് മനുഷ്യൻ പുറത്തു വരണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈശ്വരനും പ്രകൃതിയും മനുഷ്യനും ഒന്ന് ചേരുന്ന ഒരു പുതിയ കാല സ്വർഗ്ഗത്തെക്കുറിച്ചാണ് എന്റെ സ്വപ്നം. നിന്നിൽ നില നിൽക്കുന്ന നീയായ ദൈവത്തെ സ്നേഹിക്കാൻ കഴിയാത്ത നിനക്കെങ്ങിനെ ‘ ഐ ലവ് യു ആൾ ‘ എന്ന് വേദമോതാൻ കഴിയുന്നു നിരീശ്വര ? ജയൻ വർഗീസ്.
നിരീശ്വരൻ 2023-11-18 02:45:25
നിങ്ങളുടെ ഈശ്വരൻ നിങ്ങൾ സൃഷ്ടിച്ച ഈശ്വരനാണ് . ആ ഈശ്വരൻറെ അറിവ് നിങ്ങളുടെ അറിവിന് തുല്യമാണ്. ആ ഈശ്വരന് നിങ്ങളെ തിരിച്ചറിയാൻ പേരുകൾ ആവശ്യമാണ്. ജയൻ എന്ന പേരിലാണ് നിങ്ങളെ നിങ്ങളുടെ ഈശ്വരൻ തിരിച്ചറിയുന്നത്. നിരീശ്വരൻ എന്ന് ഞാൻ സ്വയം വിളിക്കുമ്പോൾ സമ്പൂർണ്ണമായി ഞാൻ അതിനെ തള്ളുന്നു. എന്നെ എന്റെ മാതാപിതാക്കൾ വിളിച്ചപേരുണ്ട്. ആ പേരും നിങ്ങൾ ഈശ്വരൻ എന്നു വിളിക്കുന്ന പേരിനോട് തുല്യമാണ്. എന്നാൽ നിങ്ങളിൽ കുടികൊള്ളുന്ന ബോധം അല്ലെങ്കിൽ ചേതന നിങ്ങൾക്കോ എനിക്കോ ഉൾക്കൊള്ളാൻ ആകാത്തവണ്ണം പരിധികൾ ഇല്ലാത്തതാണ്. ശുഷ്ക്കമായ അറിവിന്റെ ഇരിപ്പാടമായ ജയനെ എനിക്ക് സപ്പോർട്ട് ചെയ്യാൻ കഴിയില്ല ഞാൻ പറഞ്ഞത് നിങ്ങളുടെ മതത്തെ നിരസിക്കുന്ന മതത്തെ സപ്പോർട്ട് ചെയ്യുന്നു എന്നാണ്. മതത്തിന്റയും ശുഷ്ക്കമായ ചിന്തകളുടെയും മതിലുകൾ ഇല്ലാത്ത അവസ്ഥയിൽ നിങ്ങളുടെ ഈശ്വരനെ നിരാകരിച്ചു കൊണ്ടാണ് ഞാൻ എല്ലാവരെയും സ്നേഹിക്കുന്നത്. നമ്മൾ എല്ലാം ഒരു ചേതനയാൽ ബന്ധിതരാണ്. അതിനെ പേരിന്റെ ഉള്ളിൽ ഒതുക്കാൻ ശ്രമിക്കണൊ ?
Jayan varghese 2023-11-18 12:50:53
ഓ! അത് ശരി. നമ്മളെല്ലാം ഒരേ ചേതനയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അത് നമ്മുടെ ശുഷ്‌ക്ക ചിന്തക്കിൽ ഒതുക്കാനാവാത്ത സത്യ യാഥാർഥ്യമാണെന്നും തത്ര ഭവാൻ സമ്മതിച്ചിരിക്കുന്നു. നന്ദി. എന്റെ അറിവില്ലായ്മ കൊണ്ട് ഒരു പേരിൽ ഞാൻ അതിനെ അടയാളപ്പെടുത്തിപ്പോയി - ക്ഷമിച്ചേക്കുക. ഒരു പേരിലും ഒതുക്കാനാവാത്ത ഒന്നാണ് അതെന്ന് സ്ഥാപിക്കുന്ന നിങ്ങളുടെ വലിയ അറിവിനെ മാനിക്കുന്നു. എങ്കിൽപ്പിന്നെ എന്തിനാണ് സാർ സ്വന്തം പേര് ഉപേക്ഷിച്ച് നിങ്ങൾ സ്വീകരിച്ചിരിക്കുന്ന പേരിലെ ‘ നിർ ‘ ഒഴിവാക്കിയുള്ള ഭാഗം എന്തിനെ അടയാളപ്പെടുത്തുവാനാണ് എന്ന് മനസ്സിലാവുന്നുമില്ല മുഖം മൂടി അഴിച്ചുകളഞ്ഞ് പുറത്തു വരൂ സുഹൃത്തേ. ജയൻ വർഗീസ്.
Jack Daniel 2023-11-18 20:58:46
ഒരു ദൈവം കാരണം ലോകത്തിൽ മനുഷ്യർ തല്ലിചാകയാണ് .
നിരീശ്വരൻ 2023-11-19 15:47:38
രോഗാണുക്കളിൽ നിന്നും ജൈവികവിഷബാധയിൽ നിന്നും മസ്തിഷ്ക്കത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് അതിനെ ഒരു ചർമ്മംകൊണ്ട് പൊതിഞ്ഞിരിക്കുന്നത്. അതുപൊട്ടിയാൽ അത് അണുബാധയ്ക്ക് കാരണമായി തീരും. ശാസ്ത്രത്തെ അവസരം കിട്ടുമ്പോൾ ഒക്കെ പുച്ഛിച്ചു തള്ളുന്ന താങ്കളുടെ തലയിൽ ഇത് കയറില്ല എന്ന് അറിയാം. മേല്പറഞ്ഞ നിർവചനം ശരീരശാസ്ത്രത്തിൽ ശരിയാണെങ്കിലും, ഞാൻ പറയുന്ന 'ചേതന' താങ്കൾക്ക് മനസിലാക്കണം എങ്കിൽ ഈ 'ബ്രെയിൻ ബാരിയർ പൊട്ടണം' (ഇത് ചേതനയുമായി ബന്ധപ്പെട്ട ബ്രെയിൻ ബാരിയറാണ്.) അത് പൊട്ടുമ്പോൾ അറിവുകൊണ്ട് നമ്മളുടെ പല അജ്ഞതയും മാറ്റി കളയാം. പക്ഷെ . 'നാമം' എന്ന പരിധിക്കുള്ളിൽ , ബന്ധിതരാണ് ഭൂരിഭാഗം ജനങ്ങളൂം. . 'ദൈവം, ഈശ്വരൻ, കർത്താവ്, കൃഷ്ണൻ,' ഇങ്ങനെയുള്ള അതിർ വരമ്പുകൾ ഭേദിച്ചാൽ മാത്രമേ 'ചേതനയെ അനുഭവിക്കാൻ ആവൂ. നിരീശ്വരൻ എന്നത്കൊണ്ട് ഞാൻ വിവക്ഷിച്ചത്, ഈശ്വരൻ എന്ന നിങ്ങളുടെ നാമ പ്രതിരൂപത്തെ നിരസിക്കുന്നു എന്നതുകൊണ്ടാണ്. ഇതെല്ലം ഞാൻ കുറിക്കുന്നത്, നിങ്ങൾക്കും എനിക്കും മുൻപ് നമ്മളിൽ എല്ലാം കുടികൊള്ളുന്ന, പേരുകൾക്കുള്ളിൽ ഒതുക്കാൻ കഴിയാത്ത ചൈതന്യത്തെ, നമ്മളുടെ പിതാമഹർ തേടിയറിഞ്ഞ അറിവിൽ നിന്നുമാണ്. കവികളെ ഞാൻ മാനിക്കുന്നു. അവർ ഉപരിപ്ലവമായ ചിന്തകൾ വിട്ടിട്ട് സത്യത്തെ ആഴത്തിൽ അന്വേഷിക്കുന്നവരാണ്. അതിലൊരാളായി താങ്കളെ ഞാൻ കണക്കാക്കി. അതെന്റെ തെറ്റ്. നിങ്ങളിലും എന്നിലും വസിക്കുന്ന ചേതനയാൽ നാം ബന്ധിതരാണ് - അതിനെ ബന്ധിപ്പിക്കുന്ന ശക്തി സ്നേഹം തന്നെയാണ്. ഐ ലവ് യു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക