Image

മാളികമുകളിലേറിയ മന്നന്റെ തോളിലെ മാറാപ്പ് (ജെ.എസ്. അടൂർ)

Published on 19 November, 2023
മാളികമുകളിലേറിയ മന്നന്റെ തോളിലെ മാറാപ്പ് (ജെ.എസ്. അടൂർ)

ഒരു കാലത്തു ഇന്ത്യയിലെ ബില്ല്യനയർ ആയിരുന്ന സഹാറ സുബ്രത് റോയി തൊടാത്ത മേഖല ഇല്ലായിരുന്നു. എയർലൈൻസ്, ഹോട്ടൽ ചെയിൻ, റീറ്റൈൽ ചെയിൻ, റിയൽ എസ്റ്റേറ്റ്, മീഡിയ, സ്‌പോർട്, സിനിമ... അങ്ങനെ എല്ലായിടത്തും സഹാറ പരിവാർ ഉണ്ടായിരുന്നു. 12 ലക്ഷം ആളുകൾ ജോലി ചെയ്തിരുന്നു എന്നാണ് പറഞ്ഞത്.

അയാളുടെ കൈയ്യിൽ നിന്നു കോടികൾ വാങ്ങിയ രാഷ്ട്രീയനേതാക്കളും പാർട്ടികളും നിരവധി..

അത് കഴിഞ്ഞു SEBI യുടെ തലപ്പെത്തിയ രണ്ട് മലയാളികൾ തരികിട കണ്ടു പിടിച്ചു. അവരെ അയാൾക്ക് വിലക്ക് വാങ്ങാൻ പറ്റിയില്ല. ഒടുവിൽ സുപ്രീം കോടതി സെബി നിലപാട് ശരി വച്ചതോടെ സുബർതൊ റോയ് 2014 തീഹാർ ജയിലിലായി. രണ്ട് കൊല്ലം കഴിഞ്ഞു പരോളിൽ ഇറങ്ങി. ഇപ്പോൾ 75 വയസ്സിൽ കുറെമാസത്തെ ആശുപത്രി വാസത്തിനു ശേഷം മരിച്ചു.

സഹാറ ഗ്രൂപ്പിന്റെ 25000 കോടി ഇപ്പോഴും SEBI യിൽ ഇൻവെസ്റ്റഴ്സ് വാങ്ങാൻ മുന്നോട്ടു വരാതെ കിടക്കുന്നു
1976 ൽ ഒരു ചെറിയ ചിട്ടി ഫണ്ടിൽ ജോലിക്കാരനായി കയറി അത് ഏറ്റെടുത്തു വൻ സംരഭമാക്കി. പിന്നീട് പല നേതാക്കളുടെയും 'ഇൻവെസ്റ്റ്മെന്റ് ' സഹാറയുടെ വളർച്ചക്ക് കാരണമായി എന്നത് പരസ്യമായ രഹസ്യം ആയിരുന്നു.
പക്ഷെ അധികാരത്തിലും ബിസിനസ്സ് രംഗത്തും മാധ്യമ രംഗത്തും വലിയ സ്വാധീനമുള്ള അയാളെ ആരും തൊട്ടില്ല. അവസാനം യൂ പി യിലെ കിരീടം വയ്ക്കാത്ത രാജാവ് വീണു. പൂച്ചക്ക് മണി കെട്ടിയത് മലയാളി.

സഹാറയുടെ വൻ വീഴ്ചയിൽ നിന്ന് എന്ത് പഠിക്കാം
1. മാളിക മുകളിൽ ഏറിയ മന്നന്റെ തോളിലും മാറാപ്പ് കയറിയാൽ വീഴും
2. പെട്ടന്ന് വളർന്നു ഓവർസ്ട്രച്ചു ചെയ്താൽ അത് സസ്ടൈനബിൾ അല്ല.
3. അടിസ്ഥാനം  ശരിയാകാതെ കെട്ടിപോക്കുന്നത് പെട്ടന്ന് നിലം പതിക്കും
4. രാഷ്ട്രീയത്തിലും ബിസിനസ്സിലും ദേർ ഈസ്‌ നോ പെർമെനന്റെ ഫ്രണ്ട് ഓർ പെർമെനന്റെ എനിമി. ഒൺലി പെർമെനെന്റ് ഇന്ട്രെസ്റ്റ്
5) പണവും അധികാരവു ഉള്ളിടത്തു ചുറ്റും ആളുകൾ കാണും. മുഖസ്തുതികാർകാണും. ശർക്കര കുടത്തിനു ചുറ്റും ഈച്ചകൾ പോലെ ഗുണഭോക്ത ആശ്രീതർ കാണും.. പക്ഷെ പ്രയാസകാലത്തു അവർ അപ്രത്യക്ഷ്യരാകും തള്ളിപറയും. അറിയില്ല എന്നു നടിക്കും.
6) അടി തെറ്റിയാൽ ആനയും വീഴും. ഏത് മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ.

ഇത് പോലെ വീണവർ അനവധി. മലയാളിയായ ബിസ്കറ്റ് രാജാവ് രാജൻ പിള്ളയെ  കെണി വച്ചു വീഴ്ത്തിയത് കൂടെയുണ്ടാകലി മൂത്ത ബിസിനസ് സംഘം. കോടികണക്കിന് കാശ് വാങ്ങിയ രാഷ്ട്രീയ നേതാക്കൾ കഷ്ട്ടകാലത്തു ഫോൺ പോലും എടുത്തില്ല
അത് പോലെ കുടുംബമായി കിട്ടിയ ശതകോടി ബിസിനസ്സ് പെട്ടന്ന് ഓവർസ്ട്രച്ചു ചെയ്തു വീണതാണ് വിജയ് മല്യ. അയാൾ ബിസനസ്സിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നാണ് വീണത്. ഇന്ന് അവശ കോടീശ്വരനായി രാജ്യം വീട്ടോടി കോടതി വ്യവഹാരത്തിൽ പ്രായമായി തളർന്നു.
അധികാരത്തണലിൽ വളർന്ന ഒരു വൻ കമ്പിനിയുണ്ട്. അതിന്റ പല വിധ തട്ടിപ്പുകൾ പുറത്തു വന്നു. ഇപ്പോൾ അധികാര തണലിൽ. പക്ഷെ കാറ്റ് മാറ്റി വീശിയടിച്ചാൽ കാര്യങ്ങൾ മാറും.

ജ്ഞാനപ്പാനയിലെ വരികൾ എന്നും പ്രസക്തം.
"ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍"
അധികാരത്തിലും പണത്തിലും അഭിരിമിക്കുന്നവർ  ഇടക്കൊക്കെ ജ്ഞാനപ്പാനയോർത്താൽ നല്ലത്.

ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക