Image

യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രായേല്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 18 November, 2023
യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രായേല്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിനെതിരെ ലോകവ്യാപകമായി പ്രതിക്ഷേധം ഉയരുകയാണ്. ലണ്ടനില്‍, ന്യുയോര്‍ക്കില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രകടനങ്ങള്‍ നടക്കുന്നു. അനധികൃതമായി കടന്നുവന്നിട്ടുള്ളവരും  യൂറോപ്പിലും അമേരിക്കയിലുള്ള മുസ്‌ളീം വംശജരുമാണ് ഇത്തരം പ്രകടനങ്ങളിലൂടെ വികാരവിക്ഷോഭങ്ങള്‍ നടത്തുന്നത്. വളരെകുറച്ച് സ്വദേശീയരായ അമേരിക്കന്‍ പൗരന്മാര്‍  ജൂതവിദ്വേഷംകൊണ്ടാണ് അല്ലാതെ മുസ്ലീം അനുഭാവംകൊണ്ടല്ല ഇവരുടെകൂടെ പങ്കെടുക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ആന്റിസെമിറ്റിക് വികാരം ഈകാലഘട്ടത്തിലും സജ്ജീവമായി നലനില്‍കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് കൃസ്തുവിനെ കൊന്നവരെന്ന ധാരണകൊണ്ടാണ് യൂറോപ്പിലുള്ള ക്രിസ്താനികള്‍ ജൂതരെ വെറുത്തത്. വിദ്യാഭ്യാസമില്ലാത്തവരും വിവരമില്ലാത്തവരുമായ ജനങ്ങള്‍ പള്ളികള്‍ പറയുന്നത് വിശ്വസിച്ചിരുന്നു. ഇന്ന് സ്ഥിതിമാറിയല്ലോ. പണ്ടെന്നോ നടന്ന സംഭവത്തിന്റെപേരില്‍ ഇന്നത്തെ യഹൂദനെ വെറുക്കേണ്ടതില്ലന്ന് മനസിലാക്കിയ ക്രിസ്താനികള്‍ ഇസ്രായേലിനൊപ്പം നില്‍കുന്നത് പഴയതെറ്റുകള്‍ തിരുത്താനാണ്. ഇന്നും യാഥാസ്തികത്തം മാറിയിട്ടില്ലാത്ത ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഇസ്രയേലിനെ പഴിക്കുന്നത് യുക്തിബോധം ഇല്ലാത്തതിനാലാണ്., അല്ലെങ്കില്‍ ഇടതുപക്ഷചിന്ത തലക്കുപിടിച്ചതിനാലാണ്. 

ഗാസക്കുചുറ്റും വേലികെട്ടി പാലസ്തീനികളെ ശ്വാസംമുട്ടിക്കുന്നു എന്നാണ് പരാതി. ഇസ്രായേല്‍ വേലികെട്ടിയിരിക്കുന്നത് സ്വന്തംജനതയുടെ സുരക്ഷിതത്തിനുവേണ്ടിയാണ്. വേലിയില്ലായിരുന്നെങ്കില്‍ ഒക്‌ട്ടോബര്‍ 7ന് സംഭവിച്ചതുപോലെ എല്ലാദിവസവും ഭീകരന്മാര്‍ കടന്നുകയറി സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കുരുതി നടത്തുമായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ തലയറക്കുമായിരുന്നു. സ്ത്രീകളെ പ്രായവെത്യാസമെന്യെ ബലാല്‍സംഗം ചെയ്തിട്ട് അള്ളാഹു അക്ബര്‍ എന്ന് വിളിക്കുമായിരുന്നു. ഇതുതന്നെയല്ലേ ഇവര്‍ കേരളത്തിലും മൈക്കില്‍കൂടി ദിവസം അഞ്ചുനേരം വിളിച്ചുകൂവി നാട്ടുകാരെ അലോസരപ്പെടുത്തുന്നത്. കഷ്ടം.

പാലസ്തീന്‍കാരെ ജീവിക്കാന്‍ ഇസ്രായേല്‍ അനുവദിക്കുന്നില്ലെന്ന് പിണറായി വിജയന്‍ കഴിഞ്ഞദിവസം സിപിഎമ്മിന്റെവക ഹമാസ് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പറയുകയുണ്ടായി. നാലുമാസമായി പെന്‍ഷന്‍ കിട്ടാതെവന്നപ്പോള്‍ പിച്ചചട്ടിയുമായി തരുവിലിറങ്ങിയ മറിയക്കുട്ടിയെന്ന 87 വയസുകാരിയുടെ അന്നംമുടക്കിയ മഹാനാണ് അങ്ങകലെകിടക്കുന്ന ഹമാസിനുവേണ്ടി കണ്ണീര്‍ പൊഴിക്കുന്നത്. കേരളത്തില്‍ ആയിരം യഹൂദര്‍ ഉണ്ടായിരുന്നെങ്കില്‍ പണറായിയും കൂട്ടരും മറിച്ച്പറയുമായിരുന്നു. കാരണം ആയിരം വോട്ടെന്ന് പറയുന്നത് ജയാപജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന സംഖ്യയാണല്ലോ. 

ഇതിനിടയില്‍ ശിഖണ്ഡിവേഷം കെട്ടിനില്‍കുന്ന കോണ്‍ഗ്രസ്സ് വായില്‍ കുമ്പളങ്ങതിരുകിയ അവസ്ഥയിലാണ്. ഹമാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ വടക്കേ ഇന്‍ഡ്യയിലത് ദോഷംചെയ്യുമെന്ന് കോണ്‍ഗ്രസ്സിലെ വിവരമുള്ളവര്‍ പറഞ്ഞുമനസിലാക്കിയതിന്റെ ഫലമായിട്ടാണ് കുമ്പളങ്ങ വായില്‍തന്നെ തല്‍കാലം ഇരിിക്കട്ടെയെന്ന് സതീശനും സുധാകരനും തീരുമാനിച്ചിരിക്കുന്നത്. മുസ്‌ളീം ലീഗ് പിണങ്ങാതിരിക്കാന്‍ പാണക്കാട്ടുചെന്ന് തങ്ങളുടെ കാലുപിടിച്ചാല്‍ മതിയാകുമല്ലൊ. അടുത്ത അസംബ്‌ളി ഇലക്ഷനില്‍ ഭൂരിപക്ഷംകിട്ടുകയാണങ്കില്‍ ആറാംമന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് കുഞ്ഞാലിക്കുട്ടിയെ സാന്ത്വനപ്പെടുത്തുകയും ചെയ്യാം.

ഹമാസ് ഭീകരന്മാര്‍ ഇസ്രായേലില്‍ കടന്നുകയറി അതിക്രമംകാട്ടിയിട്ടും പ്രതികരിക്കാതിരുന്ന ലോകരാജ്യങ്ങള്‍ ഇപ്പോള്‍ കരയുന്നതില്‍ അര്‍ത്ഥമില്ല. യു എന്‍ പാസ്സാക്കുന്ന പ്രമേയങ്ങള്‍ക്ക് നെതന്‍യാഹു കടലാസിന്റെ വിലപോലും കല്‍പിക്കുന്നില്ല. യുദ്ധം തുടങ്ങിയത് നിങ്ങളാണെങ്കില്‍ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഹമാസിന്റെ അന്ത്യംകാണാതെ യുദ്ധം അവസാനിപ്പിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ് ഇസ്രായേല്‍. 

ഇറാനും തുര്‍ക്കിയും മുഴക്കുന്ന വീരവാദങ്ങള്‍ ഇസ്രയേല്‍ പുശ്ചിച്ചുതള്ളുന്നു. ഇവര്‍ക്കൊന്നും ഇസ്രയേലിന്റെ രോമത്തില്‍തൊടാന്‍ സാധിക്കില്ല. ഈവസ്തുത മനസിലാക്കിയതിന്റെ ഫലമായിട്ടാണ് ഈജിപ്തും സൗദി അറേബ്രയും കാഴ്ചകണ്ടുകൊണ്ട് നില്‍കുന്നത്. ഹമാസിനെ അവരുടെ രാജ്യങ്ങളില്‍ കാലുകുത്താന്‍ ഈരാജ്യങ്ങള്‍ അനുവദിക്കാറില്ല. ജോര്‍ദാനും കുവൈറ്റും പാലസ്തീനികളെ പുറത്താക്കി. സൗദിയും തുര്‍ക്കിയും അവരെ സ്വീകരി#്കാന്‍ തയ്യാറല്ല. എന്തിന് വെസ്റ്റ് ബാങ്കിലെ സഹോദരങ്ങള്‍ക്കുപോലും അവരെവേണ്ട. പിന്നെ ആരാണ് അവരെ ഇത്രനാളും സംരക്ഷിച്ചിരുന്നത്., ഇസ്രായേല്‍. വെള്ളവും ഭക്ഷണവും മരുന്നും ഇലക്ട്രിസിറ്റിയും ഇന്ധനവുംകൊടുത്ത് കൊടുത്ത് ഗാസയിലെ ജനങ്ങളെ സംരക്ഷിച്ചിരുന്ന യഹൂദന്റെ കയ്യിലാണ് അവര്‍കടിച്ചത്. പാലസ്തീന്‍കാരായ ആയിരങ്ങള്‍ക്കാണ് ഇസ്രായേല്‍ ജോലികൊടുത്തത്. അവരും ഹമാസ് ഭീകരന്മാര്‍ക്കൊപ്പം കടന്നുകയറി പാവങ്ങളെ കുരുതികഴിച്ചു. ഇവരെ എന്തുപറഞ്ഞാണ് വിളിക്കേണ്ടത്. വിഷ പാമ്പുകള്‍ എന്നുവിളിച്ചാല്‍ ആ സാധുജീവിയെ ആക്ഷേപിക്കുന്നതിന് തുല്യമാകും.

samnilampallil@gmail.com

Join WhatsApp News
Jacob 2023-11-18 14:00:50
The biggest problem is indoctrination of the young people in their madrasas. Prophet Muhammad killed Jews in Medina saying they did not support him. That hatred continues through the madrasas.
KP. Radhakrishnan 2023-11-20 04:05:41
Mr.Jacob What nonsense you have been saying in your writing? What you know about Madrassa? How you know Prophet Muhammad killed Jews or his opposition team? Can you give atleast one reference. In article Sam Nilampalli spitting poisoning words fully illogically. At least he should read the History of the issue of Israel - Falasteen Besides he presents his own concepts like Hamas bouched Israeli children, that was fake news. Please see this in internet. A writer must be well updated. And should for justice not for communalism
Mary mathew 2023-11-20 09:27:24
Great informations Sam .People did not really know what is going on and happening .Thank you very much for the valuable informations.
Jacob 2023-11-20 12:48:14
Read about Banu Qurayza. The Jewish people surrendered after Muhammad put a siege on their community. The Muslim jurist Tabari quotes 600–900 being killed. The Sunni hadith do not give the number killed, but state that one woman and all pubescent males were killed. According to Ibn Kathir, Quranic verses 33:26-27 and 33:9-10 are about the attack against the Banu Qurayza. Additionally, read about Safiyya whom Muhammad married after killing her husband, father and brothers in the battle of kheybar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക