Image

മഹാകവി വെണ്ണിക്കുളം സ്മാരക  പുരസ്‌കാരം  കൃതികള്‍ ക്ഷണിച്ചു . 

Published on 18 November, 2023
മഹാകവി വെണ്ണിക്കുളം സ്മാരക  പുരസ്‌കാരം  കൃതികള്‍ ക്ഷണിച്ചു . 

മസ്‌കറ്റ് : പ്രവാസി സംസ്‌കൃതി  മസ്‌കറ്റ് ചാപ്റ്ററിന്റെ  2023  ലെ  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക  പുരസ്‌കാരത്തിന്  സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. 2022 ജനുവരി 1 മുതല്‍  2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവല്‍, ചെറുകഥ, ചരിത്രം, തുടങ്ങിയവയിലെ മികച്ച  കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്.

പുരസ്‌കാരം  പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികള്‍ വീതം ലാല്‍ജി ജോര്‍ജ്, ചലച്ചിത്ര സംവിധായകന്‍, വെണ്ണിക്കുളം പി.ഓ  689544 പത്തനംതിട്ട  മൊബൈല്‍ 0091  9567960329  എന്ന വിലാസത്തില്‍ 2023 ഡിസംബര്‍ 25 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്‌കൃതി  കണ്‍വീനര്‍ ബിജു ജേക്കബ് കൈതാരം  അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക